New Age Islam
Sat Sep 26 2020, 09:32 AM

Malayalam Section ( 3 Feb 2019, NewAgeIslam.Com)

Xenophobia and Religious Intolerance in Islamic Societies ഇസ്ലാമികവിശുദ്ധ ഗ്രന്ഥങ്ങളുടെ ദുർവ്യാഖ്യാനം അസഹിഷ്ണുത സൃഷ്ടിക്കുന്നുBy Sultan Shahin, Founder Editor, New Age Islam

 

ഓറൽ സ്റ്റേറ്റ്മെൻറ് 
സുൽത്താൻ ഷാഹിൻ 
ഫൗണ്ടർ എഡിറ്റർ ന്യൂ ഏജ് ഇസ്ലാം

 

യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ
റൈറ്സ് കൌൺസിൽ 
21 th
സെഷൻ, ജനീവ
(10-28
സെപ്റ്റംബർ 2012)
അജണ്ട ഐറ്റം നമ്പർ :03
പ്രൊമോഷൻ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ഓൾ ഹ്യൂമൻ റൈറ്സ്, സിവിൽ, പൊളിറ്റിക്കൽ, ഇക്കണോമിക്, സോഷ്യൽ ആൻഡ് കൾച്ചറൽ റൈറ്സ്, ഇൻക്ലൂഡിങ് ദി റൈറ്റ് ടു ഡെവലപ്പ്മെന്റ്.

 

On behalf of: World Environment and Resources Council (WERC)

 

                പടിഞ്ഞാറൻ പൗരന്മാർ കഠിനാദ്ധ്വാനം നടത്തിയിട്ടുപോലും ഇസ്ലാമോഫോബിയ വളരുകയാണ്. തീവ്രവാദ അക്രമങ്ങളുടെ തുടർക്കഥയും മുസ്ലിമുകളുടെ ഇടയിലുള്ള വിദ്വേഷവും നിഷേധാത്മക മനോഭാവവും മുസ്ലിം ന്യൂനപക്ഷങ്ങളുടെയും മതവിഭാഗങ്ങളുടെയും മത നിന്ദ പോലോത്ത  പൊള്ളത്തരങ്ങളുടെ തെറ്റായ പെരുമാറ്റവും അതിനെ ആളി കത്തിക്കുന്നു. കഴിഞ്ഞവർഷം നോർവയിലെ 77 നിരപരാധികളെ കൊലചെയ്യപ്പെട്ടത് നമുക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ ഫിനിഷ് ബുദ്ധിജീവികളുടെ റിപ്പോർട്ട് പ്രകാരം, ഇസ്ലാമോഫോബിക്  തീവ്രവാദ സംഘങ്ങൾ നോർവേയിലെ കൂട്ടക്കൊലപാതകത്തിന്  സമാനമായ അജണ്ടയുമായി നീങ്ങുന്ന വിവരം നമുക്ക് വാണിംഗ് നൽകുന്നുണ്ട്.
    
