New Age Islam
Fri Aug 07 2020, 11:15 PM

Malayalam Section ( 6 Jan 2019, NewAgeIslam.Com)

Comment | Comment

If Not the UN Charter, Muslim Countries Should At Least Follow Their Own Primary Scripture, മുസ്ലിം രാഷ്ട്രങ്ങൾ അവരുടെ പ്രാഥമിക ഗ്രന്ഥമായ വിശുദ്ധ ഖുർആനെയെങ്കിലും പിന്തുടരേണ്ടതുണ്ട്By Sultan Shahin, Founder Editor, New Age Islam

09 March 2017

സുൽത്താൻ ഷാഹിൻ, ഫൗണ്ടർ -എഡിറ്റർ, ന്യൂ ഏജ് ഇസ്ലാം

09 മാർച്ച്‌ 2017

ജനറൽ ഡിബേറ്റ് ,ഐറ്റം നമ്പർ 3 ,പ്രൊമോഷൻ ആൻഡ് പ്രൊട്ടക്ഷൻ 
ഓഫ് ഓൾ ഹ്യൂമൻ റൈറ്റ്സ്,
സിവിൽ,പൊളിറ്റിക്കൽ,എക്കണോമിക്സ്,സോഷ്യൽ ആൻഡ് കൽച്ചറൽ റൈറ്റ്സ്,റൈറ്റ് ടു ഡെവലപ്മെന്റ്.

Asian-Eurasian Human Rights Forum ന്റെ മുന്നിൽ നടത്തിയ പ്രസ്താവന

മിസ്റ്റർ പ്രസിഡൻറ്

ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിനുശേഷം ചിന്താ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവുമായ  അവകാശം വിശ്വാസത്തിന്റെ ഒരു ആർട്ടിക്കിൾ ആയാണ് ലോക ജനതയ്ക്കുള്ളത്. 2016ലെ ഏറ്റവും പുതിയ 16/18  റിസല്യൂഷൻ ഉൾപ്പെടെ ഇതിനെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാൻ ഒരുപാട് ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇസ്ലാമിക്,പാശ്ചാത്യ രാജ്യങ്ങളുടെ സമവായം സംബന്ധിച്ച അടിസ്ഥാനത്തിൽ  മുസ്ലിം രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷകൾ ഉയർന്നുവന്നിരുന്നു. മതനിന്ദയും ജനാധിപത്യവിരുദ്ധ വിഭാഗീയതയും ന്യൂനപക്ഷവിരുദ്ധ നിയമങ്ങളും നിലവിലെ അംഗത്വ രാഷ്ട്രങ്ങൾ ഒഴിവാക്കിയിട്ടുണ്ടാകും എന്നാണ് ധരിച്ചത്.

               പക്ഷേ ഒന്നും മാറുകയില്ല എന്നാണ് തോന്നുന്നത്. ഖുർആനെ ഉദ്ധരിക്കുന്നതിനു വേണ്ടി ഇന്തോനേഷ്യയെപ്പോലെയുള്ള ഒരു മിതമായ മുസ്ലിം രാജ്യത്തിൽ ക്രിസ്ത്യൻ ഗവർണർ കുറ്റാരോപണം ചെയ്യുകയാണ്. മറ്റൊരു രാജ്യമായ മലേഷ്യയിൽ ദൈവം എന്നതിനെ സൂചിപ്പിക്കുന്ന 'അള്ളാഹു' എന്ന പദം ഉപയോഗിക്കുന്നതിന് ക്രൈസ്തവരുടെ മേലുള്ള ഉപരോധവും തുടരുകയാണ്. പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്രസകളിൽ വിദ്വേഷവും അസഹിഷ്ണുതയും പഠിപ്പിക്കുന്നത്  തുടരുകയാണ്.
            
