New Age Islam
Fri Aug 07 2020, 10:47 PM

Malayalam Section ( 19 March 2019, NewAgeIslam.Com)

Comment | Comment

Do Not Repeat the Mistakes of 1989 ൽ താലിബാനെ തിരിച്ചയച്ചത് പോലെയുള്ളൊരു പിഴവ് ഇനി ആവർത്തിക്കരുത്:ന്യൂ ഏജ് ഇസ്ലാം എഡിറ്റർ സുൽത്താൻ ഷാഹിൻ UNHRC യിൽ ലോകജനതയോട് ആവശ്യപ്പെടുന്നുBy Sultan Shahin, Founding Editor, New Age Islam

 

സുൽത്താൻ ഷാഹിൻഫൗണ്ടർ, എഡിറ്റർ ന്യൂ ഏജ് ഇസ്ലാം

 

11-03-2019

 

ഓറൽ പ്രസ്താവന

 

യുണൈറ്റഡ് നേഷൻസ് ഹ്യൂമൻസ് റൈറ്സ് കൌൺസിൽ, ജനീവ 
40th
റെഗുലർ സെഷൻ  25Feb-22March 2019

 

General Debate on Agenda item 3: “Promotion and Protection of All Human Rights, Civil, Political, Economic, Social and Cultural Rights, Including the Right to Development.”

 

Delivered on behalf of Asian-Eurasian Human Rights Forum

 

മിസ്റ്റർ പ്രസിഡന്റ്‌

 

           ഇറാഖിൽ നിന്നും സിറിയയിൽ നിന്നും യു. എസ്. സൈനികരെ പിൻവലിച്ചതിനു പുറമെ അഫ്‌ഗാനിസ്ഥാനിൽ നിന്നും പിൻവലിക്കുകയാണ്.താലിബാന്റെ വിജയത്തിൽ നിന്നും പ്രചോദിതരായി, പാകിസ്താൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയുടെ ഒരു ഭീകരവാദി ജമ്മു കശ്മീരിലെ സൈനിക വ്യൂഹത്തിലേക് നടത്തിയ അക്രമത്തിൽ 40സൈനികർ മരിച്ചു.ഇത് പോലെ, ഇറാനിലെ സിസ്താനിൽ വിപ്ലവ ഗാർഡുകൾക്ക്‌ നേരെയുണ്ടായ ചാവേറാക്രമണത്തിൽ 27പേർ കൊല്ലപ്പെട്ടു.ഇതിനു പ്രോത്സാഹനം നൽകുന്ന ജിഹാദിസ്റ്റുകൾ ഇത്തരം  അക്രമങ്ങൾ ഇനിയും നടത്തും എന്നതിൽ യാതൊരു സംശയവുമില്ല.ലോകത്തിൽ സൂപ്പർ പവർ രാഷ്ട്രങ്ങളായ സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും പതനത്തിൽ അസൂയ പൂണ്ടുന്ന ഇസ്ലാമിക വൃത്തങ്ങൾ മൂർച്ചിട്ടുണ്ട്.

 

മിസ്റ്റർ പ്രസിഡന്റ്‌ 

    
ഇപ്പോൾ നമ്മുടെ മനസ്സിൽ ഉയർന്നു വരുന്നത്, 1989ൽ അന്താരാഷ്ട്ര സമൂഹം താലിബാനെ നിരോധിച്ചതിന് എന്തു പറ്റിയെന്നാണ്. താലിബാൻ ഭരണത്തിനും അൽ ഖൈദക്കും സുരക്ഷിത സ്ഥാനം ലഭിച്ചിരിക്കുയാണ്.9/11അടക്കമുള്ള ഒരുപാട് പീഡനങ്ങളും അക്രമണങ്ങളൂം ഇസ്ലാമിക്‌ സ്റ്റേറ്റ് തുടർന്ന് പോന്നു. ഈ പശ്ചാത്തലത്തിൽ അഫ്ഘാനിസ്ഥാനിൽ താലിബാനെ അനുനയത്തോടെ അധികാരത്തിലേറ്റുന്ന ലോക 
ജനതയുടെ മനോഭാവം വ്യാഖ്യാനിക്കാനാവാത്തതാണ്.പട്ടാളക്കാരിലൂടെയും ഭൂപ്രദളങ്ങളിലൂടെയുമല്ല അവർക്ക് ശക്തികൾ കിട്ടുന്നത്.സൈന്യത്തിന് പരാജയപ്പെടുത്താൻ കഴിയാത്ത ആശയത്തിലൂടെയും  ആദർശത്തിലൂടെയുമാണ് അത് പ്രചരിക്കുന്നത്.

 

മിസ്റ്റർ പ്രസിഡന്റ്‌

 

          ഇസ്ലാമിക ചരിത്രങ്ങളുടെയും ഗ്രന്ഥങ്ങളുടെയും, വിശ്വാസ പ്രമാണങ്ങളുടെയും പിൻബലത്തിലാണ് ജിഹാദിസ്റ്റ് ദൈവശാസ്ത്രത്തിന്ന് അടിത്തറ പാകിയിരിക്കുന്നത്.നിലവിലെ അക്രമത്തിന്റെയും നിഷേധത്തിന്റെയും സിദ്ധാന്തങ്ങളെ വെല്ലുവിളിക്കാൻ മിതസ്ഥരായ മുസ്ലിംകൾ ബഹുസ്വരതയുടെയും സമാദാനത്തിന്റെയും പുതിയൊരു സിദ്ധാന്തം ഇതുവരെയും രൂപീകരിച്ചിട്ടില്ല. ഇനി അങ്ങനെയൊരു സിദ്ധാന്തം നിലവിൽ വരുകയാണെങ്കിൽ തന്നെ, അത് രൂപീകൃതമാവാൻ ഒരുപാട് അധ്വാനവും സമയവും ആവശ്യമായി വരും.മുഖ്യദാരാ മുസ്ലിമുകൾ ഇവരെ നേരിടുന്ന ഒരു മാർഗം വികസിപ്പിക്കുകയും അത് പ്രാവർത്തികമാക്കാൻ പരിശ്രമിക്കുകയും വേണം. അത് കൊണ്ട്  അന്താരാഷ്ട്ര സമൂഹത്തോട് ഞാൻ ആവശ്യപ്പെടുന്നത്, 1989 പോലോത്ത സംഭവങ്ങൾ വരുത്തി ഇനിയും ദുരന്തങ്ങൾ വരുത്തിവക്കേരുതെന്നാണ്.

 

മിസ്റ്റർ പ്രസിഡന്റ്‌

 

       ഇസ്ലാമിക്‌ സ്റ്റേറ്റ്സിനെ ഭൂരിഭാഗം മേഖലകളിൽ നിന്നും തുടച്ചുനീക്കിയത് കൊണ്ട് ഇസ്ലാം ഇസത്തെ പരാജയപ്പെടുത്താൻ സാധിക്കും എന്ന് അന്താരാഷ്ട്ര സമൂഹം ചിന്തിക്കുന്നത് തെറ്റാണ്. വ്യത്യസ്ത സുരക്ഷാഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നത്, ഏകദേശം മുപ്പതിനായിരത്തോളം വിദേശ ഐ എസ് ഐ എസ് തീവ്രവാദികളിൽ പതിനായിരത്തോളം പേർ സിറിയയിലെയും ഇറാഖിലെയും  ഒളിത്താവളങ്ങളിൽ കഴിയുകയും, പതിനായിരത്തോളം ആളുകൾ അവരുടെ ജന്മ നാട്ടിലേക്ക് മടങ്ങുകയും പതിനായിരത്തോളം ആളുകളെ യുദ്ധങ്ങളിൽ  കൊലപ്പെടുത്തുകയും ചെയ്തു. അവരിൽ എത്ര ആളുകൾ ഇപ്പോഴും ഒളിത്താവളങ്ങളിൽ കഴിയുന്നുണ്ട് എന്ന് അറബ് സൈനികർക്ക് അറിയില്ല എങ്കിലും കുറച്ചാളുകൾ അവിടെ കഴിയുന്നുണ്ട് എന്നും അവർക്ക് എല്ലാവിധ സഹകരണവും ലഭിക്കുന്നുണ്ട് എന്നുള്ളതും വ്യക്തമായിട്ടുണ്ട്. സദ്ദാം ഹുസൈന്റെ സൈനികരിൽ നിന്നും ആയിരക്കണക്കിന് സുന്നികൾ ഈ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്നിട്ടുണ്ട് എന്ന് വ്യക്തമായതാണ്. ഇതിനെല്ലാം പുറമേ ഹാക്കർമാരും ഓൺലൈൻ റിക്രൂട്ടർ മാരും ഉൾപ്പെടെയുള്ള ലോകത്തെമ്പാടുമുള്ള അനുകമ്പരുടെയും സപ്പോർട്ട് ഐ.എസ്. ഐ.എസ് ന്  ലഭിച്ചുകൊണ്ടിരിക്കുന്നു. വളരെ പ്രധാനമായി, സോഷ്യൽ മീഡിയകളിലും അതുപോലെതന്നെ അവരുടെ സമഗ്രമായ ജിഹാദിസ്റ് പ്രചരണങ്ങളും ശ്രദ്ധേയമാണ്.

