New Age Islam
Fri Aug 07 2020, 10:29 PM

Malayalam Section ( 2 Jan 2019, NewAgeIslam.Com)

Comment | Comment

Sultan Shahin Asks Muslim Nations at UNHRC: ജിഹാദിസത്തെ നേരിടുന്നതിൽ അഭിപ്രായൈക്യമുള്ള ഇസ്ലാമിക തിയോളജിയിൽ വിപ്ലവ മാറ്റങ്ങൾ വരുത്തുക

Sultan Shahin Asks Muslim Nations at UNHRC: ജിഹാദിസത്തെ നേരിടുന്നതിൽ അഭിപ്രായൈക്യമുള്ള ഇസ്ലാമിക തിയോളജിയിൽ വിപ്ലവ മാറ്റങ്ങൾ വരുത്തുക: സുൽത്താൻ ഷാഹിൻ മുസ്ലിം രാഷ്ട്രങ്ങളോട് ആവശ്യപ്പെടുന്നുS
UNHRC 
ജനീവBy Sultan Shahin, Founder-Editor, New Age Islam

 

UNHRC, ഐറ്റം 9, ജനറൽ ഡിബേറ്റ്
26
സെപ്തംബർ 2017

 

Asian-Eurasian Human Rights Forum ന്റെ മുന്നിൽ നടത്തിയ പ്രസ്താവന

 

 

മിസ്റ്റർ പ്രസിഡൻറ്

 

9/11ന് പതിനാറുവർഷങ്ങൾക്ക് ശേഷവും  ജിഹാദി ഭീകരവാദം സങ്കീർണമാവുകയും വ്യാപകമാവുകയും ചെയ്തിട്ടുണ്ട്.

 

ഒന്ന്, വഹാബിസത്തിന്റെയും സലഫിസത്തിന്റെയും അക്രമാസക്തമായ പാതയാണ് ജിഹാദിസം എന്നിരിക്കെ, വഹാബി /സലഫി ഐഡിയോളജിയുടെ വ്യാപനത്തിനു വേണ്ടി പതിനായിരക്കണക്കിനു ഡോളറുകളാണ് ലോകജനത നൽകുന്നത്.

 

രണ്ട്, ഐക്യരാഷ്ട്രസഭയുടെ ഒരു ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച ഭീകരവാദി അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ഒരു എതിർപ്പും കൂടാതെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും മറ്റൊരു യുഎസ് നിയുക്ത ഭീകരവാദിയെ പാക്കിസ്ഥാനിലെ ജനാധിപത്യ ഇലക്ഷനിൽ മത്സരിക്കാൻ നോമിനേറ്റ് ചെയ്യുകയുംചെയ്തതിനെ വളരെ ഭയാനകമായാണ് ഞങ്ങൾ കണ്ടത്.  ചില രാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശത്തെ അവഗണിക്കാൻ സാധ്യമാകുന്നത് പ്രകടമാകുന്നു.

 

മൂന്ന്, ജിഹാദിസം  ലോകത്താകമാനം പരന്നു  പിടിച്ചു എന്ന് മനസ്സിലാക്കുന്നതിൽ മുസ്‌ലിം ജനതയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്, മുഴുവൻ മുസ്‌ലിം ധാരകളിൽ  നിന്നും വിശ്വാസപരമായും ആചാരപരമായും പ്രധാനമായ അഭിപ്രായവ്യത്യാസമുള്ളവരല്ല എന്നത് വ്യാപനത്തിന് കാരണമാണ്.
ഇസ്ലാം സമാധാനത്തിന്റെയും  ബഹുസ്വരതയുടെയും മതമാണെന്ന് മുസ്ലിമുകൾ പ്രഖ്യാപിക്കുമ്പോഴും ജിഹാദിസത്തിന്ന്  ഇസ്ലാമുമായി യാതൊന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ് കൈ കഴുകാൻ ശ്രമിക്കുമ്പോഴും ജിഹാദികളെ അടിച്ചമർത്താൻ സാധിക്കുന്നില്ല. 
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സർവ്വ ലൗകികമായലോകത്ത് മുസ്ലിമുകൾക്ക് ശ്രേഷ്ഠരായ പൗരന്മാരായി ജീവിക്കണമെങ്കിൽ അഭിപ്രായ ഐക്യ മുള്ള തിയോളജിയിൽ അതിന്റെ എല്ലാ വരമ്പുകളിലും പുനരാലോചന നടത്തുകയും വർത്തമാനകാലത്തിന് ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുമാണ്. 
           