                 
പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളിൽ  മതനിന്ദ നിയമങ്ങൾ നിയമപുസ്തകങ്ങളിൽ  നിലനിൽക്കുന്നുണ്ട്. മതനിന്ദയുടെ പേരിൽ ആരോപണ വിധേയനായ ഒരു ക്രിസ്തീയ യുവതിയോട്  അനുകമ്പ കാണിച്ചതു കൊണ്ടും  മതനിന്ദ നിയമം  പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പേരിൽ പഞ്ചാബിലെ ലിബറൽ ഗവർണറായ സൽമാൻ തസീറിനെ കൊല  ചെയ്യപ്പെടുകയാണ് ചെയ്തത്. ഈ നിയമത്തിൻറെ അടിസ്ഥാനത്തിൽ, മത ന്യൂനപക്ഷങ്ങൾക്ക് ദൈവനിന്ദയുടെ പേരിൽ കുറ്റപ്പെടുത്താനും ജുഡീഷ്യറിയിലൂടെയോ ജനങ്ങൾ കയ്യേറ്റമായോ കൊലപ്പെടുത്താനും സാധിക്കും.അത്പ്രവാചകനെ നിന്ദിക്കുന്നതിന്റെ  പേരിൽ ആരോപിക്കപ്പെടാൻ  തെളിവൊന്നും കൂടാതെ കാരണമാകും. അതുപോലെതന്നെ, ഹിന്ദു,ക്രിസ്ത്യൻ, ഷിയാ, ഖാദിയാനി തുടങ്ങിയവരുടെ ന്യൂനപക്ഷ മണ്ഡലങ്ങളിൽ അക്രമത്തിനും കാരണമാകും. ഖാദിയാനികളെ അവർക്കിടയിൽ മുസ്‌ലിംകളായി തിരിച്ചറിയപ്പെടുന്നത് പാക്കിസ്ഥാനിൽ നിയമം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

              ഇപ്പോൾ, ഈ കൗൺസിൽ ഒരു മാർഗ്ഗം കണ്ടെത്തുകയും കൗൺസിലേഴ്സ് ആ ഉടമ്പടിയോട് യോജിക്കുകയും അത്  പ്രാവർത്തികമാക്കണമെന്നും  കണ്ടെത്തിയിരിക്കുന്നു. 
          
        
ഇത്തരം ന്യൂനപക്ഷ വിരുദ്ധ നിയമങ്ങൾ ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ മാത്രമല്ല മറിച്ച് ഇസ്ലാമിന്റെ പ്രാഥമിക ഗ്രന്ഥത്തെ കൂടെയും ലംഘിക്കുകയാണ്.  മതനിന്ദക്ക് യാതൊരു ശിക്ഷയും ഖുർആനിൽ പ്രതിപാദിക്കുന്നില്ല. മറ്റുള്ളവരെ കാഫിറാക്കാൻ ഖുർആൻ അനുമതി നല്കുന്നും ഇല്ല.ഖുർആൻ വ്യക്തമാക്കി പറയുന്നത് (ലാ ഇക്‌റാഹ ഫിദ്ധീൻ )മതത്തിൽ നിർബന്ധ പരിവർത്തനം ഇല്ല എന്നാണ്. (അദ്ധ്യായം 2 വചനം 256).

           യുഎൻ ചാർട്ടർ ഇല്ലെങ്കിലും മുസ്ലിം രാഷ്ട്രങ്ങൾ അവരുടെ പ്രാഥമിക ഗ്രന്ഥമായ വിശുദ്ധ ഖുർആനെയെങ്കിലും പിന്തുടരേണ്ടതുണ്ട്.

                അസഹിഷ്ണുത, വിപരീതമായ സ്റ്റീരിയോ ടൈപ്പിംഗ്, വിദ്വേഷം,വിവേചനം, ആക്രമണത്തിനും പീഡനത്തിനുമുള്ള പ്രേരണ, മതം അല്ലെങ്കിൽ വിശ്വാസപ്രകാരമുള്ള വ്യക്തികൾ എന്നിവർക്കെതിരെയുള്ള അക്രമങ്ങൾ തുടങ്ങിയവയെ പ്രതിരോധിക്കുന്നതിനുള്ള പ്രമേയം16/18 പ്രത്യേകം സ്വീകരിച്ചിട്ടുണ്ട്. സഭയിലെ പ്രതിനിധികളായ ഒ. ഐ. സി. യും  പാശ്ചാത്യൻ യൂറോപ്പും മറ്റുരാജ്യങ്ങളും അടങ്ങുന്ന കക്ഷികളും ചേർന്ന് ഒരു സമവായം കണക്കാക്കിയിട്ടുണ്ട്. 2000 മുതൽക്കുതന്നെ മതവികാരങ്ങളെ അപകീർത്തിപ്പെടുത്തലിനെ എതിർക്കുന്ന ഒരു പ്രമേയം ഒ.ഐ.സി ക്ഷണിച്ചിട്ടുണ്ടായിരുന്നു.എന്നാൽ, പാശ്ചാത്യ രാജ്യങ്ങൾ ഇതിനെ എതിർക്കുകയും അഭിപ്രായപ്രകടനത്തിന്റെ പൂർണ സ്വാതന്ത്ര്യത്തിനായി ആവശ്യപ്പെടുകയും ചെയ്തു. 
            