 

യു.എസ് സൈന്യത്തെ പിൻവലിച്ചതിനു ശേഷം കാബൂളിൽ താലിബാൻ അധികാരത്തിൽ വരുമെന്ന് ഒരുപാട് സുരക്ഷാ വിചക്ഷണർ സൂചിപ്പിച്ചത്
ഇപ്പോൾ അവിടെയുള്ള എല്ലാ വിധ സംവിധാനങ്ങളെയും പരിഗണിക്കാതെയാണ്. ജനാധിപത്യ ഭരണ സംവിധാനം തുടരുമെന്ന  താലിബാന്റെ  പ്രതിജ്ഞ ഇപ്പോൾ അവർ ലംഘിക്കുകയും പേപ്പറിൽ ലിഖിതമായി അവശേഷിപ്പിക്കുകയും ചെയ്യുന്നു.നവാ ഇ അഫ്ഗാൻ ജിഹാദ് എന്ന അവരുടെ ഒരു പ്രസിദ്ധീകരണം ദശാബ്ദങ്ങളായി വാദിക്കുന്നത്, സൃഷ്ടാവിന്റെ  പരമാധികാരമായ ഇസ്ലാമിക കുത്തിവെപ്പിലായി ജനാധിപത്യം നീങ്ങിയതിനെതിരെയാണ്.

 

9/11ലെ  ആക്രമത്തെ ന്യായീകരിച്ചുകൊണ്ട് താലിബാൻ പണ്ഡിതനായ ശൈഖ് യൂസുഫ് അൽ അബീരി ദീർഘമായ ഒരു ഫത്‌വ നൽകിയിട്ടുണ്ട്, അത് 2012-13 കാലയളവിൽ താലിബാൻ മാഗസിനായ നവാ ഇ അഫ്ഗാൻ ജിഹാദിൽ  ഭാഗങ്ങളായി ഓരോ മാസവും പ്രസിദ്ധീകരിക്കുകയുണ്ടായി, അതിൽ വ്യക്തമാക്കുന്നത് ചില പ്രത്യേകമായ സാഹചര്യങ്ങളിൽ  നിരപരാധികളായ പൗരന്മാരെ യാതൊരു വേർതിരിവും ഇല്ലാതെ വധിക്കാം എന്നാണ്. അദ്ദേഹത്തിൻറെ ഫത്‌വയുടെ സമാപന ഭാഗത്തിൽ വ്യക്തമാക്കുന്നത്, ശത്രുവിനെ മൃഗീയമായും പൂർണ്ണമായും കൊല ചെയ്യുന്നതിന്റെ ഇസ്ലാമിക അനു വാദങ്ങളെ യാണ്. ശത്രുവിനെ കരിക്കുന്ന നിയമ വശത്തിൽ നിന്നും കായലുകളുടെയും നദികളുടെയും ഡാമുകളെ തുറക്കുന്നതിൽ നിന്നും തുടങ്ങി നിസ്സഹായരായ സ്ത്രീകളും കുട്ടികളും ആണ് ശത്രു എങ്കിൽപോലും തേളുകളെയും പാമ്പുകളെയും ശത്രുക്കളിലേക്  തുറന്നുവിടുന്നതിന്റെ  ന്യായീകരണങ്ങൾ പോലും ഫത്വവകൾ സൂചിപ്പിക്കുന്നു. പിന്നീട് അവകൾ സൂചിപ്പിക്കുന്നത്, അവരുടെ കെട്ടിടങ്ങൾ നവീകരിക്കുന്നതും, വിഷാംശവും പുകയും  പരത്തുന്നതെല്ലാം അതിനെ തടയാനോ അല്ലെങ്കിൽ പ്രതിരോധിക്കാനോ കഴിഞ്ഞില്ലെങ്കിൽ പോലും നിയമാനുസൃതമാണ് എന്നാണ്. അമേരിക്കയിലെ വാഷിംഗ്ടണിലും ന്യൂയോർക്കിലും നടന്ന കൊലപാതകം നിയമാനുസൃതം അല്ല എന്ന്  ഏതെങ്കിലും ഒരു മുസ്ലിം പ്രസ്താവിക്കുകയാണെങ്കിൽ താലിബാൻ പണ്ഡിതർ അതിനെ ന്യായീകരിക്കുകയും അമേരിക്കൻ നഗരങ്ങളിൽ അതിനെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

 

ഈ വാദങ്ങളെ ഇമാം നവവി, അല്ലാമാ ഇബ്നു ഖുദാമ അൽമഖ്ദിസ്, ഇമാം അൽ ബൈഹഖി, ഇമാം സഹീഹെയ്നി  തുടങ്ങിയ ഒരുപാട് പണ്ഡിതർ ഉദ്ധരിച്ചിട്ടുണ്ട്.

 

         താലിബാൻ പണ്ഡിതനായ അൽ അബീരി  തൻറെ പ്രസ്താവന അവസാനിപ്പിക്കുന്നത്, അമേരിക്കയിലെ ന്യൂയോർക്കിലും വാഷിംഗ്ടോണിലും
ഉണ്ടായ  കൊലപാതകങ്ങളെ നിയമാനുസൃതം അല്ല എന്ന് പറയുന്നവരെ യഥാർത്ഥത്തിൽ ഇരുട്ടടി നൽകുകയും അതിനെ ശരീരത്തിൽനിന്നും വാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നത് ഇത് ഒരു അറിവില്ലായ്മയാണ് എന്നാണ്. ശത്രുവിനെ തീകൊളുത്തിയോ  വെള്ളത്തിൽ മുക്കിയോ അല്ലെങ്കിൽ അവരുടെ അല്ലെങ്കിൽ അവരുടെ കെട്ടിടങ്ങളെ നശിപ്പിചോ പിടിച്ചടക്കിയോ ഭീതിപ്പെടുത്തുന്നത്  ഭൂരിഭാഗം മുസ്ലിം പണ്ഡിതന്മാരും അംഗീകരിച്ചതാണ്. ഇതെല്ലാം പ്രവാചകരുടെ അനുയായികളും പ്രാവർത്തികമാക്കിയത് ആണ്. ഖുർആനും സുന്നത്തും ആധികാരികം ആക്കിയ ഒന്നിനെ അമേരിക്കൻ പ്രീതിയുള്ള ഒരുത്തന്  എങ്ങനെ ചോദ്യം ചെയ്യാൻ സാധിക്കും.
(
നവാ ഇ അഫ്ഗാൻ ജിഹാദ്, ജനുവരി 2013)

 