ജിഹാദിസത്തിന്റെയും  മുഖ്യ ഇസ്ലാമിക തത്വശാസ്ത്രങ്ങളുടെയും  
സാദൃശ്യങ്ങളെക്കുറിച്ച് ഞാൻ അൽപം  വിശകലനം ചെയ്യുകയാണ്. സമാധാനത്തിന്റെയും ബഹുസ്വരതയുടെയും ബദലായ തിയോളജിയുടെ രൂപകൽപനയും വൈവിധ്യങ്ങളെ സ്വീകരിക്കലും മനുഷ്യാവകാശത്തിന്റെയും ലിംഗനീതിയുടെയും  ആദരവിനെയെല്ലാം വിശകലനം ചെയ്യുകയാണ്. ജിഹാദിസവും അതുപോലെതന്നെ സംഭവിക്കാവുന്നതുമായ 
എല്ലാ വിഭാഗങ്ങളുടെയും അടിസ്ഥാന ഘടകങ്ങൾ ഏതൊക്കെയാണ്? ചുരുക്കത്തിൽ നമുക്ക് ഇവിടെ
ചർച്ച ചെയ്യാം.

 

01.പ്രവാചകനെയും അനുയായികളെയും നയിക്കാനായി ഖുർആനിൽ വന്ന അല്ലാഹുവിൻറെ നിർദ്ദേശങ്ങളിൽ ചിലതെങ്കിലും അസഹിഷ്ണുത, സന്മാർഗ്ഗികത, അപ്രമാദിത്വംഖുർആനിൻറെ അക്രിയാത്മകത പോലോത്തത്  അന്ന് അടിയന്തരമായി ശ്രദ്ധിക്കപ്പെടേണ്ടതും  എന്നാൽ ഇന്ന്  തികച്ചും വ്യത്യസ്തമായ  സാഹചര്യങ്ങളുള്ള കാര്യങ്ങളാണ്. ഈ വിശ്വാസമാണ് ആധുനിക ഇസ്ലാമിലെ എല്ലാവിഭാഗങ്ങൾക്കും ഉപവിഭാഗങ്ങൾക്കും പൊതുവായുള്ളത്.  അക്കാര്യത്തിൽ ഒരു സമവായവും ഉണ്ട്. അതിനാൽ ഖുർആനിലെ യുദ്ധകാലത്തെ പിൻ  പറ്റാത്ത മുസ്ലിമുകൾ അക്ഷരാർത്ഥത്തിൽ  പൊരുതുകയോ നിത്യജീവിതത്തിൽ മുസ്ലിമുകൾ അല്ലാത്തവരെയല്ലാം അകറ്റിനിർത്തുന്നത് കപട ഭക്തരാണ് എന്ന് പറഞ്ഞ് ജിഹാദികൾ ഒരു പുതിയ ദൈവ ശാസ്ത്രം കണ്ടു പിടിക്കുകയോ ചെയ്യുന്നില്ല. ഒരു നല്ല, സത്യസന്ധനായ മുസ്ലിം അമുസ്ലിമുകൾക്കെതിരെയുള്ള നിന്ദ്യ മായ ജിഹാദിൽ ഏർപ്പെട്ടിരിക്കിന്ന ഒരാളാണ് എന്നും വിശ്വസിക്കുന്നു. അതിന്റെയും പുറമെ, എല്ലാ മദ്രസകളിലും സ്കൂളുകളിലും ഇതാണ് പഠിപ്പിക്കപ്പെടുന്നത് എന്നുമാണ്. ഒരു