New Age Islam
Sat May 25 2024, 05:25 AM

Malayalam Section ( 8 Jul 2019, NewAgeIslam.Com)

Comment | Comment

What Does Taqwa Mean തഖ്‌വകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്


By Naseer Ahmed, New Age Islam

 

നസീർ അഹമ്മദ് , ന്യൂ ഏജ് ഇസ്ലാം
18 ജൂൺ 2019 

 

തഖ്വയുടെ അർത്ഥം കണ്ടെത്തുന്നതിനായി ഇസ്ലാമിക പണ്ഡിതന്മാർ ബഹളം വെക്കുന്നത് അപരിചിതമായി ഞാൻ കണ്ടു. വിശുദ്ധ ഖുർആൻ തഖ്വയുടെ നേരിട്ട് അർത്ഥം നൽകുന്നത് ഇപ്രകാരമാണ്.

 

ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ

 

ഇതാകുന്നു ഗ്രന്ഥം. അതില്സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്ക്ക് നേര്വഴി കാണിക്കുന്നതത്രെ അത്‌.

 

പ്രസ്തുത ആയത്തിൽ പറയുന്നത്, ഖുർആൻ മുത്തഖീങ്ങളുടെ വഴികാട്ടിയായുള്ള ഗ്രന്ഥമാണ് എന്നും ആരെങ്കിലും വചനങ്ങളെ ശ്രദ്ധിക്കുകയും അതനുസരിച്ച് അവന് സാധ്യമായ രൂപത്തിൽ പ്രവർത്തിക്കുകയും ചെയ്താൽ, അവരാണ് അള്ളാഹുവിന്റെ മാർഗ്ഗദർശനം ലഭിച്ചവർ മറ്റൊരു വാക്കിൽ പറഞ്ഞാൽ യഥാർത്ഥ മുത്തഖീങ്ങൾ.

 

الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ ۚ أُولَـٰئِكَ الَّذِينَ هَدَاهُمُ اللَّـهُ ۖ وَأُولَـٰئِكَ هُمْ أُولُو الْأَلْبَابِ

 

അതായത് വാക്ക് ശ്രദ്ധിച്ചു കേള്ക്കുകയും അതില്ഏറ്റവും നല്ലത് പിന്പറ്റുകയും ചെയ്യുന്നവര്ക്ക് .അക്കൂട്ടര്ക്കാകുന്നു അല്ലാഹു മാര്ഗദര്ശനം നല്കിയിട്ടുള്ളത്‌. അവര്തന്നെയാകുന്നു ബുദ്ധിമാന്മാര്‍.

 

സാധ്യമായ രൂപത്തിൽ അല്ലാഹുവിന്റെ കല്പനകളെ ചെയ്യുക എന്നതാണ് തഖവാകൊണ്ടുള്ള  ഉദ്ദേശം. അല്ലാഹുവിന്റെ കല്പനകളെ എങ്ങിനെ നല്ല രൂപത്തിൽ പ്രാവർത്തികമാക്കാം എന്നും ഖുർആൻ വിശദീകരിക്കുന്നുണ്ട്.

 

നിസ്കാരത്തിലെ തഖ്

 