താലിബാനെ അവഗണിക്കുന്ന അമേരിക്കയിലേയും റഷ്യയിലെയും നയതന്ത്രജ്ഞർ ഇസ്ലാമിനെ റാഡിക്കലായി വിലയിരുത്തിയതിനെ  മാറ്റുന്നതിനു വേണ്ടി ചോദ്യം ചെയ്യുന്നതായി ഞാൻ സംശയിക്കുന്നു. ഈ കാഴ്ചപ്പാടുകളെ താലിബാൻ മാറ്റിയിട്ടുണ്ട് എന്ന് വാദിക്കുന്നുണ്ടെങ്കിൽപോലും, അതിനെ  വിശ്വസിക്കാൻ പ്രയാസകരമാണ്, കാരണം അവർക്ക് മസ്ലഹത്തിന്റെയും തഖ്‌വയുടെയും തത്വങ്ങളെ തെറ്റായി ന്യായീകരിക്കാൻ കഴിയുന്നതുകൊണ്ട്. അഫ്ഗാൻ ഭരണത്തിൽ താലിബാനെ തിരിച്ചുകൊണ്ടുവരുന്നതും അല്ലെങ്കിൽ അവർക്ക് കരുത്ത് നൽകുന്നതെല്ലാം യഥാർത്ഥത്തിൽ ഒരു ദുരന്തത്തെ വഹിക്കുന്നതാണ്. ഇതെല്ലാം ചെയ്യുന്നത് അന്താരാഷ്ട്ര സമൂഹത്തിൽ ആ മേഖലയിലുള്ള താത്പര്യം നഷ്ടപ്പെട്ടതുകൊണ്ടും 1989  അഫ്ഗാനിസ്ഥാനിൽ നിന്നും സോവിയറ്റ് യൂണിയൻറെ കരുത്തിനെ പിൻവലിച്ചതിന്റെയും  ഭാഗമായാണ്.

 

മിസ്റ്റർ പ്രസിഡൻറ്

 

      ഐ. എസ്. ഐ. എസും താലിബാനും എന്താണോ പഠിപ്പിക്കപ്പെടുന്നത് അതിനെ, മുസ്ലിം നവോദ്ധാനത്തിൻറെ പേരിൽ ന്യായീകരിക്കാനും, പ്രത്യേകിച്ച് മുസ്‌ലിം പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽനിന്നും അധ്യാപനങ്ങളിൽ നിന്നും വായിച്ചെടുക്കാനും അവർക്ക് സാധ്യമായിട്ടുണ്ട് എന്നത് നാം മനസ്സിലാക്കിയിട്ടുണ്ട്. മിത മുസ്ലിം പണ്ഡിതൻമാർ ഈ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്നുണ്ട് എങ്കിലും മുസ്ലിം ജനതയുടെ നിലനിൽപ്പ് മതപരമായ കാഴ്ചപ്പാട്  വളരെ ഉച്ചത്തിൽ ആയതിനാൽ അതുമായി ഇടപെടാൻ കഴിയുന്നില്ല.

 

    ഇത് ഇത്രയും ബുദ്ധിമുട്ടാണ് എന്നുള്ളത് എന്താണ് തെളിയിക്കുന്നത്? നാം നേരത്തെ കണ്ട താലിബാൻ പണ്ഡിതന്മാരുടെ ദീർഘമായ ഉദ്ധരണികളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഹദീസിൽ നിന്നും ഇജ്മാഇൽ  നിന്നുമുള്ള ഇസ്ലാമിക സമ്മതങ്ങളെയാണ്. അവർ ഇസ്ലാമിലെ യുദ്ധ ആഹ്വാന ആയത്തുകളെയും  ഉദ്ധരിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ അവർ ചരിത്രത്തെ സൃഷ്ടിച്ച്  ഉദ്ധരിക്കുന്നുണ്ട്.

 

      ഇസ്ലാമിക ഗ്രന്ഥങ്ങളിലൂടെയുള്ള  പരതലിലൂടെ ഇജ്മാഇനെ തിരുത്താൻ സാധിക്കുമെങ്കിലും ചരിത്രോധരണിയെ  ചോദ്യം ചെയ്യൽ പ്രയാസകരമാണ്. പ്രവാചകരും അനുയായികളും ഇതാണ് ചെയ്തത് എന്ന് താലിബാൻ പണ്ഡിതൻ ഉദ്ധരിച്ചത് അതുകൊണ്ടാണ്. ഇത് എല്ലാം കാലഘട്ടത്തിലുള്ള മുസ്ലിമുകൾക്ക് തുടരുന്നതിനുള്ള ഒരു ഉദാഹരണമാണ്. അവരെന്താണ് വാദിക്കുന്നതും ചെയ്യുന്നതും അതിലുള്ള വിജയവും കൂടിയാണ്. ഉദാഹരണത്തിന്, സൂപ്പർ ശക്തികളായ അമേരിക്കയേയും സോവിയറ്റ് യൂണിയനെയും പരാജയപ്പെടുത്താൻ വേണ്ടി അവർ താരതമ്യം ചെയ്യുന്നത് ആദ്യകാല ഇസ്ലാമിൻറെ അറബ്  ഗോത്രമായ ബിടൗഇൻസ്ഇന്റെ വിജയവും ഏഴാം നൂറ്റാണ്ടിലെ സസ്സാനിയന്  സാമ്രാജ്യങ്ങൾ എന്നിവയെ പരാജയപ്പെടുത്തിയതുമാണ്.

 

    ജിഹാദിസ്റ്റു വാദങ്ങളെ ചോദ്യംചെയ്യുകയും എതിർക്കുകയും ചെയ്യുന്നില്ല എന്നത് ഇതിന് അർത്ഥം ആവുകയില്ല. അതിനെ ചോദ്യം ചെയ്യുകയും എതിർക്കുകയും ചെയ്തേക്കാം.അവരെ വിജയകരമായി വെല്ലുവിളിക്കുന്നതിനുവേണ്ടി  മിതവാദികളായ പണ്ഡിതന്മാരിൽ  വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി തീർക്കണം എന്നുള്ളതാണ് പ്രധാന പ്രശ്നം. അതിനുവേണ്ടി ഇതുവരെയും അവർ തയ്യാറായിട്ടില്ല. ഒരു വിമർശന കോണിൽ നോക്കുകയാണെങ്കിൽ, ശരീഅത്തിലെ ഇമാമീങ്ങൾ തയ്യാറാക്കിയ ചട്ടക്കൂടുകൾ അവർ ആരായുകയാണ്.ഇസ്ലാമിക നിയമ വ്യവസ്ഥിതിയിലെ എന്നാലു ഇമാമീങ്ങൾ ആയ ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം ശാഫി, ഇമാം അഹ്മദ് ബിൻ ഹമ്പൽ എന്നിവരാണ് അവർ. ജിഹാദികൾ ഏത് ആശയമാണോ സ്ഥാപിച്ചതും നടപ്പിലാക്കുന്നതും അതുതന്നെയാണ് മിതവാദികളായ ഇമാമുമാരും നടപ്പിലാക്കുന്നത് എന്നതാണ് ഇതിൻറെ ഫലം.

 