           
പ്രമേയം 16/18 ന്റെ പ്രത്യാഘാതങ്ങൾ മതനിന്ദ നിയമത്തിന്റെ റദ്ദാക്കൽ മാത്രമല്ല മറിച്ച് ഖാദിയാനികളെ മുസ്ലിമുകൾ അല്ലാത്തവരായി പ്രഖ്യാപിക്കുന്ന നിയമവും പാക്കിസ്ഥാന്റെ  കാര്യത്തിൽ ഉൾപ്പെടുത്തും. ഒരു സെക്കുലർ, ജനാധിപത്യ, ഭരണകൂടം പ്രത്യേകിച്ചും, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൽ ഉറപ്പെഴുതുകയും 16/18 ഉൾപ്പെടെയുള്ള മറ്റ് ഉടമ്പടികളിലും  ഒപ്പുവെക്കുകയും ചെയ്ത രാഷ്ട്രത്തിന് ആരെല്ലാം ഏതെല്ലാം മതക്കാരാണ് അല്ലെങ്കിൽ അല്ല എന്ന് നിർണ്ണയിക്കാൻ ഒരു കാരണവും ആവശ്യമില്ല.ഇത് വ്യക്തിയുടെയോ അല്ലെങ്കിൽ സമുദായത്തിന്റെയോ മുൻഗണന ആയിരിക്കണം. 
   
           
മക്കയിലെ മുസ്ലിം വിജയത്തിനുശേഷം ഇസ്‌ലാമിക വിശ്വാസങ്ങൾ സ്വീകരിക്കപ്പെട്ടു എന്ന് വാദിക്കുന്ന ദേശാടനം ചെയ്യുന്ന മരുഭൂമിയിലെ  അറബികളെ കുറിച്ച് വിശുദ്ധ ഖുർആനിൽ നാല്പത്തി  ഒൻപതാം അദ്ധ്യായത്തിൽ പതിനാലാം വചനത്തിൽ അല്ലാഹു വ്യക്തമാക്കുന്നുണ്ട്. നിങ്ങളുടെ സത്  പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നത് വരെ നിങ്ങളുടെ ഹൃദയങ്ങളിലേക്ക് ഇസ്‌ലാമിക വിശ്വാസങ്ങൾ കടക്കുകയില്ല എന്ന് അവരോടു പറഞ്ഞിട്ടുണ്ട്. അവർ ഇസ്‌ലാമിനെ പ്രായോഗിക വൽക്കരിക്കുന്നതിൽ നിന്നും തടയപ്പെട്ടിട്ടില്ല  എങ്കിലും വിശ്വാസം അവരുടെ ഹൃദയത്തിൽ പ്രവേശിച്ചിട്ടില്ല എന്ന് അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷേ പാക്കിസ്ഥാനിൽ കാണാൻ കഴിയുന്നത്, വിശ്വസിക്കുന്നവരും പ്രായോഗിക മുസ്ലിമുകളും ഉള്ള ഒരു സമുദായം തങ്ങളുടെ മതത്തെ തിരഞ്ഞെടുക്കാൻ അവരുടെ അവകാശത്തെ നിഷേധിക്കുന്നത് ചെറിയ ചില ദൈവശാസ്ത്രപരമായ വ്യത്യാസങ്ങൾ കൊണ്ട് മാത്രമാണ്. ആരാണ് മുസ്ലിം അല്ലെങ്കിൽ അമുസ്ലിം എന്നു തീരുമാനിക്കുന്നതിന് പാക്കിസ്ഥാൻ ഭരണകൂടത്തിന് എന്ത് അധികാരമാണുള്ളത്?അത്  ഭരണകൂടത്തിന്റെ കർത്തവ്യമാണോപാക്കിസ്ഥാൻ അംഗീകരിച്ച 16/18 സമവായ പ്രമേയത്തിലെ വരികൾ പ്രായോഗിക വൽക്കരിക്കുന്നതിൽ യാതൊരു മാറ്റവും വരുത്താത്തത് വ്യക്തമാക്കുന്നുണ്ട്. 
       