നിസ്കാരം കിബിലക്ക് തിരിഞ്ഞാണ് നിർവഹിക്കേണ്ടത്.നിങ്ങള്‍ (ശത്രുവിന്റെ ആക്രമണം) ഭയപ്പെടുകയാണെങ്കില്കാല്നടയായോ വാഹനങ്ങളിലായോ (നിങ്ങള്ക്ക് നമസ്കരിക്കാം.) എന്നാല്നിങ്ങള്സുരക്ഷിതാവസ്ഥയിലായാല്നിങ്ങള്ക്ക് അറിവില്ലാതിരുന്നത് അല്ലാഹു പഠിപ്പിച്ചുതന്ന പ്രകാരം നിങ്ങള്അവനെ സ്മരിക്കേണ്ടതാണ്‌(2:239). നിർബന്ധ നിസ്കാരം ജമാഅത്തായി അല്ലെങ്കിൽ കൂട്ടമായാണ് നിർവഹിക്കേണ്ടത്.
പ്രാര്ത്ഥന മുറപോലെ നിര്വഹിക്കുകയും, സകാത്ത് നല്കുകയും, (അല്ലാഹുവിന്റെമുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്തലകുനിക്കുകയും ചെയ്യുവിന്‍(2:43). നിർബന്ധ നിസ്കാരങ്ങൾ അതിന്റെ സമയങ്ങളിൽ നിർവ്വഹിക്കുകയും വേണം.അങ്ങനെ നമസ്കാരം നിര്വഹിച്ചു കഴിഞ്ഞാല്നിങ്ങള്നിന്നു കൊണ്ടും ഇരുന്ന് കൊണ്ടും കിടന്ന് കൊണ്ടും അല്ലാഹുവെ ഓര്മിക്കുക. സമാധാനാവസ്ഥയിലായാല്നിങ്ങള്നമസ്കാരം മുറപ്രകാരം തന്നെ നിര്വഹിക്കുക. തീര്ച്ചയായും നമസ്കാരം സത്യവിശ്വാസികള്ക്ക് സമയം നിര്ണയിക്കപ്പെട്ട ഒരു നിര്ബന്ധബാധ്യതയാകുന്നു(4:103). നിസ്കാരത്തിനു മുമ്പ് വുളൂ വോ തയമ്മുമോ അനിവാര്യമാണ്.സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്നമസ്കാരത്തെ സമീപിക്കരുത്; നിങ്ങള്പറയുന്നതെന്തെന്ന് നിങ്ങള്ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള്നിങ്ങള്കുളിക്കുന്നത് വരെയും (നമസ്കാരത്തെ സമീപിക്കരുത്‌.) നിങ്ങള്വഴി കടന്ന് പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്നിങ്ങളിലൊരാള്മലമൂത്രവിസര്ജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട് നിങ്ങള്ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്നിങ്ങള്ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്ച്ചയായും അല്ലാഹു ഏറെ മാപ്പുനല്കുന്നവനും പൊറുക്കുന്നവനുമാകുന്നു. നിസ്കാരം നിർവഹിക്കുമ്പോൾ വളരെയധികം ഭയഭക്തിയോടെകൂടെയാണ് അല്ലാഹുവിനു മുമ്പിൽ നിൽക്കേണ്ടത്, മാത്രമല്ല യാതൊരു കാരണവശാലും നിസ്കാരം മുടക്കരുത്, അത് നാം യാത്ര ചെയ്യുകയാണെങ്കിലും യുദ്ധത്തിൽ പങ്കെടുക്കുകയാണെങ്കിലും ശരി.നിങ്ങള്ഭൂമിയില്യാത്രചെയ്യുകയാണെങ്കില്സത്യനിഷേധികള്നിങ്ങള്ക്ക് നാശം വരുത്തുമെന്ന് നിങ്ങള്ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്വഹിക്കുന്നതില്നിങ്ങള്ക്ക് കുറ്റമില്ല. തീര്ച്ചയായും സത്യനിഷേധികള്നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു.(4:101)

 

സകാതിലെ തഖ്

 

     സകാത്ത് നൽകേണ്ടത് ഒരാളുടെ അത്യാവശ്യങ്ങളിൽ നിന്നും ബാക്കി ആയതിൽ നിന്നാണ്. വളരെ ദയയോടും അപമാനവും മുറിവേൽപ്പിക്കലും വരാതെ ആളുകൾ കാണാതെ അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചാണ് നൽകേണ്ടത്.