ഞാൻ ഒരു ഉദാഹരണം വിശദമാക്കാം. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിനു യുവാക്കളെ ആകർഷിച്ച് ഖലീഫ അൽ ബഗ്ദാദിയുടെ ഒരു സിദ്ധാന്തം ഹദീസ് അടിസ്ഥാനമാക്കിയാണ് എങ്കിലും ഇപ്പോൾ അത് തെറ്റാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, അതിൽ പറയപ്പെടുന്നത്, പ്രവാചകരുടെ മരണത്തിൻറെ നൂറ്റാണ്ടുകൾക്ക് ശേഷമാണ് ആ ഹദീസ് ശേഖരിക്കപ്പെടുന്നത്. എന്നാൽ മിതവാദിയായ സൂഫി പണ്ഡിതൻ മൗലാന താഹിറുൽ  ഖാദിരി ഖലീഫ അൽ ബാഗ്ദാദിയുടെ യുഗാന്ത ശാസ്ത്രത്തെ ഖണ്ഡിക്കുന്നതിനുവേണ്ടി, തീവ്രവാദത്തിനെതിരെയുള്ള 600 പേജുകൾ  വരുന്ന ഫത്‌വകളുടെ ഒരു ഗ്രന്ഥം രചിച്ചു, അദ്ദേഹവും തൻറെ ഉദ്ധരണികളെ അടിസ്ഥാനമാക്കിയത് ഹദീസിൽ നിന്നും ആണ്, പ്രവാചകരുടെ മരണത്തിനുശേഷവും ഒരുപാട് ഹദീസുകൾ അതിനെ ചോദ്യംചെയ്യാതെ ഉദ്ധരിച്ചിട്ടുണ്ട്. ആറ് ലക്ഷത്തോളം വരുന്ന ഹദീസ്  ശേഖരണങ്ങളിൽ നിന്നും കേവലം പതിനായിരം എണ്ണത്തിൽ മാത്രമാണ് ചെറിയ സംശയങ്ങൾ അല്ലെങ്കിൽ ഉദ്ധരണികൾ ബലഹീനമായി തോന്നിയിട്ടുള്ളത്. എന്നിരുന്നാലും 10000 ഹദീസുകളും  ആധികാരികമായതാണ്. എന്നാൽ പ്രവാചകരിൽ നിന്നും ഒരുപാട് മാർഗ്ഗങ്ങളിലൂടെ ശേഖരിച്ച് മുതവാതിറായ ഹദീസിന്നാണ് കൂടുതൽ ആധികാരികത. എന്നാൽ മുസ്‌ലിം പണ്ഡിതന്മാരിൽ അധികമാളുകളും, പ്രത്യേകിച്ചും 14000 വാക്കുകളിൽ ഇസ്ലാമിക് സ്റ്റേറ്റിനെ വിമർശിച്ചുകൊണ്ട് അബൂബക്കർ അൽ ബഗ്ദാദിക്ക്‌ തുറന്ന കത്ത് എഴുതിയ ലോകത്തിലെ വിത്യസ്തമായ 126 മതപണ്ഡിതരും അക്കാദമിയരും രേഖപ്പെടുത്തിയത്: ആധികാരിക ഹദീസിൽ ഉള്ളതെല്ലാം ദൈവിക പ്രചോദനങ്ങൾ ആണ് എന്നാണ്. ഇത്  പൊതുവായ ധാരണയിലേക്ക് നീങ്ങുന്നതാണ്. ഹദീസുകൾ http://newageislam.com/radical-islamism-and-jihad/sultan-shahin,-founder-editor,-new-age-islam/do-not-repeat-the-mistakes-of-1989-in-allowing-the-return-of-taliban,-new-age-islam-editor-sultan-shahin-asks-international-community-at-unhrc-in-geneva/d/117981എഴുതപ്പെട്ടതും അതിനെ ശേഖരിക്കപ്പെട്ടതും പ്രവാചകരുടെ വഫാത്തിന്റെ നൂറ്റാണ്ടുകൾക്ക് ശേഷമാണ്. എങ്ങനെയാണ് ഹദീസുകൾ ദൈവിക പ്രചോദനങ്ങൾ ആകുന്നതും അതിനുവേണ്ടി പൊരുത്തപ്പെടുന്നതും എന്നവർ വാദിക്കുന്നുണ്ട്? എന്നാൽ പാശ്ചാത്യൻ പണ്ഡിതന്മാരും പാക്കിസ്ഥാനിലെ മൗലാനാ താഹിറുൽ  ഖാദിരിയും  ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ അക്കാദമീഷ്യരും ഈ വാദങ്ങളെ പാരമ്പര്യമായി വ്യക്തമാക്കുന്നുണ്ട്.

 

മിസ്റ്റർ പ്രസിഡൻറ്

 

     മിത പണ്ഡിതർ പരമ്പരാഗത ജിഹാദി വിവരണങ്ങളിൽ വിശ്വസനീയമായ ഒരു എതിർ ചോദ്യം കൊണ്ടുവരാൻ പാടില്ല, അതേസമയം ഇസ്‌ലാമിക വാദപ്രതിവാദം രൂപപ്പെടാത്ത നിലപാടിനെ അംഗീകരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് തുറന്ന് കത്തിലെ മിതമായ ഫത്‌വ പറയുന്നത്: മക്കയിലെ വിജയത്തിനുശേഷം മതത്തിൽ നിർബന്ധിക്കപ്പെടുകയില്ല എന്ന സൂക്തം അവതരിപ്പിക്കപ്പെട്ടത് കൊണ്ട് അത് ദുർബലപ്പെടുത്തപെട്ടതായി ആർക്കും അവകാശപ്പെടാൻ കഴിയുകയില്ല എന്ന് വ്യക്തമാണ്. പിന്നീട് പത്ത് നീങ്ങുന്നത് ബാഗ്ദാദിയെ നിർബന്ധിച്ച് കൊണ്ടുള്ള വിമർശനത്തിലേക്ക് ആണ്. എന്നാൽ പ്രധാനകാര്യം മക്കയുടെ കീഴടങ്ങൽ പരാജയപ്പെടുന്നതിനു മുമ്പ് മക്കൻ  വാക്യങ്ങൾ സമാഹരിച്ചതിനുശേഷം ബാഗ്ദാദിയുടെയും മറ്റു ഇസ്ലാമിസ്റ്റുകളുടെയും  അടിസ്ഥാനതത്വങ്ങൾ പോലും മിതമായ ഫത്‍വ  സ്വീകരിച്ചിട്ടുണ്ട്, അല്ലെങ്കിൽ കുറഞ്ഞത് കാഫിറുകളെയും മുശ്രിക്കുകളെ യും കൊല്ലുന്നതിനെയും, യുദ്ധവുമായി ബന്ധപ്പെട്ട ഖുർആൻ ആയത്തുകളെയും അപഹസിക്കുക എങ്കിലും ചെയ്തിട്ടുണ്ട്.

 

       മറ്റൊരു സമാനമായ വിഷയമാണ് നാലു മദ്ഹബിലും ഉൾക്കൊള്ളുന്ന നിലവിലെ ഖുർആനിൻറെ അസാധാരണത്വം. ഇത് സൂചിപ്പിക്കുന്നത് ഖുർആനിലെ എല്ലാ നിർദ്ദേശങ്ങളും അതിൻറെ സാഹചര്യങ്ങൾക്ക് അതീതം ആകാതെ മുസ്ലിമിൻറെ മുഴുവൻ മേഖലകളിലും സ്വീകരിക്കാവുന്നതാണ് എന്നാണ്.വിശുദ്ധ ഖുർആൻ ഏഴാം നൂറ്റാണ്ടിലെ യുദ്ധ കാലഘട്ടങ്ങളിൽ പ്രവാചകരിലൂടെ യുദ്ധത്തെ നേരിടുന്നതിനുള്ള ഒരുപാട് ആയത്തുകൾ ഇറക്കിയിട്ടുണ്ട്. ഭടന്മാർ എതിരാളികളോട് പോരാടാനുള്ള വരും അവരെ പരാജയപ്പെടുത്താൻ ഉള്ളവരുമാണ്. എന്നാൽ ഇത് അത്ര എളുപ്പമുള്ള പണിയല്ല.കൽപ്പനകളെ അനുസരിക്കുന്നവർക്ക് പ്രതിഫലങ്ങൾ പ്രഖ്യാപിക്കുകയും അവയെ അനുസരിക്കാത്തവർക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ യുദ്ധം അവസാനിച്ചു കഴിഞ്ഞാൽ ആ അനുശാസനങ്ങൾ എല്ലാം നിഷ്ഫലമാണ്. എന്നിരുന്നാലും യുദ്ധം അവസാനിച്ച 1400 വർഷങ്ങൾ കഴിഞ്ഞിട്ടും ആ നിർദ്ദേശങ്ങളെ മുസ്ലിമുകൾ ഇപ്പോഴും പ്രാവർത്തികമാക്കുവാൻ പരിശ്രമിക്കുന്നുണ്ട്. ഇതാണ് എല്ലാ ഇസ്ലാമിക പണ്ഡിതന്മാരുടെയും സ്ഥാനം. നവീന അല്ലെങ്കിൽ മിതവാദികളായ പണ്ഡിതന്മാർ ഇതിനെ ചോദ്യം ചെയ്യുന്നില്ല. അവരുടെ തുറന്നകത്ത് പറയുന്നത് ഖുർആനിൽ ഉള്ള എല്ലാ കാര്യങ്ങളും സത്യമാണ് എന്നാണ്.