മുസ്ലിമിന്നിം അമുസ്ലിമിന്നും ഇടയിലുള്ള ബന്ധം യുദ്ധത്തെ കുറിച്ചാണെന്നും ലോകത്തിന്റെ മുഴുവൻ കോണുകളിലും അനുനയത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ ഇസ്ലാമിനെ അധികാരത്തിലേക് കൊണ്ട് വരൽ മുസ്ലിമുകളുടെ മതപരമായ കടമയാണെന്നും നമ്മുടെ ദൈവ ശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട് എന്നുമാണ് വിശ്വസിക്കുന്നത്.  ഒരു പുതിയ ദൈവശാസ്ത്രം ഈ സമവായം തകർക്കാൻ ശ്രമിക്കുകയും, പ്രവാചക യുദ്ധ  കാലഘട്ടത്തിലെ സൂക്തങ്ങൾ പ്രവാചകനെ ഇസ്‌ലാമിന് അനുകൂലമായി അഭിമുഖീകരിക്കേണ്ടിവരുന്ന തരണം ചെയ്യാനാവാത്ത ദുരന്തങ്ങളുടെ ചരിത്രപരമായ ഒരു റിപ്പോർട്ട് ആയിരിക്കാമെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അത് നടപ്പിലാക്കാൻ സാധിക്കുകയില്ല.നമുക്ക് സമാനമായ യുദ്ധങ്ങളെ നേരിടാൻ സാധിക്കുകയുമില്ല. ഏഴാം നൂറ്റാണ്ടിന്റെ  തുടക്കത്തിൽ മുസ്ലിമുകൾ അസ്തിത്വ പോരാട്ടങ്ങൾ നടത്തിയിരുന്നു. അന്ന് ഇസ്ലാം ശൈശവ സ്ഥിതിയിലായിരുന്നതിനാൽ  പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടി  വന്നിട്ടുണ്ട്.ഇന്ന്അറേബ്യയിലെ ആവാസയോഗ്യ മല്ലാത്ത മരുഭൂമിയിൽ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പാകിയ വിത്ത് വളരുകയും ലോകത്താകമാനം പന്തലിച് ഒരു പടു  വൃക്ഷമായി മാറിയിട്ടുമുണ്ട്. ഇമാം ഗസ്സാലി(റ ) പതിനൊന്നാം നൂറ്റാണ്ടിന്റെ  അവസാനത്തിലും പന്ത്രണ്ടാം നൂറ്റാണ്ടിന്റെ  ആദ്യത്തിലുമായി ഉപദേശിച്ചത് 'വർഷത്തിൽ ഒരിക്കൽ പോലും നിന്ദ്യമായ ജിഹാദ് നടത്തേണ്ടതില്ല' എന്നാണ്.

 