 

മാതാപിതാക്കളെ പരിചരിക്കുന്നതിലുള്ള തഖ്.
തന്നെയല്ലാതെ നിങ്ങള്ആരാധിക്കരുതെന്നും, മാതാപിതാക്കള്ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്വെച്ച് വാര്ദ്ധക്യം പ്രാപിക്കുകയാണെങ്കില്അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക.കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്ഇരുവര്ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്ഇവര്ഇരുവരും എന്നെ പോറ്റിവളര്ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.(17:23, 24)

 

    ഇസ്ലാമിക ജീവിതരീതിയുടെ കൽപ്പനകൾ 
ആജ്ഞകളെ അനുസരിക്കുന്നതിനുള്ള വ്യത്യസ്തമായ വഴികൾ തുറന്നു തരുന്നുണ്ട്. കൽപ്പനകൾ ശരീരഭാഷയെയും  വിശദീകരിക്കുന്നുണ്ട്, നാം പലപ്പോഴായി ഉപയോഗിക്കാറുള്ള അക്ഷമയുടെ പദമായ ഉഫ് പോലും ഒഴിവാക്കേണ്ടതാണ്. ആദരസൂചകമായ  വാക്കുകൾ മാത്രമാണ് മാതാപിതാക്കളോട് ഉപയോഗിക്കേണ്ടത്. അവർക്കുവേണ്ടി പ്രാർത്ഥന നടത്തുന്നതിനു വേണ്ടി നമുക്ക് പഠിപ്പിച്ച തന്നിട്ടുള്ളത്, അല്ലാഹുവേ ഞങ്ങൾക്ക് ചെറുപ്രായത്തിൽ കരുണ ചെയ്തതുപോലെ അവർക്ക് നീ കരുണചെയ്യേണമേ എന്നുള്ളതാണ്. നമ്മുടെ കുട്ടിക്കാലത്ത് മാതാപിതാക്കൾ അവരുടെ ക്ഷമയും അധ്വാനവും സമയവും എല്ലാം ത്യജിച്ചു നമുക്ക് വേണ്ടി ചെലവഴിച്ചത് പോലെ നാം അവർക്ക് വേണ്ടി കഷ്ടപ്പെടേണ്ടതുണ്ട്.

 

തഖ് കൂടാതെ കല്പനകളെ പ്രാവർത്തികമാക്കുക.

 

അല്ലാഹുവിന്റെഉത്തരവ് അവന്ശക്തിയുക്തം നല്കിയതിന് ശേഷം അതിന് വിപരീതം പ്രവര്ത്തിക്കുകയും അല്ലാഹു കൂട്ടിചേര്ക്കുവാന് കല്പിച്ചതിനെ മുറിച്ച് വേര്പെടുത്തുകയും ഭൂമിയില്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരത്രെ അവര്‍ (അധര്മ്മകാരികള്‍). അവര്തന്നെയാകുന്നു നഷ്ടക്കാര്‍(2:27).

 

ഇവരുടെ വിവരിച്ചത് ത്യാഗം ചെയ്യുന്നവരെയും സുമനസ്സോടെ ചെയ്യുന്നവരെയും ആണ്, താഴെ പറയുന്നത് പോലെ ഉള്ളവരെ അല്ല.

 