 

മിസ്റ്റർ പ്രസിഡൻറ്

 

       ഇജ്മാഅ് എന്ന് പറയപ്പെടുന്ന നിലവിലെ എല്ലാ മദ്ഹബുകളുടെയും ഐക്യം ആയ ഇസ്ലാമിക തിയോളജി ഒന്നര സഹസ്രാബ്ദങ്ങളോളം പഴക്കമുണ്ട്. അതിനാൽ നിലവിലുള്ള വേദ പുസ്തകങ്ങളിൽ മിക്കവയും തന്നെ ഇസ്ലാമിൻറെ മുഖ്യ ഗ്രന്ഥമായ ഖുർആൻ അടിസ്ഥാനമാക്കിയുള്ളതല്ല. ഉദാഹരണത്തിന്, മത നിന്ദക്കും മതപരിത്യാഗം യാതൊരു ശിക്ഷയും ഖുർആൻ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ മതപരിത്യാഗത്തിന്ന് ഒരുപാട് മുസ്‌ലിം രാഷ്ട്രങ്ങളിൽ വധശിക്ഷ വിധിക്കുന്നുണ്ട്. ഇന്തോനേഷ്യയും മലേഷ്യയും പോലോത്ത മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ  ഇത് പോലോത്ത ആവശ്യങ്ങൾ ഉന്നയിക്കുന്നത് അവർ നേരിടുന്നുണ്ട്. എല്ലാ മദ്ഹബുകാരുടെയും ക്ലാസിക്കൽ മുസ്ലിം നിയമവ്യവസ്ഥ അനുശാസിക്കുന്നത്,ഒരു മുസ്ലിമിൻറെ മതനിന്ദ വധശിക്ഷയ്ക്കു വിധിക്കേണ്ട മതപരിത്യാഗമാണ്, എന്നിരുന്നാലും എങ്ങിനെ എവിടെ എന്നുള്ള ചെറിയ വിത്യാസങ്ങൾ കൊണ്ട് വിധിക്കപ്പെടേണ്ടതാണ്. എൻ തന്നെയായാലും ഈ ശിക്ഷ നടപ്പിലാക്കേണ്ടത് രാഷ്ട്രം ആവശ്യമായ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ്.
എന്നാൽ റാഡിക്കൽ പണ്ഡിതന്മാർ ഇപ്പോൾ വാദിക്കുന്നത്, മുസ്ലിം രാഷ്ട്രങ്ങൾ സാമ്രാജ്യത്വശക്തികൾക്കും ശൈത്താനും വഴി പെട്ടപ്പോൾ, അതുപോലെ ഈ ശിക്ഷകളുടെ നിർവഹണത്തെ സാധിക്കാതെ വന്നപ്പോഴും ഈ ശിക്ഷയെ വിധിക്കുക എന്നുള്ളതും അതിനെ നടപ്പിലാക്കുക എന്നതും മുസ്ലിംകളായ അവിടെയുള്ള പൗരന്മാരുടെ അവകാശമായി വന്നു. ആരെങ്കിലും മത നിന്ദയോ  മതപരിത്യാഗമോ  വരുത്തിയിട്ടുണ്ടെങ്കിൽ  എങ്ങനെയാണ് അവർ മനസ്സിലാക്കുക? ചില പണ്ഡിതന്മാരോ അല്ലെങ്കിൽ പണ്ഡിതന്മാരുടെ ഗ്രൂപ്പുകളോ ഫത്‍വ  ഇറക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു മതനിന്ദകൻ അല്ലെങ്കിൽ ഒരു മതപരിത്യാഗി എപ്പോഴും പറയുന്നത് താൻ ഇസ്ലാം ഒഴിവാക്കിയിട്ടില്ല അല്ലെങ്കിൽ മതനിന്ദ നടത്തിയിട്ടില്ല എന്ന് ആണ് എന്നാൽ ഒരു പണ്ഡിതൻ അവൻറെ മേലിലുള്ള ആരോപണം ശരിയാണ് എന്ന് പറയുകയാണ് എങ്കിൽ അതാണ് ഒരുപാട് മുസ്‌ലിം രാഷ്ട്രങ്ങളിൽ ഉള്ള അവസാനവാക്ക് അതിൻറെ മേൽ നിയമം നിലനിൽക്കുകയും ചെയ്യും.

 

ഈ അതിക്രമങ്ങൾ നടക്കുന്നത് ഇസ്ലാമിക ശരീഅത്ത്, മിതവാദികളായ പണ്ഡിതന്മാർ അനുകൂലിക്കുന്ന ഹുദൂദ് നിയമവ്യവസ്ഥ കളുടെ അടിസ്ഥാനത്തിലാണ്. ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാൻ ആഗോള മുസ്‌ലിം സമൂഹം നിർദ്ദേശിച്ച 126 മിതമായ പണ്ഡിതന്മാരുടെ തുറന്ന കത്തിൽ ഈ പ്രശ്നം പറയുന്നത് ഇപ്രകാരമാണ്, പുതു ശിക്ഷകൾ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്, അതുകൊണ്ടുതന്നെ ഇസ്ലാമിക നിയമ വ്യവസ്ഥയിൽ അതിനെ ചോദ്യം ചെയ്യാൻ പറ്റാത്തതുമാണ്. ബഗ്ദാദി ഗോത്രവർഗ്ഗ ത്തിൻറെ അടിസ്ഥാനപരമായ പ്രാധാന്യം അംഗീകരിക്കപ്പെട്ട ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിൽ അത് നടപ്പാക്കാൻ വിസമ്മതിച്ചു. അത് വ്യക്തമാക്കുന്നത്: "എന്തുതന്നെയായാലും, വ്യക്തത, മുന്നറിയിപ്പ്, ഉത്ബോധനം തെളിവുകളുടെ ഭാരം കൂടാതെയാണ് അവർ പ്രയോഗത്തിൽ വരുത്തുന്നത്,അവ  ക്രൂരമായി ഉപയോഗിക്കാൻ പാടില്ല". എന്നാൽ ഏഴാം നൂറ്റാണ്ടിലെ ഹുദൂദ്( ശിക്ഷ ) അടിസ്ഥാനത്തിൽ മിതവാദികൾ അടിസ്ഥാനപരമായി സ്വീകരിച്ചുകഴിഞ്ഞാൽ ബെഡോയിൻ  അറബ് ഗോത്ര വർഗ്ഗത്തെ 'ഇസ്ലാമിക നിയമത്തിൽ ചോദ്യം ചെയ്യപ്പെടേണ്ടത് അല്ല', യഥാർത്ഥത്തിൽ മോഡറേഷനും തീവ്രവാദത്തിനും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത്?

 

    മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ സംരക്ഷിത ന്യൂനപക്ഷം എന്ന നിലയിൽ ജീവിക്കുന്ന മുസ്ലിംകളല്ലാത്ത അമുസ്‌ലിംകൾ മത സ്വാതന്ത്ര്യത്തിന്റെ പരിധിക്ക് വിധേയരാകും എന്ന് മുസ്ലിമുകൾ സമ്മതിക്കുന്നുണ്ട്.മുസ്ലിം സംവരണം ചെയ്ത അറേബ്യൻ ഉപദ്വീപിൽ മുസ്ലിം കുടുംബത്തിൽ ജയിച്ചവരും ഇസ്ലാം സ്വീകരിച്ചവരും മതത്തെ വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകുന്നില്ല. ഒരു മുസ്ലിം ഭരണകൂടം ദൈവ നിന്ദ യിലും മതവിശ്വാസത്തിലും അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ അതിനെതിരായി വരുന്നത് രാജ്യദ്രോഹമായി അംഗീകരിക്കപ്പെടുകയും ശിക്ഷിക്കുകയും ചെയ്യും.
  