        
ആക്രമണം നടത്തുവാനുള്ള പ്രത്യയശാസ്ത്രങ്ങളുടെ തയ്യാറെടുപ്പിനെയും  ഇസ്ലാമും സംസ്കാരവുമായി ബന്ധപ്പെട്ട ഇവരുടെമാനിഫെസ്റ്റോയും SUPO കണ്ടെത്തിയിട്ടുണ്ട്.മതേതര മുസ്ലിം ഭരണകൂടത്തെ അധികാരത്തിലേറ്റുകയും ജിഹാദികളെ ശക്തിപ്പെടുത്തുന്നതിൽ 
നിന്നും പാശ്ചാത്യ പൗരന്മാരും ഭരണകൂടവും അകന്നുനിൽക്കുകയും സൗദി അറേബ്യയിലെ തീവ്രവാദ പ്രത്യയശാസ്ത്രത്തിന്റെ ഉറവിടത്തെ തൊട്ട്  സംരക്ഷിക്കുകയും വേണം.അതിനു മുസ്ലിമുകൾ ഒരു പുന പരിശോധന നടത്തേണ്ടതുണ്ട്.ഇസ്ലാം പേടിയെ പുകപ്പിക്കുന്നതിന്ന് നമ്മളും നമ്മുടെ ഭരണകൂടവും ഇസ്ലാമിക രാഷ്ട്രങ്ങളിൽ എന്തെല്ലാമാണ് ചെയ്യുന്നത്? ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നും പുറത്തുവരുന്ന കഥകൾ, നിർബന്ധ പരിവർത്തനത്തിന്റേതും  അരുംകൊലയുടെതുമാണ്. ഇതെങ്ങനെയാണ് ലോകത്ത് ഇസ്ലാമോഫോബിയ വളർത്താതിരിക്കുക? മുസ്ലിം രാഷ്ട്രങ്ങളായ ഈജിപ്തും, ലിബിയയും, ഇറാനും, ഇറാഖുമെല്ലാം ഇത്തരം വാർത്തകളുടെ സ്ഥിരഉറവിടം ആണെങ്കിൽ അത്യന്തം നികൃഷ്ടമായത്  പാക്കിസ്ഥാനിൽ നിന്നുമാണ്. ക്രൈസ്തവരും, ഹൈന്ദവരും,ഷിയാക്കളും, അഹ്മദിയാക്കൾ അടക്കമുള്ള എല്ലാ മതവിഭാഗങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളും അക്രമണം അഭിമുഖീകരിക്കുന്നുണ്ട്. അപഹരണവും നിർബന്ധ പരിവർത്തനവും നേരിടേണ്ടിവരുന്ന ദൗർഭാഗ്യരായ  ഹൈന്ദവർ നാടുവിട്ടുപോകാൻ തുടങ്ങിയിട്ടുണ്ട്.സ്കൂൾ പാഠ പുസ്തകങ്ങളിൽ നിഷേധാത്മക വിവരങ്ങൾ വർധിക്കുന്നത് പാക്കിസ്ഥാൻ നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് (എൻ. സി. പി. ജെ )കണ്ടെത്തിയിട്ടുണ്ട്. ഇസ്ലാമിക ഗ്രന്ഥങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളുടെ കരുതിക്കൂട്ടിയുള്ള ദുർവ്യാഖ്യാനവും ന്യൂനപക്ഷങ്ങൾക്കെതിരെ ശത്രുത വർദ്ധിപ്പിക്കുന്നതിനുള്ള അതിൻറെ പ്രബോധനവും വ്യാപിച്ചിട്ടുണ്ട്. മനുഷ്യകുലത്തിന് അനുഗ്രഹമായി ലഭിച്ച മതമാണ് ഇസ്‌ലാമെന്ന വീക്ഷണമുള്ള മുഖ്യധാരാ മുസ്ലിമുകൾ ഐ.എസ്.ഐ എന്ന പേരിൽ കുപ്രസിദ്ധമായ പാക്കിസ്ഥാനിലെ ഭീകരവാദ സംഘങ്ങളെ സപ്പോർട്ട് ചെയ്യുന്ന, പാക്കിസ്ഥാൻ ആർമി ഇൻറലിജൻസ് ഗ്രൂപ്പിൻറെ ഇസ്ലാമിക ദുർവിനിയോഗ ത്തിനെതിരെ ശബ്ദിക്കേണ്ടതുണ്ട്.