(2:67)അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കുവാന്കല്പിക്കുന്നു എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്ഭം (ശ്രദ്ധിക്കുക) അവര്പറഞ്ഞു: താങ്കള്ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്വിവരംകെട്ടവരില്പെട്ടുപോകാതിരിക്കാന്അല്ലാഹുവില്അഭയം പ്രാപിക്കുന്നു.
68.(
അപ്പോള്‍) അവര്പറഞ്ഞു: അത് (പശു) ഏത് തരമായിരിക്കണമെന്ന് ഞങ്ങള്ക്ക് വിശദീകരിച്ചു തരാന്ഞങ്ങള്ക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് പ്രാര്ത്ഥിക്കണം. മൂസാ പറഞ്ഞു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്‌. അതിനാല്കല്പിക്കപ്പെടുന്ന പ്രകാരം നിങ്ങള്പ്രവര്ത്തിക്കുക.
69.
അവര്പറഞ്ഞു: അതിന്റെ നിറമെന്തായിരിക്കണമെന്ന് ഞങ്ങള്ക്ക് വിശദീകരിച്ചുതരുവാന്ഞങ്ങള്ക്ക് വേണ്ടി താങ്കള്താങ്കളുടെ രക്ഷിതാവിനോട് പ്രാര്ത്ഥിക്കണം. മൂസാ പറഞ്ഞു: കാണികള്ക്ക് കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്‌.
70.
അവര്പറഞ്ഞു: അത് ഏത് തരമാണെന്ന് ഞങ്ങള്ക്ക് വ്യക്തമാക്കി തരാന്നിന്റെ രക്ഷിതാവിനോട് ഞങ്ങള്ക്ക് വേണ്ടി പ്രാര്ത്ഥിക്കുക. തീര്ച്ചയായും പശുക്കള്പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങള്ക്ക് തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാല്അവന്റെ മാര്ഗനിര്ദേശപ്രകാരം തീര്ച്ചയായും ഞങ്ങള്പ്രവര്ത്തിക്കാം.
71.(
അപ്പോള്‍) മൂസാ പറഞ്ഞു: നിലം ഉഴുതുവാനോ വിള നനയ്ക്കുവാനോ ഉപയോഗപ്പെടുത്തുന്നതല്ലാത്ത, പാടുകളൊന്നുമില്ലാത്ത അവികലമായ ഒരു പശുവായിരിക്കണം അതെന്നാണ് അല്ലാഹു പറയുന്നത്‌. അവര്പറഞ്ഞു: ഇപ്പോഴാണ് താങ്കള്ശരിയായ വിവരം വെളിപ്പെടുത്തിയത്‌. അങ്ങനെ അവര്അതിനെ അറുത്തു. അവര്ക്കത് നിറവേറ്റുക എളുപ്പമായിരുന്നില്ല.

 

വ്യക്തതയില്ല എന്നതിന്റെ പേരിൽ കല്പനകളെ അനുസരിക്കാത്തത് ചോദ്യങ്ങളുടെ എണ്ണം വർദ്ധിച്ചത് കൊണ്ടാണ്. ഓരോ ചോദ്യങ്ങൾ കൂടുമ്പോഴും അവരുടെ ടാസ്ക് കടുപ്പമേറിയതാകുന്നു. അവർക്ക് തഖ് വയോ കാര്യങ്ങൾ ചെയ്യുവാനുള്ള താല്പര്യമോ ഉണ്ടെങ്കിൽ ചോദ്യങ്ങൾ ആവർത്തിക്കാതെ അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്തു തീർക്കും.

 

ഖുർആനിന്റെ അധ്യാപനത്തിൽ തഖ് കൊണ്ട് അർത്ഥമാക്കുന്നതെന്ത്?

 

മുകളിലെ ചർച്ചകളിൽ നിന്നും വ്യക്തമാകുന്നത്, മുത്തക്കി എന്നാൽ ഖുർആനിനെ  അല്ലാഹുവിന്റെ കലാം ആയി വിശ്വസിക്കുകയും അതിനെ അങ്ങേയറ്റം സാധ്യമാകുന്ന രൂപത്തിൽ പിൻപറ്റുകയും ചെയ്യുന്നവനാണ്. എന്താണ് അങ്ങേയറ്റം സാധ്യമാകുന്ന രൂപത്തിൽ പിൻ പറ്റുക എന്നാൽ ഖുർആനിലെ ഓരോ വാക്കുകളെയും അതിന്റെ അർത്ഥം ഉദ്ദേശിക്കുന്ന കാര്യങ്ങൾ കൊണ്ട് പ്രവർത്തിക്കുക എന്നതാണ്. ഇപ്രകാരം ഇസ്ലാമിന്റെ ശത്രുവാണ് ചെയ്യുന്നത് എങ്കിൽ ഖുർആൻ അവന്റെയും വഴികാട്ടിയാണ്. ഉദാഹരണത്തിന്, ഹസ്രത് ഉമർ ( ) ഇസ്ലാമിന്റെ ആദ്യകാല ശത്രുവായിരുന്നു, പിന്നീട് ഖുർആൻ ശ്രവിച്ചത് മൂലമാണ് ഇസ്ലാം സ്വീകരിച്ചത്.