   
ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ഇസ്ലാമിക പണ്ഡിതനായ സയ്യിദ് മൗലാന അബുൽ അഅ്‌ലാ മൗദൂദി ഈ വാദത്തെ ന്യായീകരിച്ച് ഇസ്ലാമിനെ പ്രതിനിധീകരിച്ചു്. പക്ഷേ നൂറ്റാണ്ടുകളായി അത് വിവരിക്കാതെ മുസ്ലിമുകൾ ഈ ആശയം വിശ്വസിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ്, ഷാ വലിയുള്ള ദഹ്ലവി, പതിനേഴാം നൂറ്റാണ്ടിൽ മുജദ്ദിദ് അൽഫ് സാനി ഷെയഖ സർഹിന്ദി, പതിമൂന്നാം നൂറ്റാണ്ടിലും പതിനാലാം നൂറ്റാണ്ടിലും  ഇമാം തഖ്‌യിദീൻ  അഹ്മദ് ഇബ്നു തൈമിയ്യ, പതിനൊന്നാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലും സൂഫി മാർഗത്തിന്റെ മാസ്റ്ററായ ഇമാം അബൂഹാമിദിൽ മുഹമ്മദ് ഗസാലി തുടങ്ങിയവർക്കെല്ലാം സമാനമായ കാഴ്ചപ്പാടായിരുന്നു.

 

      മുസ്ലിമുകൾ അമുസ്‌ലിംകളുമായി ബന്ധം പുലർത്തുന്നതിൽ എല്ലാവർക്കും സമ്മതമാണ്. എല്ലാ ചിഹ്നങ്ങളുടെയും പണ്ഡിതന്മാർ പരസ്പരം സാധ്യമായ ഓരോ ഒരേയൊരു ബന്ധം നേതാവിനെയും നേതാക്കളുടെയും സാധ്യതയുള്ളതാണ് എന്ന് വിശ്വസിക്കുന്നതിൽ ഒത്തുചേരുന്നു. ഈ ലോകത്തെ ദാറുൽ ഇസ്ലാം ആയും ദാറുൽ ഹർബ് ആയും വിഭജിക്കുന്നുണ്ട്. ചില പ്രത്യേക സാഹചര്യത്തിൽ മൂന്നാമതൊരു വിഭാഗം ഉണ്ടായിട്ടുണ്ട്, ദാറുൽ സുൽഹ് അല്ലെങ്കിൽ ദാറുൽ അമന്. എന്നാൽ ഇതൊരു താൽക്കാലിക ക്രമീകരണമാണ്. ദാറുൽ സുൽഹിൽ ജീവിക്കുന്ന മുസ്ലിമുകളും  ദാറുൽ ഹർബിൽ ജീവിക്കുന്നവരും ദാറുൽ ഇസ്ലാമായി മാറ്റുവാൻ ശ്രമിക്കുന്നു.

 

മിസ്റ്റർ പ്രസിഡന്റ്‌

 

      മുസ്‌ലിംകൾക്കിടയിലെ വിഭാഗിയത കൈപ്പേറിയത് ആവുകയും, ഓരോ വിഭാഗവും മറ്റു വിഭാഗങ്ങളെ മതപരിത്യാഗം വഹിച്ചവരാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്താൽ, മുസ്‌ലിംകൾക്കിടയിൽ പരിപൂർണമായ ഒരു അനഐക്യം  ഉണ്ടാവുകയും അതിനെ  പാക്കിസ്ഥാനിലെ മൗലാന ഡോക്ടർ ഇസ്രാർ അഹ്‌മദ്‌ പറഞ്ഞത്, മുസ്‌ലിം സമുദായത്തിലെ മുൻകാല മഹത്വവും സമത്വവും തിരിച്ചറിയേണ്ടതുണ്ട് എന്നാണ്. അദ്ദേഹത്തിൻറെ മാർഗ്ഗദർശിയായ മൗലാന അബുൽ അഅ്‌ലാ മൗദൂദി ഇതിനെ രേഖപ്പെടുത്തിയത് താഴെപ്പറയുന്ന വാക്കുകളിലൂടെയാണ്. അമുസ്ലിംകളെ രണ്ടാംകിടക്കാരായ പൗരന്മാരായി ജീവിക്കാൻ അനുവദിക്കുമ്പോഴും അവരുടെ ദൈവികമായ വിശ്വാസങ്ങളെ പിന്തുടരുമ്പോഴും ലോകത്തിലെ ഏതെങ്കിലും ഭാഗത്ത് അവരെ ഭരിക്കുന്നതിനു വേണ്ടി അനുവദിച്ചിട്ടില്ല.  അമുസ്ലിമുകളെ  അധികാരത്തിന്റെ  കേന്ദ്രങ്ങളിൽ നിന്നും പുറത്താക്കപ്പെടേണ്ടവരാണ്. സൃഷ്ടാവിന്റെ  പരമാധികാരം ലോകത്തെമ്പാടും ആവിഷ്കരിക്കണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്, അത് ഏതെങ്കിലും ഒരു ചെറിയ കോണിൽ മാത്രമല്ല.

 

   'ഇഖാമതെ ദീൻ ' ലോകത്ത്  ഇസ്ലാമിനെ നിലനിർത്തുക എന്നുള്ളതിനെ സംബന്ധിച്ച് മൗലാനാ മൗദൂദി പറഞ്ഞത് ഓരോ മുസ്ലിമിന്റെയും ഉത്തരവാദിത്വമാണ് എന്നാണ്. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാനിൽ നിന്നും റഷ്യയെ പുറത്താക്കുവാനുള്ള അവസരം ലഭിക്കുമ്പോൾ, ഒരു അടിസ്ഥാന ഇസ്ലാമിക് സ്റ്റേറ്റ് കൊണ്ട് അതിനെ മാറ്റിമറിക്കണം. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുസ്ലിമുകൾ ഇതിനെ ശ്രവിക്കുന്നുണ്ട്. അതുപോലെതന്നെ, ഇറാക്കിൽ നിന്നും സിറിയയിൽനിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും എല്ലാം അമേരിക്കൻ സൈന്യത്തെ മാറ്റുവാനുള്ള അവസരം ലഭിച്ചാൽ അതിനുവേണ്ടി ഒരുപാട് ആളുകൾ ആഹ്വാനം ചെയ്യും. ഇതിനെയെല്ലാം ജിഹാത് ചെയ്യുവാനുള്ള സുവർണാവസരമായാണ് കണക്കാക്കുന്നത് അതുപോലെ ഒരു തൻറെ മതപരമായ കൃത്യനിർവഹണത്തിൽ പൂർത്തീകരിക്കുന്നതിലും ഉള്ള സുവർണാവസരമാണ്.

 

     അതുകൊണ്ടുതന്നെ ഇപ്പോൾ, ഈ മേഖലകളിൽ നിന്നും അമേരിക്ക പിന്തിരിയാൻ തീരുമാനിച്ചപ്പോൾ, ഇസ്ലാമിക രാഷ്ട്രങ്ങളിൽ സമാധാനത്തിന്റെയും  സന്തോഷത്തിന്റെയും അലയൊലികൾ വീശുന്നുണ്ട്, പ്രത്യേകിച്ചും അതിൻറെ ഊർജ്ജം ചെലവാക്കുന്നത് അതിൻറെ പ്രധാന ശത്രുവായ (ശിർക്ക്) ബഹുദൈവാരാധനയും ബിംബാരാധനയും ലോകത്തിൽനിന്നും നിർമ്മാർജ്ജനം ചെയ്യുന്നതിന് വേണ്ടിയാണ്. ഒരു അഗാധമായ മുസ്ലിമിന്ന്, പ്രത്യേകിച്ചും ഒരു മദ്രസാ ബിരുദധാരിക്ക്‌, മുസ്ലിമുകൾ എല്ലാം ഒരു രാഷ്ട്രം ആയും (അൽ ഇസ്ലാം മില്ലതെ വഹ്ദ )അമുസ്ലിംകൾ മറ്റൊരു രാഷ്ട്രമായുമാണ് (അൽ കുഫ്ർ മില്ലതെ വഹ്ദ )സങ്കൽപ്പിക്കപ്പെടുന്നത്. ഒരുപാട് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ക്രിസ്ത്യാനിയോ, ജൂതനോ, നിരീശ്വരവാദി എന്നോ ഈശ്വരവിശ്വാസി എന്നോ അല്ലെങ്കിൽ ഇസ്ലാമിൽ നിന്ന് പുറത്തു പോയ വന്നോ മതപരിത്യാഗി എന്നോ യാതൊരു വ്യത്യാസവുമില്ല. അവരുടെ ജോലി കുഫ്‌റിനെയും ശിർക്കിനെയും ഇർതിതാ ദിനേയും ഭൂമുഖത്ത് നിന്ന് നിർമാർജനം ചെയ്യുക എന്നതും ഇസ്ലാമിക ആധിപത്യം ലോകത്ത് സ്ഥാപിക്കുക എന്നതുമാണ്.