          
സമാനമായി തന്നെ പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെയുള്ള മുസ്ലിം രാഷ്ട്രങ്ങളിൽ വിധ്വേഷ പ്രസംഗങ്ങൾ നടത്തുകയും മദ്രസകളിലും സ്കൂളുകളിലും അത്  പഠിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്. ലോകത്താകമാനം സൗദി സലഫി ടെക്സ്റ്റ് ബുക്കുകൾ മുസ്ലിം വിദ്യാർത്ഥികൾക്ക് മതനിന്ദ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് മറ്റു ജീവിത വഴികൾ ഉണ്ടെങ്കിൽ, ഒരു അമുസ്ലിമിന്ന്  വേണ്ടി ജോലി ചെയ്യുകയോ പണിയെടുക്കുകയോ  ചെയ്യരുത് എന്ന് ആവശ്യപ്പെടുന്നു. അമുസ്ലിംകൾ എന്ന് സൗദി ടെക്സ്റ്റ് ബുക്കിൽ സൂചിപ്പിക്കപ്പെട്ടത് കൊണ്ട് അർത്ഥമാക്കുന്നത് സലഫി /മുജാഹിദുകൾ അല്ലാത്ത മറ്റു മുസ്‌ലിംകളെയാണ്. പ്രത്യേകിച്ചും സൂഫി ധാരയിലുള്ളവരെ. സൂഫി മഖ്ബറകൾ അക്രമിക്കപ്പെടുന്നത് ഇതിന്റെ  ഭാഗമായാണ്. അതിനൊരു ഉദാഹരണമാണ് നൂറോളം വിശ്വാസികൾ കൊലചെയ്യപ്പെടുകയും 250 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത പാകിസ്ഥാനിലെ സിന്ധിൽ  നടന്ന അക്രമം. ഈ അധ്യാപനങ്ങളുടെ സ്വാഭാവികമായ പരിണിതഫലങ്ങളാണ് ഇവകൾ.

        അത് ഒരുപക്ഷേ തെറ്റായിരിക്കാം, എന്നിരുന്നാലും മുഴുവൻ ആക്ഷേപങ്ങളും സലഫി /വഹാബി പ്രത്യയശാസ്ത്രത്തിന്റെ  മേലിൽ ഫലിപ്പിക്കുന്നതിനു വേണ്ടി തീവ്രവാദികളുടെ ആവിഷ്കരണവും പത്തു  പെട്രോഡോളർ നിക്ഷേപത്തിന്  ലോകത്താകമാനം വ്യാപിപ്പിക്കപ്പെട്ടതാണെന്നതിലും സംശയമില്ല. സൽമാൻ തസീർ എന്ന ഗവർണറിന്റെ കൊലപാതകിയായ മുംതാസ് ഖാദിരി, ബറേൽവി വിഭാഗത്തിൽ നിന്നുള്ള ഒരു നോൺ വഹാബി ആണ്. പക്ഷേ അദ്ദേഹത്തെ പ്രേരിപ്പിച്ചതും സ്വർഗം വാഗ്ദാനം ചെയ്തതും ഹനീഫ് ഖുറൈശി എന്ന ബറേൽവി മുല്ലയാണ്. അദ്ദേഹത്തെ ആരാധിക്കുന്നതിനു വേണ്ടി ഇപ്പോൾ ഇസ്ലാമാബാദിലെ പ്രാന്തൻ പ്രദേശത് ഒരു മഖ്ബറ നിർമ്മിച്ചിട്ടുണ്ട്.