 

ഉമർ ( ) ന്റെ ചരിത്രം

 

ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുമ്പ് ഉമ്മർ
(
) ഇസ്ലാമിന്റെയും പ്രവാചകർ മുഹമ്മദ് നബിയുടെയും കൊടിയ ശത്രുവായിരുന്നു. കൊടിയ പീഡനത്തിന് ഇടയിലും ഇസ്ലാം മതം വളരുകയും വികസിക്കുകയും ചെയ്യുമ്പോൾ പ്രവാചകൻ മുഹമ്മദിനെ കൊല ചെയ്യുവാൻ ശത്രുക്കളിലെ  നേതാക്കൾ തീരുമാനിച്ചു. ഉമറിനെ ആണ് അവർ ദൗത്യം ഏൽപ്പിച്ചത്. ഇബിനു ഇസഹാക്കിന്റെ  ചരിത്രത്തിൽ ഉമറിന്റെ  കഥയെ ആവർത്തിക്കുന്നുണ്ട്. പ്രവാചകനെ വധിക്കുന്നതിന് വേണ്ടി ഉമർ പോകുന്ന വഴിക്ക്, രഹസ്യമായി ഇസ്ലാം സ്വീകരിച്ച തന്റെ സ്നേഹിതനായ നുഅമാനെ കാണുകയുണ്ടായി. ഉമർ തന്റെ കൂട്ടുകാരനോട് വിഷയം പറഞ്ഞപ്പോൾ നുഅമാൻ പറഞ്ഞുനിങ്ങളുടെ വീട്ടിലേക്ക് ചെല്ലുകയും അവിടുത്തെ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുക? നിങ്ങളുടെ അറിവില്ലാതെ സഹോദരിയും അവരുടെ ഭർത്താവും ഇസ്ലാമിൽ സ്വീകരിച്ചിട്ടുണ്ട് നിങ്ങളത് അന്വേഷിക്കുക. ഉമർ തന്റെ വീട്ടിലേക്ക് മടങ്ങി ചെല്ലുമ്പോൾ തന്റെ സഹോദരിയും അവരുടെ ഭർത്താവും ഖുർആനിൽ നിന്നും സൂറത്തു ത്വഹ ഓതുന്നത് കേട്ടു. തന്റെ ബസ് സഹോദരി ഭർത്താവിനെയും സഹോദരിയെയും ഉമർ അടിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു.
അപ്പോൾ അവർ പറഞ്ഞത് നിങ്ങൾക്ക് ഞങ്ങളെ ചെയ്യാൻ കഴിഞ്ഞേക്കും എങ്കിലും ഞങ്ങളുടെ വിശ്വാസത്തെ തകർക്കാൻ കഴിയില്ല എന്നാണ്. ഇതുകേട്ടതും കുമാർ തന്റെ സഹോദരിയുടെ മുഖത്തെ കടിക്കുകയും അവർ നിലത്തു വീഴുകയും ശരീരത്തിൽ നിന്ന് ചോര വരുകയും ചെയ്തു.
അവർ നിലത്തേക്ക് വീണപ്പോൾ ഉമ്മർ അല്പം ശാന്തനാവുകയും താൻ പാരായണം ചെയ്തിരുന്ന ഗ്രന്ഥം ആവശ്യപ്പെടുകയും ചെയ്തു. നിങ്ങൾ അശുദ്ധി കാരൻ ആണ് എന്നും അശുദ്ധിക്കാരന് ഗ്രന്ഥം തൊടാനോ പാരായണം ചെയ്യാനോ പാടില്ല എന്ന് പറഞ്ഞു അവർ നിരസിച്ചു. വീണ്ടും ആവശ്യപ്പെട്ടപ്പോഴും അവർ നിരസിക്കുകയും കുളിച്ച് ശുദ്ധിവരുത്തി വരുവാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഉമർ അപ്രകാരം ചെയ്യുകയും ഖുർആനിൽ നിന്ന് പാരായണം ചെയ്യുകയും ചെയ്തു.തീര്ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്വഹിക്കുകയും ചെയ്യുക.(20:14) എന്ന വചനം ആയിരുന്നു അത്. പിന്നീട് അദ്ദേഹം ഖേദിക്കുകയും ഇത് തീർച്ചയായും അല്ലാഹുവിന്റെ വചനമാണെന്ന് ഉറക്കെ പറഞ്ഞു. ശേഷം നബി തങ്ങളുടെ അടുക്കലേക്ക് ചെല്ലുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.