 

മിസ്റ്റർ പ്രസിഡൻറ്

 

മിതവാദികളായ പണ്ഡിതന്മാർ ഈ വിഷയത്തിൽ എന്താണ് പറയുന്നത്? അതിശയിപ്പിക്കുന്നുണ്ടെങ്കിലും അവർ ബിംബങ്ങളുടെ നാശത്തെ ന്യായീകരിക്കാൻ വേണ്ടി ശ്രമിക്കുകയാണ്. തുറന്ന കത്തിൽ നിന്നും താഴെയുള്ളവ വായിക്കേണ്ടതുണ്ട്: അബൂബക്കർ അൽ ബാഗ്ദാദി യുടെ മുൻപത്തെ നേതാവായ അബൂ ഉമർ അൽ ബഗ്ദാദി പറയുന്നത്; എൻറെ അഭിപ്രായപ്രകാരം, ശിർക്കിന്റെ  എല്ലാ അനുയായികളെയും നശിപ്പിക്കപ്പെടേണ്ടതും അതിനെ മാറ്റി നിർത്തേണ്ടതും അത് നമ്മുടെ ദൗത്യവും ആണ്. അതിനു വഴിയൊരുക്കുന്ന എല്ലാ മാധ്യമങ്ങളെയും നിരോധിക്കേണ്ടതും ഉണ്ട്. കാരണം ഇമാം മുസ്ലിം ഉദ്ധരിക്കുന്ന സ്വഹീഹായ ഹദീസിൽ, അബൂ അൽ ഹിയജ് അൽ സഅദി എന്നവരെ തൊട്ട് അലിയ്യുബ്നു അബീത്വാലിബ് ഉദ്ധരിക്കുന്നത്: എന്നെ എന്ത് ചെയ്യാൻ ആണോ പ്രവാചകർ അനുവദിച്ചിട്ടുള്ളത് അതിനെ ഞാൻ പറയുകയില്ല, ഒരു പ്രതിമയെ അത് ഉയർത്തിപ്പിടിച്ചത് കൂടാതെയോ ശവകുടീരം ആകാതിരിക്കലിലൂടിയോ അതിനെ ഒഴിവാക്കാതിരിക്കുക. എന്തുതന്നെയായാലും, അവർ പറഞ്ഞത് മുഴുവനും ശരി തന്നെയാണ്, അത് പ്രവാചകരുടെയോ അനുയായികളുടെയോ  ഖബറിലേക്ക് സംഭവിക്കുകയില്ല. 
    

 

     മിതവാദികളായ പണ്ഡിതന്മാർ പ്രവാചകന്മാരുടെയും അനുയായികളുടെയും മഖ്ബറകളെ തകർക്കുന്നതിന് എതിർക്കുന്നവരും ശിർക്കിന്റെ എല്ലാ പ്രത്യേകതകളെയും  നശിപ്പിക്കാനും നീക്കം ചെയ്യാനുമുള്ള സാധ്യതകളെ തള്ളിക്കളയുന്ന വരുമാണ്. അതിനാൽ ഈ വിധമായ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ബാമിയൻ ബുദ്ധന്മാരെ നശിപ്പിക്കുന്നതിൽ താലിബാൻ ന്യായീകരിക്കപ്പെടുന്നു. സമകാലീന ലോകത്ത് അന്തർലീനമായിട്ടുള്ള ബന്ധം നിലനിർത്തുന്നതിന് ഇത് സഹായകമല്ല, അവിടെ എല്ലാ നാഗരികതകളും പരസ്പരം ഭീകരപ്രവർത്തനങ്ങൾ ഉണ്ടെങ്കിലും ഇസ്ലാമിനെ സംരക്ഷിക്കുന്നതും പ്രതിരോധിക്കുന്നതും അവരുടെ മതത്തെ പ്രായോഗികമാക്കാനുള്ള പരസ്പരബഹുമാനമായിട്ടാണ് കണക്കാക്കുന്നത്.

 

അന്താരാഷ്ട്ര ഖിലാഫത്തിന്റെ ആവശ്യകത യിൽ മിതമായ ഉലമാക്കൾ വീണ്ടും ബാഗ്ദാദികളുടെ  വാദികളുടെ കൂട്ടുകെട്ടിന് അടിസ്ഥാന വിശേഷതയുമായി യോജിക്കുന്നു. അവർ പറയുന്നത്: ഖിലാഫത്ത് ആവശ്യമാണ് എന്നത് സമൂഹത്തിനുമേൽ( ഉമ്മത്ത്)ഒരു കടമയാണ് എന്ന് പണ്ഡിതന്മാർ അംഗീകരിച്ചിട്ടുണ്ട്. ക്രിസ്താബ്ദം 1924 മുതൽ ഈ സമൂഹം ഒരു ഖിലാഫത്ത് ഇല്ലാതെ പ്രയാസപ്പെടുകയാണ്. പിന്നീടത് ബാഗ്ദാദിലയെ  വിമർശിക്കാൻ വേണ്ടി മുസ്‌ലിംകളുടെയും മറ്റുള്ളവരുടെയും സമ്മതമില്ലാതെ മുന്നിട്ടു വരികയും  ശാന്തതയെയും ഫിത് നയെയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. എന്നിട്ടും പ്രശ്നങ്ങൾ അപ്പടി അവശേഷിക്കുകയുണ്ടായി. ആഗോള ഖിലാഫത്ത് ഉണ്ടാക്കണമെന്ന  ഉമ്മത്തിന്റെ  ബാധ്യതയുടെ മേലിൽ  മിതവാദികളായ പണ്ഡിതന്മാർ ബാഗ്ദാദി അടിസ്ഥാനത്തിന്മേൽ യോജിക്കുന്നുണ്ട്. ഇത് ഈ കാലഘട്ടത്തിലെ ശുദ്ധമായ അസംബന്ധമാണ്. ലോകത്തിൻറെ വിവിധ ഭാഗത്തുള്ള നവീന ഇസ്ലാമിക പണ്ഡിതന്മാർ ഇതിനെ പരിഹസിച്ച് ചിരിക്കുന്നുണ്ടാകും. വിശുദ്ധഖുർആനും ആഗോള ഖിലാഫത്തിനു വേണ്ടി വാദിച്ചിട്ടില്ല എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

 