02.  പ്രവാചകരുടെ വഫാത്തിന്റെ 300 വർഷങ്ങൾക്കകം ശേഖരിക്കപ്പെട്ടതും ഖുർആനിലെ മുഖ്യ അധ്യാപനങ്ങൾക്ക് എതിരായതുമായ  എല്ലാ ഹദീസ് വ്യാഖ്യാനങ്ങളിലും പണ്ഡിതന്മാരുടെ അഭിപ്രായൈക്യം ഉള്ളതും വെളിപാടിനോട് സമാനമായതും പ്രവാചകൻ അല്ലാഹുവിന്റെ  ദൂതനാണെന്ന അനുശാസനമാണ്. ഈ അഭിപ്രായ ഐക്യമുള്ള തീയോളജി അർത്ഥമാക്കുന്നത് പ്രവാചകർ തന്റെ പ്രവാചക കാലഘട്ടത്തിലെ അധികവും ചെലവഴിച്ചത് വിശുദ്ധ ഖുർആനിൽ തനിക്കിറക്കപ്പെട്ട സന്ദേശങ്ങളുടെ എതിർ പ്രഭാഷണം നടത്തിയിട്ടാണ് എന്നാണ്. പ്രവാചകരുടെ മരണ ശേഷം നാല്പത്തിയെട്ടാം വർഷത്തിൽ അവരുടെ മുഴുവൻ കുടുംബവും കൂട്ടക്കൊല ചെയ്യപ്പെടുകയും പ്രവാചകരോട്  പോരാടുകയും മക്കയിലെ വിജയത്തിനുശേഷം ഇസ്‌ലാം സ്വീകരിക്കപ്പെട്ടവരുമായ ഇസ്ലാമിന്റെ കഠിന ശത്രുക്കളുടെ കൈകളിലൂടെ  അധികാരം ഏറ്റെടുക്കുകയും ചെയ്തവർ പുറം നാശത്തെ  അതിജീവിക്കാൻ  കഴിയാതെ അകത്തുനിന്ന് ഇസ്ലാമിനെ അധിക്ഷേപിക്കുകയാണ്. എന്നാൽ അവർക്ക് ഭരിക്കേണ്ടിയിരുന്നത്, വിശുദ്ധ ഖുർആൻ മാത്രമാണ് വിശുദ്ധ  ഗ്രന്ഥം എന്ന് മനസ്സിലാക്കുകയും എഴുതിവെക്കുകയും അതിനെ ഹൃദിസ്ഥമാക്കുകയും ചെയ്യുന്ന മുസ്‌ലിംകളെയാണ്. ഖുർആനിനെ തകർക്കാനും മുസ്ലിമുകൾക്കും ഖുർആനിനും ഇടയിൽ ദൂരം സൃഷ്ടിക്കുന്നതിനുമായി, അവർ വരാനിരിക്കുന്ന ദശാബ്ദത്തിലും നൂറ്റാണ്ടുകളിലും ഇന്നുവരെ വളരെ ശക്തമായി നിലകൊള്ളുന്ന രണ്ടു  സ്ഥാപനങ്ങളിലൂടെ രൂപപ്പെട്ടു. ഒന്ന്വെളിപാടുകൾക്ക് തുല്യമായ ഹദീസും മറ്റൊന്ന് പ്രവാചകരുടെ അവകാശികളാണെന്ന് പ്രഖ്യാപിച്ച പണ്ഡിതരോ അല്ലെങ്കിൽ മതഗ്രന്ഥങ്ങളോ  ആയിരുന്നു. മതത്തെ മുസ്ലീമുകൾക്ക് കൂടുതൽ വിശദീകരിക്കാൻ കഴിവുള്ളവരുമാണ് അവർ.  പുതിയ തീയോളജിയെ ഖുർആനിലേക്ക് ശ്രദ്ധ തിരിപ്പിക്കേണ്ടതും ഹദീസ്, പണ്ഡിതർ എന്നിവകളോട് ഔന്നിത്യം പുലർത്തുന്നത്  ഒഴിവാക്കേണ്ടതുമാണ്. ഇവകൾ വ്യാപിച്ചത് സോച്ഛാധിപതികളായ ഖലീഫമാർ ഭരണം നടത്തിയ കാലത്താണ് എന്നുമാണ്. തങ്ങളുടെ ചൂഷണ, മർദക, സാമ്രാജ്യത്വ, വികസിത, മേൽക്കോയ്മ നയങ്ങളുടെ തിരുവെഴുത്തുകളുടെ ന്യായീകരണങ്ങളെ കുറിച്ച് അവർ പ്രതികരിക്കുക എന്നത് സ്വാഭാവികമാണ്. മുസ്ലിമുകളെ പാപ മോക്ഷത്തിലേക്ക് നയിക്കപ്പെട്ടിട്ടുള്ള ഖുർആനിൽ അവരുടെ നയങ്ങൾക്ക് ന്യായീകരണം കണ്ടെത്താനായിട്ടില്ല അതുകൊണ്ട് മറ്റൊരു വേദഗ്രന്ഥം സൃഷ്ടിക്കുകയും ഖുർആൻ എന്ന ഉന്നത സ്ഥാനം നൽകുകയും ചെയ്തു എന്നുമാണ്. യുദ്ധത്തെക്കുറിച്ചുള്ള ഖുർആനിന്റെ  വ്യാഖ്യാനങ്ങളെ തകർക്കാനും സാങ്കല്പിക വചനങ്ങളെ ശാശ്വത യുദ്ധത്തിനുള്ള സാർവ്വദേശീയമായ നിർദ്ദേശങ്ങളാക്കി മാറ്റാനും പണ്ഡിതന്മാരെ പ്രയോജനപ്പെടുത്തുന്നുണ്ട്.