 

      ഇസ്ലാമിന്റെയും പ്രവാചകർ മുഹമ്മദിന്റെയും ശത്രുവായിരുന്ന ഉമർ എങ്ങനെയാണ് അല്പം ഖുർആനിക വചനം പാരായണം ചെയ്യുന്നത് കൊണ്ട് ഇസ്ലാം സ്വീകരിച്ചത്? ഹൃദയത്തിൽ അല്ലാഹുവിനോടുള്ള ഭയഭക്തിയോടു കൂടിയാണോ അദ്ദേഹം ഖുർആൻ പാരായണം ചെയ്തത്? അല്ല, തന്റെ സഹോദരിക്ക് സംഭവിച്ചത് എന്താണ് എന്ന് അറിയുന്നതിന് വേണ്ടിയും ആകാംഷയോടെ കൂടിയുമാണ് അദ്ദേഹം പാരായണം ചെയ്തത്. അത് അറിഞ്ഞാൽ തനിക്ക് കൂടുതൽ പ്രതിരോധിക്കാൻ കഴിയും എന്നും അദ്ദേഹം മനസ്സിലാക്കി. ഒരു മുസ്ലിം ആകണമെന്ന് താല്പര്യത്തോടെ കൂടിയല്ല അദ്ദേഹം പാരായണം ചെയ്തത്. ഉപദ്രവിക്കുമ്പോഴും ജനങ്ങൾ അത് ഉപേക്ഷിക്കാത്തതിൽ  അദ്ദേഹം ശ്രദ്ധ ആർജിച്ചു. അദ്ദേഹം പാരായണം ചെയ്തപ്പോൾ ഭയമോ വിസ്മയമോ  അനുഭവപ്പെട്ടിട്ടില്ല. അദ്ദേഹം പാരായണം ചെയ്തതിനുശേഷം, തന്റെ കഴിഞ്ഞു പോയ കാലത്തെ ചിന്തിക്കുകയും അല്ലാഹുവല്ലാതെ ഒരു ദീനിൽ ഉള്ള അന്തകാരത്തെക്കുറിച്ച് അവർ ഓർക്കുകയും ചെയ്തു. ഖുർആനിന്റെ അർത്ഥങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്ന ആളുകൾക്ക്  ഖുർആൻ ഒരു വഴികാട്ടിയും മാർഗദർശിയുമാണ്. ആർക്കും അതിനെ നിഷേധിക്കാൻ കഴിയുകയില്ല. എന്നാൽ അശ്രദ്ധമാൻമാർക്ക് ഇത് മാർഗ്ഗ ദർശനത്തിന്റെ ഉറവിടം അല്ല. അശ്രദ്ധമായി ഒരാൾ ആയിരം തവണ ഖുർആൻ പാരായണം ചെയ്താലും അത് അവന്ന്  ഉപകരിക്കുകയില്ല. ഒരാൾ ഒരു ആയത്തിനെ പലതവണ  അതിന്റെ അർത്ഥവും സംഗ്രഹവും വിസ്മയവും അതിലുള്ള അമാനുഷികതയുമെല്ലാം മനസ്സിലാക്കി പാരായണം ചെയ്താൽ അത് അവന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ്. 
പ്രവാചകർ എല്ലാ രാത്രിയിലും ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നു.

 

إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ 

 