       ബാഗ്ദാദി വിഭാഗവും (ഐ. എസ്. ഐ. എസ്) മിതമായ പണ്ഡിതന്മാരും സമയത്തിന് അപ്പുറം തോന്നിപ്പിക്കുന്നതും ഏഴാം നൂറ്റാണ്ടിൽ ജീവിക്കുവാൻ  ആഗ്രഹിക്കുന്നതുമാണ് എന്നത് വ്യക്തമാണ്.
തീവ്രവാദികളോ നവീന ആശയത്തെ സ്വീകരിക്കുന്ന ബഹുസ്വര രാഷ്ട്രത്തിലെ പൗരന്മാരോ, അവർക്ക് ആ ആശയത്തെ സ്വതന്ത്രമായി പ്രകടിപ്പിക്കുവാനും അതിനെ പ്രാബല്യത്തിൽ കൊണ്ടുവരാനും അവകാശം ഉണ്ട് എന്നിരിക്കെ, കീഴ്പ്പെടുത്തലിലൂടെ അതിനെ മാറ്റി മറിച്ചിട്ടില്ല. ഇസ്ലാമിക രാഷ്ട്രം മുഴുവൻ ലോകത്തെ കീഴടക്കുകയും ലോകനേതാക്കൾ സമുദായത്തിലെ ചിലരെ  ഖലീഫയായി പ്രഖ്യാപിക്കാനും ഇടയാക്കിയാൽ  മധ്യകാലഘട്ടത്തിൽ ഒരു ആഗോള ഖിലാഫത്ത് സ്ഥാപിക്കാൻ കഴിയും. ഈ അവസ്ഥകളെയാണ് മിതവാദികളായ പണ്ഡിതന്മാർ ചോദ്യം ചെയ്യുന്നത്. അവർ ചോദിക്കുന്നത്, മധ്യപൂർവദേശത്തെ ഭൂമികൾ കയ്യടക്കാതെ ആഗോള മുസ്‌ലിം സമുദായത്തിന്  ബാഗ്ദാദി എങ്ങനെ ഖലീഫ  ആകാം കഴിയുമെന്നാണ്?കീഴടക്കലിലൂടെ മദ്യ ഭൂപ്രദേശങ്ങൾ വികസിപ്പിക്കുന്നതിനെ അവർ ചോദ്യം ചെയ്യുന്നില്ല.

 

    ഇസ്ലാമിസ്റ്റുകൾ പ്രത്യേകിച്ചും, ഇന്ന് പ്രത്യക്ഷമാകുന്ന നവ മിതവാദികളോട്, ഇസ്ലാമിൻറെ അതിർത്തികളെ വ്യാപിപ്പിക്കുന്നതിന് വേണ്ടി ഇന്നും  ജീവിച്ചിരിക്കുന്ന (1058-1111)വലിയ സൂഫി പണ്ഡിതൻ ആയ ഇമാം ഗസാലി അവരോട് ആവശ്യപ്പെടുന്നത്, ചുരുങ്ങിയത് വർഷത്തിൽ ഒരു തവണയെങ്കിലും യുദ്ധത്തിന് പോകണമെന്നാണ്. ഏതു സാഹചര്യത്തെയും വിലയിരുത്തുന്ന ഒരു സാഹചര്യം ഇതിൻറെ പിന്നിലുണ്ട്. നിങ്ങൾ അവരുടെ ചരിത്രം അറിഞ്ഞിട്ടുണ്ട് എങ്കിൽ നിങ്ങൾ അവരുടെ യുക്തിവാദത്തെ  മനസ്സിലാക്കും. ഉദാഹരണത്തിന്, ഇന്ത്യൻ പണ്ഡിതനായ ഒരാൾ പതിനാലാം നൂറ്റാണ്ടിൽ മുസ്ലിം ഭരണാധികാരിയായ മുഹമ്മദ് ബിൻ തുഗ്ലക്ക്ന്റെ  സമീപത്തേക്ക് ചെല്ലുകയും 80 ശതമാനം വരുന്ന  ഇന്ത്യൻ ജനസംഖ്യയിൽ മുശ്രികുകളാണ് എന്നും അവരെ കൊല ചെയ്യുന്നതിനു വേണ്ടിയും ശിക്ഷിക്കുന്നതിനു വേണ്ടിയും വിധിക്കുകയും ചെയ്തു. അത് ഇസ്ലാമിലുള്ള ഏറ്റവും വലിയ കുറ്റകൃത്യമാണ്. തുക്ലക് ഇതിനെ ശ്രദ്ധിച്ചത് പോലുമില്ല.

 

മിസ്റ്റർ പ്രസിഡൻറ്

 

     ഈ മതഭ്രാന്തും യാഥാസ്ഥിക അകലവും ഇന്ത്യൻ പണ്ഡിതന്മാർക്കിടയിൽ മാത്രമുള്ള പ്രതിഭാസമല്ല. ചരിത്രത്തിലെ ഏറ്റവും വലിയ ഭരണമായ, ഉസ്മാനിയ്യ ഖിലാഫത്തിന് യൂറോപ്പിൽനിന്നും പ്രിൻറിംഗ് പ്രസ് ഇറക്കുമതി ചെയ്യുന്നതിന് വേണ്ടി നാല് നൂറ്റാണ്ടുകളോളം തുർക്കിഷ് പണ്ഡിതന്മാർ അനുമതി നൽകിയില്ല. കാരണം അവർ പറഞ്ഞിരുന്നത് ഇത് സാത്താൻറെ കണ്ടുപിടുത്തമാണ് എന്നാണ്. മുസ്ലിമിൻറെ പിന്നോക്കാവസ്ഥ ഈ ഫത്‌വയിൽ  നിന്നും തുടങ്ങിയതാണ്. 1940കളിലും 1950കളിലും മുസ്ലിം സമുദായത്തിനിടയിൽ ഉള്ള പ്രധാനമായ ചർച്ച, ലൗഡ് സ്പീക്കറും റേഡിയോയും ഉപയോഗിക്കാൻ മതം അനുവദിക്കുന്നുണ്ടോ എന്നുള്ളതാണ്. പിന്നീട് ടെലിവിഷൻ ലഭ്യമായപ്പോൾ വർഷങ്ങളോളം അതിൻറെ ചർച്ചയും നടന്നിട്ടുണ്ട്. ഇപ്പോൾ പോലും, താലിബാനികളെ  ഉൽപാദിപ്പിക്കുന്ന ദയൂബന്ദി പണ്ഡിതന്മാർ, ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി മാത്രമാണ് ഇൻറർനെറ്റ് ഉപയോഗിക്കുന്നത്. വളരെ ദൗർഭാഗ്യകരമാണെന്ന് പറയാനുള്ളത്, മുസ്ലിം സമുദായം ഇപ്പോഴും പണ്ഡിതന്മാരുടെ അപരിചിതത്തിനു കീഴിലാണ് കഴിഞ്ഞുകൂടുന്നത്.

 

   ഇസ്ലാമിനെയും ഇസ്ലാമിക് സ്റ്റേറ്റിനെ പറ്റിയും അതിൻറെ ചിന്തകളെ പറ്റിയും മിതവാദികളായ പണ്ഡിതന്മാർ വ്യക്തമായി ചോദിച്ച് മനസിലാക്കിയില്ല എങ്കിൽ, അല്ലെങ്കിൽ ഒരു പുതിയ  ബഹുസ്വര, സമാധാനപരമായ, സിദ്ധാന്തത്തെ രൂപീകരിച്ചു എങ്കിൽ ഈ ഘടകങ്ങളെ ഒഴിവാക്കുന്നത് വളരെ മോശവും സഹതാപ കരവുമാണ്. ലോകസമാധാനത്തിന് ഒരുപാട് കുറവുകളും കുഴപ്പങ്ങളും അവർക്ക് വരുത്തുവാൻ സാധിക്കും. ഞാൻ നേരത്തെ പറഞ്ഞത് പോലെ ഈ അക്രമത്തിന്റെയും  പുറത്താക്കലിന്റെയും പ്രത്യയശാസ്ത്രത്തെ ഒഴിവാക്കുന്നതിനുവേണ്ടി  മിത മുസ്ലിമുകൾ സമാധാനത്തിന്റെയും ബഹുസ്വരതയുടെയും സിദ്ധാന്തത്തെ പകരം വയ്ക്കേണ്ടതുണ്ട്.

URL: http://www.newageislam.com/malayalam-section/sultan-shahin,-founding-editor,-new-age-islam/do-not-repeat-the-mistakes-of-1989-ൽ-താലിബാനെ-തിരിച്ചയച്ചത്-പോലെയുള്ളൊരു-പിഴവ്-ഇനി-ആവർത്തിക്കരുത്-ന്യൂ-ഏജ്-ഇസ്ലാം-എഡിറ്റർ-സുൽത്താൻ-ഷാഹിൻ-unhrc-യിൽ-ലോകജനതയോട്-ആവശ്യപ്പെടുന്നു/d/118079

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

Loading..

Loading..