         ബറേൽവികളെ സൂഫിസത്തിനു  കീഴിലുള്ള വിഭാഗമായാണ് പരിഗണിച്ചിട്ടുള്ളത്. ഇവർതന്നെയാണ് വഹാബി /സലഫി വിഭാഗത്തിന്റെ മഖ്ബറകൾ  അക്രമിക്കപ്പെട്ടതിന്ന്  ഇരയായിട്ടുള്ളതും. മുംതാസ് കാദിരി എന്ന കൊലപാതകിയുടെ വിലാപയാത്രയിൽ അഞ്ചു ലക്ഷത്തോളം ജനങ്ങളാണ് പങ്കെടുത്തത് കൂടാതെ പതിനായിരക്കണക്കിന് വിശ്വാസികൾ അദ്ദേഹത്തിന്റെ മഖ്ബറ സന്ദർശനവും നടത്തുന്നു. ഈ വിശ്വാസികളെല്ലാം ബറേൽവി വിഭാഗത്തിൽ നിന്നുള്ളതാണ്. ഗവർണർ സൽമാൻ തസീറിനെ ഒരു മദനിന്ദകനായാണ് അവർ കണക്കാക്കുന്നത്. എന്നാൽ അവരുടെ കൊലപാതകിയെ പ്രവാചകനെ ഇഷ്ടം വയ്ക്കുന്ന ആഷിഖ് റസൂൽ ആയും.  യഥാർത്ഥത്തിൽ സൽമാൻ തസീർ ഈ കറുത്ത ദൈവദൂഷ നിയമത്തെ  ഒഴിവാക്കാൻ ആവശ്യപ്പെട്ട വ്യക്തിയാണ്. കാരണം, ഈ നിയമത്തിന്റെ പിൻബലത്തിൽ, മതന്യൂനപക്ഷതെ  ദൈവനിന്ദ ആരോപിതരാക്കാനും നിയമവാഴ്ചയിലൂടെയോ  നിയമ സംവിധാനത്തിലൂടെയോ  കൊലപ്പെടുത്താനും സാധിക്കുന്നു. 
ഒരു തെളിവും ആവശ്യമായി വരുന്നില്ല. അവരോട് തെളിവുകൾ നിരത്താൻ ആവശ്യപ്പെട്ടാൽ അവർ പറയുന്നത്, കുറ്റാരോപിതരും അല്ലെങ്കിൽ അതിന് സാക്ഷിയായവരോടും പ്രവാചകനെ നിന്ദിക്കുവാൻ വീണ്ടും ആവശ്യപ്പെടുകയാണോ  എന്നാണ്. അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണമോ, സംവാദങ്ങളോ, തെളിവുകളോ ഒന്നും ഇത് മരണശിക്ഷ അർഹിക്കുന്ന ഒരു കുറ്റമാണ് എന്ന് വിധിക്കുന്നതിനു ആവശ്യമില്ല. 1986 ൽ ജനറൽ സി ആ ഉൽ ഹഖ്  പാക്കിസ്ഥാനിലെ ഭരണഘടനയിൽ മതനിന്ദ നിയമം ഉൾപ്പെടുത്തിയത് മുതൽ 2010 വരെയുള്ള കണക്കു പ്രകാരം 1274 പേരാണ് ഇതിന് ശിക്ഷിക്കപ്പെട്ടത്. നിലവിൽ, ചുരുങ്ങിയത് 17 പേരെ മതനിന്ദയുടെ പേരിൽ പാക്കിസ്ഥാനിൽ കൊല ചെയ്യുകയും 19 പേരെ ജീവപര്യന്തം തടവു ശിക്ഷ നൽകുകയും ചെയ്തിട്ടുള്ളത് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിന്റെ അമേരിക്കൻ കമ്മീഷൻ മുഖാന്തരമാണ്.

            എല്ലാ വിഭാഗങ്ങളിലും ഒരു നിലക്ക് അല്ലെങ്കിൽ മറ്റൊരു വഴിക്ക് തീവ്രവാദം ഉണ്ട് എന്നത് വ്യക്തമാണ്. എന്നാൽ ഒരു വിഭാഗത്തെയും പൂർണമായി ആക്ഷേപിക്കുന്നില്ല. എന്നിരുന്നാലും, സലഫി /വഹാബി ചിന്താധാരയിൽ നിന്നുള്ള തീവ്രവാദ ആക്രമണങ്ങളാണ് ലോകത്താകമാനം തുളച്ചുകയറുന്നതിൽ  മുഖ്യ പങ്കുവഹിക്കുന്നത്.

               ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ഐക്യരാഷ്ട്രസഭയുടെ തീരുമാനങ്ങളുടെയും വ്യക്തമായ ലംഘനങ്ങൾ ഉള്ള, ഇത്തരം വിദ്വേഷ  കരമായ നടപടികൾ ഉള്ള രാജ്യങ്ങൾ കൗൺസിലിന്റെ ചർച്ചകളിൽ ഒരു സുപ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നത് വിചിത്രമാണ്.