നീ അവരെ ശിക്ഷിക്കുകയാണെങ്കില്തീര്ച്ചയായും അവര്നിന്റെ ദാസന്മാരാണല്ലോ. നീ അവര്ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും.
(5:118).
വചനത്തിൽ തന്റെ ഉമ്മത്തിനായി യേശു മധ്യസ്ഥത വഹിക്കുന്നത് അടങ്ങിയിട്ടുണ്ട്. ഇതിനു ശേഷം വരുന്ന വചനങ്ങൾ പ്രസ്തുത മധ്യസ്ഥത അള്ളാഹു തള്ളുകയില്ല എന്ന് പറയുന്നുണ്ട്.യേശുവിനെയും മറിയയെയും ആരാധിച്ച അത്തരം ക്രിസ്ത്യാനികൾക്കുപോലും അവന്റെ പാപമോചനത്തിനായി പ്രത്യാശിക്കാൻ കഴിയുമെന്ന് അല്ലാഹു എത്ര സൂക്ഷ്മമായി അറിയിക്കുന്നു! പ്രവാചകർ രാത്രി കാലയളവിൽ പ്രസ്തുത ആയത്തുകൾ ധാരാളം പാരായണം ചെയ്യുന്നുണ്ടായിരുന്നു. കാരണം ആയത്തുകളിൽ അല്ലാഹുവിന്റെ നാമങ്ങളായ അൽ റഹ്മാൻ, അൽ റഹീം, അൽ മലിക്, അൽ ഖുദുസ്, അൽ സലാം, അൽ മുഅമിനു, അൽ മുഹയമിനു, അൽ അസീസ്, അൽ ജബ്ബാർ തുടങ്ങിയവയെല്ലാം ഉണ്ട്. ഇത് ഖുർആനിലെ വളരെ മനോഹരമായ വചനമാണ്. വചനത്തിലെ സംഗ്രഹം നമ്മുടെ പണ്ഡിതന്മാർ മനസ്സിലാക്കിയതിന് അപ്പുറത്താണ്, അവരുടെ വീക്ഷണപ്രകാരം ക്രിസ്ത്യാനികൾ സത്യനിഷേധികളും നരകത്തിന്റെ അവകാശികളും ആണ്.
അവർ ഖുർആനിനെ  അവഗണിക്കുകയും മറ്റു അപ്രധാനമായ ഗ്രന്ഥങ്ങളെ ജാഗ്രതയോടെ കൂടെ കാണുകയും ചെയ്യുന്നു.

 

അല്ലാഹുവിന്റെ കല്പനകളെ പരമാവധി സാധ്യമായ രൂപത്തിൽ മനസ്സിലാക്കുവാൻ അതിൽ സസൂക്ഷ്മം ശ്രദ്ധ ചെലുത്തുകയും വാക്കുകളുടെ അർത്ഥങ്ങളെ  മനസ്സിലാക്കുകയും ആണ് വേണ്ടത്. ഉദാഹരണത്തിന് നിസ്കാരം നിർവ്വഹിക്കുന്നതിന് മുമ്പ് അതിനാവശ്യമായ നടപടികൾ പൂർത്തീകരിക്കുന്നത് പോലെ.ശ്രദ്ധാപൂർവ്വം എന്ന വാക്കിൽ 
തഖ്    എന്ന പദത്തിനും അതിന്റെ ഡെറിവേറ്റീവുകൾക്കും നൽകിയിട്ടുള്ള മറ്റെല്ലാ അർത്ഥങ്ങളും അടങ്ങിയിരിക്കുന്നു, കൂടാതെ ഏറ്റവും മികച്ച രീതിയിൽഅല്ലെങ്കിൽ ഏറ്റവും ആത്മാർത്ഥതയോടെഎന്നർത്ഥവും വരുന്നുണ്ട്. താഴെപ്പറയുന്ന കാര്യങ്ങളിലൂടെ ഒരാൾക്ക് ശ്രദ്ധാലു വാകാം.

 

1) ആദ്യമായി ഖുർആൻ കേട്ടപ്പോൾ ഹസ്രത്ത് ഉമറിന് ഉണ്ടായത് പോലെയുള്ള തീവ്രമായ ആകാംക്ഷ.
2)
അല്ലാഹുവിനോടുള്ള ഭയം. 
3)
അല്ലാഹുവിനോടുള്ള ഭയഭക്തി.
4)
അല്ലാഹുവിനെ പ്രീതിപ്പെടുത്തുവാൻ ഉള്ള ആഗ്രഹം.
5)
അള്ളാഹുവിനോടുള്ള സ്നേഹം.
6)
പരലോകത്ത് അല്ലാഹുവിനെ കാണാനുള്ള ആഗ്രഹം.
7)
മികവ് പുലർത്താൻ ഉള്ള ആഗ്രഹം.
8)
ഭക്തി നേടാനുള്ള ത്വര.
9)
നീതി നേടാനുള്ള ത്വര.
10)
അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കുക.
11)
അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം നേടുക.