 

03. ശരിഅത്ത് നിയമം ആദ്യമായി ക്രോഡീകരിച്ചത് പ്രവാചകരുടെ മരണത്തിന്റെ 120 വർഷം കഴിഞ്ഞാണ്. അന്നുമുതൽ തന്നെ സമയ കാലാനുസൃതം മാറ്റങ്ങൾക്ക് വിധേയവുമാണ് എന്നാണ്. ഇസ്ലാമിന്ന് മുമ്പേ ഇസ്ലാമിക അറേബ്യൻ ആചാരങ്ങളിൽ നിന്ന് കടമെടുത്തത്  ഖുർആനിൽ മാത്രമാണ്. എന്നാൽ അത് ദൈവികമാണെന്ന് വിളിക്കുന്നതിന് തുല്യമായിരുന്നു എന്നവർ വാദിക്കുന്നു.
            
പുതിയ ദൈവശാസ്ത്രത്തെ വിശുദ്ധ ഖുർആനിന്റെ വെളിച്ചത്തിലൂടെ നടത്തുകയും സമയ കാലാനുസൃതം അവരുടെ നിയമങ്ങൾ രൂപീകരിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. നിയമങ്ങൾ ലളിതമാവുകയും നിലനിൽക്കുകയും വേണം എന്നും വാദിക്കുന്നു.

 

04. അഭിപ്രായൈക്യമുള്ള തിയോളജി ഒരു സമൂല നശീകരണത്തിന്റെ സിദ്ധാന്തം രൂപപ്പെടുത്തുന്നു, ആ സിദ്ധാന്തത്തിൽ  പറയുന്നത്, മക്കയിൽ ഇറങ്ങിയ ആദ്യ  ആയത്തുകൾ സമാധാനം, ബഹുസ്വരത, സഹനം, സ്ഥിരോത്സാഹം, എല്ലാവർക്കുമുള്ള മതസ്വാതന്ത്ര്യം മുതലായവയെല്ലാം പ്രതിവാദിക്കുമ്പോൾ പിന്നീട് മദീനയിൽ ഇറങ്ങിയ ആയത്തുകൾ യുദ്ധത്തെയും അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധ രംഗം  ഉണ്ടാക്കുന്നതിന്റെ  പ്രതിഫലങ്ങളെയും പ്രതിവാദിക്കുന്നു  പ്രതിവാദിക്കുന്നു.  ഇപ്രകാരം ഇറങ്ങിയ ആയത്(9:5) ഇസ്ലാമിൻറെ ബഹുസ്വരതയും സമാധാനവും പ്രതിപാദിക്കുന്ന മറ്റു 114 അധ്യായങ്ങളെയും അസാധുവാക്കുകയാണ്  ചെയ്തിട്ടുള്ളത്.
             
മക്കയിലെ വചനങ്ങൾ ഇസ്ലാമിൻറെ അടിത്തറയും സംഗ്രഹവുമാണെന്നും സമാധാനത്തിന്റെ പുതിയ ദൈവശാസ്ത്രം ഊന്നി പറയേണ്ടതുണ്ട്. പിന്നീടുള്ള യുദ്ധങ്ങളിലെ ഏതെങ്കിലും വചനങ്ങളിൽനിന്ന് അവയെ അവഗണിക്കാനാവില്ല എന്നുമാണ്.
                    
അസാധുവാക്കേണ്ട  സിദ്ധാന്തത്തെ പൂർണ്ണമായും നിരസിക്കേണ്ടതാണ്.മക്കയിൽ വെളിപ്പെട്ട പോലെ സമാധാനവും ബഹുസ്വരതയും പ്രചരിപ്പിച്ച യഥാർത്ഥ ഇസ്ലാമിന്റെ   പ്രാധാന്യം നഷ്ടമായി ഇപ്പോൾ അവസാനമിറങ്ങിയ മദീനയിലെ യുദ്ധത്തിന്റെ  വാക്യമാണ് പ്രാധാന്യമുള്ളത്.