                 യു. എൻ. ചാർട്ടറിന്റെ സമവായ പ്രമേയം 16/18 അംഗീകരിക്കുന്ന മുസ്ലിം ഭരണകൂടവും ഭൂരിഭാഗ അന്താരാഷ്ട്ര ജനതയും ഇതിനെ പുനഃപരിശോധന നടത്തേണ്ടതുണ്ട്. അവർ ഇതിനോട് പ്രതിജ്ഞാബദ്ധരാണെങ്കിൽ അത് നടപ്പാക്കാത്തതിന്റെ കാരണത്തെക്കുറിച്ച്, പ്രത്യേകിച്ചും, ഒ. ഐ. സി. ബ്ലോക്കിൽ നിന്നുമുള്ള രാഷ്ട്രങ്ങളുടെ  ആശങ്കയെ പരിഗണിക്കേണ്ടതുണ്ട്.ചുരുങ്ങിയത്, ക്ലാസ് മുറികളിൽ മതനിന്ദ  പഠിപ്പിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ  ഐക്യരാഷ്ട്രസഭയിലെ  ഉദ്യോഗസ്ഥർ നിന്ദിക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന്, എട്ട് മുതൽ പത്ത് വരെ പഠിപ്പിക്കുന്ന സൗദി ടെസ്റ്റ് പുസ്തകങ്ങൾ പുറം ലോകത്തേക്ക് കൊണ്ടുവരലും സൗദിഅറേബ്യയിൽ അടക്കം ലോകത്താകമാനമുള്ള മുസ്ലിം ജനതക്കും എന്താണ് പഠിപ്പിക്കപ്പെട്ടത് എന്ന്  കൊണ്ടുവരലും ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല.  സൗജന്യമായാണ് ഈ പുസ്തകങ്ങൾ സൗദിയിൽ വിതരണം ചെയ്യുന്നത് എന്നതും നാം ശ്രദ്ധിക്കേണ്ടതുണ്ട്. പാശ്ചാത്യ പള്ളികളിലും ഇസ്ലാമിക കേന്ദ്രങ്ങളിൽ  പോലും സൗദിഅറേബ്യ പ്രസിദ്ധീകരിച്ച സലഫി പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ട്. 

            
മുസ്ലിംകൾക്ക് മറ്റു മാർഗ്ഗങ്ങളില്ല, പക്ഷേ, അവരുടെ പ്രത്യയശാസ്ത്രത്തിന്റെ  പുനരാലോചന നടത്താനും ഖുർആനിന്റെ ആദർശത്തിലും ഇസ്ലാമിന്റെ ആത്മീയ പാത യിലുമായി പ്രത്യേകിച്ചും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ പരസ്പരപൂരകങ്ങളെയും  ഗ്ലോബൽ  മാനുഷിക ആവശ്യങ്ങളെയും ഒരുമിപ്പിച്ച് ഒരു പാത കൊണ്ടുവരേണ്ടതുണ്ട്. മുസ്ലിമുകൾക്ക് ആന്തരികമായി സ്ഥിരതയുള്ളതും ബഹുസ്വരതയുടെയും സമാധാനത്തിന്റെയും അനുരൂപമായ ഒരു ഇസ്ലാമിക പ്രത്യയശാസ്ത്രം ആവശ്യമാണ്.
മുസ്ലിമുകൾ അത് സ്വീകരിക്കുകയും ചെയ്യും കാരണം ഇസ്ലാംഒരു ആത്മീയ പാതയാണ്. വിശുദ്ധ ഖുർആനിൽ ധാരാളം ഇടങ്ങളിൽ സൂചിപ്പിക്കപെട്ടത് ഇസ്ലാം ലോകാധിപത്യത്തിന്റ ഫാസിസ്റ്റ് പ്രത്യയശാസ്ത്രമല്ല എന്നതാണ്. 

URL:  http://www.newageislam.com/malayalam-section/sultan-shahin,-founder-editor,-new-age-islam/if-not-the-un-charter,-muslim-countries-should-at-least-follow-their-own-primary-scripture,-മുസ്ലിം-രാഷ്ട്രങ്ങൾ-അവരുടെ-പ്രാഥമിക-ഗ്രന്ഥമായ-വിശുദ്ധ-ഖുർആനെയെങ്കിലും-പിന്തുടരേണ്ടതുണ്ട്/d/117386

URL for English Article: http://www.newageislam.com/islamic-ideology/sultan-shahin,-founding-editor,-new-age-islam/if-not-the-un-charter,-muslim-countries-should-at-least-follow-their-own-primary-scripture,-the-holy-quran,-sultan-shahin-tells-unhrc-at-geneva/d/110360

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism


Loading..

Loading..