 

തഖ് വയുടെ അർത്ഥം മനസ്സിലാക്കുന്നതിനുവേണ്ടി ഞാനിവിടെ ഉപയോഗിച്ചിട്ടുള്ള രീതി ഖുർആൻ പഠിപ്പിച്ചു തന്നിട്ടുള്ളതാണ്. രീതിയാണ് ഞാൻ എന്റെ എല്ലാ ലേഖനങ്ങളിലും പിന്തുടരുന്നത്. രീതി മറ്റാരും തന്നെ പിന്തുടരുന്നില്ല, അതുകൊണ്ടുതന്നെ അവർ തഖ്വയുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കിയിട്ടും ഇല്ല. അവർ വളരെ നിരുത്തരവാദപരമായി പിന്തുടരുകയും ഏതെങ്കിലും രൂപത്തിൽ തഖ് വയെ വർണ്ണിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ തഖ്വയുടെ അർത്ഥത്തിന് അത് യോജിക്കുന്നില്ല. ഉദാഹരണത്തിന് യൂസഫ് അലി തഖ് വയെ വർണ്ണിക്കുന്നത് കാണാം.
(2:2)
ഇതാണ് പുസ്തകംഅല്ലാഹുവിനെ ഭയപ്പെടുന്നവർക്ക് മാർഗനിർദേശം ഉറപ്പാണ്.
അല്ലാഹുവിനോട് ഭയം ഉണ്ടാകുവാൻ അവന്റെ വിശേഷ ഗുണങ്ങളെ തിരിച്ചറിയുകയും യഥാർത്ഥ മാർഗദർശനമാണ് എന്ന ബോധം ഉണ്ടാവുകയും വേണം. യഥാർഥ വഴിയിൽ ഉള്ളവർക്ക് ഖുർആൻ ഒരു വഴികാട്ടി ആകും എന്ന വാചകം ഒരു പുനരുക്തി ആകും എന്നതൊരു വിഡ്ഢിത്തമാണ്. വചനവും അതിനോട് ചേർന്നു വരുന്നവയും ഖുർആനിൽ 239 തവണ ഉപയോഗിച്ചിട്ടുണ്ട്.
ഇതിന്റെ തെറ്റായ വ്യാഖ്യാനം ഖുർആനിനെ താറുമാറാക്കുന്നതിനെ വിളിച്ചുവരുത്തുന്നു. ഭക്തിയും നീതിയും തഖ്വയുടെ അർത്ഥങ്ങൾ അല്ലെങ്കിൽ പോലും മറ്റു വാക്യങ്ങളെകാൾ ഇത് അർത്ഥവത്തും ഫലപ്രദവുമാണ്.എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത നമുക്ക് മനസിലാക്കാൻ കഴിയും, എന്നാൽ ഭക്തനോ നീതിമാനോ ആയിരിക്കുക എന്നതിന്റെ അർത്ഥമെന്താണ്?

 

ഐഐടി കാൺപൂരിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദധാരിയായ നസീർ അഹമ്മദ് മൂന്ന് പതിറ്റാണ്ടിലേറെ പൊതു, സ്വകാര്യ മേഖലകളിൽ ഉത്തരവാദിത്ത സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷം സ്വതന്ത്ര ഐടി കൺസൾട്ടന്റായി സേവനം ചെയ്യുന്നു. ന്യൂ ഏജ് ഇസ്ലാമിൽ പതിവായി ലേഖനം എഴുതുന്നയാളാണ്  അദ്ദേഹം.


 

URL of the English Article:  http://www.newageislam.com/islamic-ideology/naseer-ahmed,-new-age-islam/what-does-taqwa-mean/d/118916

  URL: https://www.newageislam.com/malayalam-section/taqwa-mean-/d/119111

  

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism


Loading..

Loading..