 

05. ഖലീഫമാർക്ക് ഖുർആനിൽ യാതൊരു സ്ഥാനമില്ല എന്നും എന്നാൽ നമ്മുടെ തീയോളജി അവരെ നിർബന്ധിതമായി കണക്കാക്കുന്നു എന്നുമാണ്. ഈ അഭിപ്രായ ഐക്യവും നമ്മുടെ പുതിയ തിയോളജിയിൽ തിരുത്തേണ്ടതുണ്ട്.

 

06. മുസ്ലിമുകൾ അമുസ്ലിംകളാൽ ആധിപത്യം സ്ഥാപിക്കപ്പെട്ട പ്രശ്ന ഭൂമി (ദാറുൽഹർബ്)യിൽ  നിന്നും ദാറുൽ ഇസ്ലാമിലേക്ക് മാറണമെന്നാണ് പുതിയ തിയോളജിയുടെ കാഴ്ചപ്പാട്. ഇതിന്ന്  ഖുർആനിൽ യാതൊരു അടിസ്ഥാനവുമില്ല. പണ്ഡിതന്മാർ ഇതിനെ പ്രാവർത്തിക വൽക്കരിക്കുമ്പോൾ വർത്തമാന സാഹചര്യത്തിൽ  ഇതിന് യാതൊരു പ്രാധാന്യവുമില്ല.  ദാറുൽ ഇസ്ലാമായ സൗദി അറേബ്യയിൽ താമസിക്കുന്ന ദശലക്ഷം മുസ്ലിമുകൾ പോലും പറയുന്നത് അങ്ങനെയാണ്. അതുപോലെ തന്നെ മറ്റു രാജ്യം സന്ദർശിക്കുന്നതിന്  വിസ ലഭിക്കുവാനും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. എന്നിട്ടും സൗദിഅറേബ്യ ഒരു സിറിയൻ അഭയാർത്ഥിക്കു പോലും അവരുടെ ഭീഭത്സകമായ  അവസ്ഥയിൽ നിന്നും മോചനം നേടാനുള്ള അവസരം നൽകിയിട്ടില്ല എന്നാൽ ദാറുൽ ഹർബ് എന്ന്  പറയപ്പെടുന്ന ജർമ്മനി ദശലക്ഷം വരുന്ന അഭയാർത്ഥികളെ സ്വീകരിച്ചു. അത്തരം മധ്യകാല ആശയങ്ങൾ തികച്ചും അപ്രസക്തവും ഖുർആനിൽ ഇല്ലാത്തതുമായതിനാൽ പുതിയ ദൈവശാസ്ത്രം നിരാകരി ക്കേണ്ടതാണ്. തീർച്ചയായും, മുസ്ലിമുകൾക്ക് ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. വിശുദ്ധ ഖുർആനിലെയും ആധുനിക കാലത്തെയും  ആവശ്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിനായി നമ്മുടെ ദൈവശാസ്ത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ  കൊണ്ടുവരേണ്ടിവരും.

URL: http://www.newageislam.com/malayalam-section/sultan-shahin,-founder-editor,-new-age-islam/sultan-shahin-asks-muslim-nations-at-unhrc--ജിഹാദിസത്തെ-നേരിടുന്നതിൽ-അഭിപ്രായൈക്യമുള്ള-ഇസ്ലാമിക-തിയോളജിയിൽ-വിപ്ലവ-മാറ്റങ്ങൾ-വരുത്തുക/d/117349


URL for English article: http://www.newageislam.com/radical-islamism-and-jihad/sultan-shahin,-founding-editor,-new-age-islam/-make-revolutionary-changes-in-the-islamic-theology-of-consensus-to-fight-jihadism---sultan-shahin-asks-muslim-nations-at-unhrc-in-geneva/d/112668


New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism


Loading..

Loading..