 

      വിശുദ്ധ ഖുർആനിലെ ആയത്തുകൾ സാഹചര്യങ്ങൾക്ക് അതീതമായി  സാർവലൗകികമാണെന്ന വിദ്വേഷ ദുർവ്യാഖ്യാനത്തിനെതിരെ നാം മുസ്ലിമുകൾ ചെറുത്തു നിൽക്കേണ്ടതുണ്ട്. വിശുദ്ധ ഖുർആനും ഗ്രന്ഥങ്ങളും പഠിച്ച ആധുനിക വ്യാഖ്യാനികരിൽ നിന്നു ആരും തന്നെ ന്യൂനപക്ഷ-ഭൂരിപക്ഷ വേർതിരിവില്ലാതെ മുസ്ലിമുകൾ അമുസ്‌ലിംകളുമായി സൗഹൃദത്തിൽ വർത്തിക്കുന്നതിന് യാതൊരു  വിലക്കേർപ്പെടുത്തിയതും  കണ്ടെത്തിയിട്ടില്ല.എന്നാൽ വർത്തമാനകാലത്തെ സാഹചര്യങ്ങൾക്ക് വഴിയൊരുക്കിയത് സൗദി എണ്ണപ്പണത്തിന്റെ  കുത്തൊഴുക്കിൽ വഹാബി വിദ്വേഷ പ്രത്യയശാസ്ത്രം ലോകത്താകമാനമുള്ള മുസ്‌ലിം സമൂഹത്തിൽ കുത്തിവെച്ചത് കൊണ്ടാണ്.ഇതെല്ലാം വഹാബി ഷെയ്ഖ് ആയ മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ  പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ;
'
ഒരു മുസ്ലിം ശിർക്കിൽ (ബഹുദൈവാരാധന) നിന്നും മോചിതനായി ഏകദൈവ വിശ്വാസിയായാലും അമുസ്‌ലിംകൾക്കെതിരെ അവൻ ശത്രുതയും വെറുപ്പും വെച്ചുപുലർത്താത്തോളം കാലം അവൻ  പരിപൂർണ വിശ്വാസിയാവുകയില്ല. 
(
മജ്മഉൽ റാസയിൽ വൽ മസാഇൽ അൽ നജ്‌ദിയ്യ 4/291)

 

        സന്ദർഭോചിത അർത്ഥങ്ങൾക്ക് അതീതമായി ഖുർആനിന്റെ ആയത്തുകളെ സാർവലൗകികമായി ശൈഖ് അബ്ദുൽ വഹാബും അനുയായികളും പരിഗണിക്കപ്പെടുന്നു.സൂറത്തു ആലു ഇംറാനിലെ  28 മത്തെ ആയത്തായ 'സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്‌'
എന്നതിനെയും സൂറത്തു തൗബയിലെ 29മത്തെ ആയത്തായ 'വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ'എന്നതിനെയും പ്രതിപാദിക്കുന്നു.

 

മിസ്റ്റർ പ്രസിഡൻറ്

 

      ഇസ്ലാമിൻറെ ശൈശവ സ്ഥിതിയിൽ എല്ലാ ഭാഗങ്ങളിൽനിന്നും അക്രമം നേരിട്ടപ്പോൾ അതിജീവനത്തിനുവേണ്ടി ഇത്തരം മിലിറ്റന്റും നിഷേധാത്മകവുമായ ആയത്തുകൾ മുസ്ലിമുകൾക്ക് മാർഗ്ഗദർശനം നൽകിയിട്ടുണ്ട്. ഖുർആൻ അവതീർണമായി 13 വർഷങ്ങൾക്ക് ശേഷവും,യാതൊരു നിർവാഹവുമില്ല എങ്കിൽ ആയുധങ്ങൾകൊണ്ട് പ്രതിരോധിക്കാൻ ഇസ്‌ലാം അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അമുസ്ലിംകളുമായി ഉള്ള സ്വാഭാവിക ഇടപഴകൽ പോലും നിയന്ത്രിച്ചിട്ടുണ്ട്.പ്രത്യേകിച്ചും, ഇസ്ലാമിൻറെ ശത്രുക്കൾ മുസ്‌ലിംകൾക്കിടയിൽ അവരുടെ ചാരന്മാരായി പ്രവർത്തിക്കുകയും അവരെ പിന്നീട് ഖുർആനിൻറെ ആത്മവഞ്ചകരായി അറിയപ്പെടുകയും ചെയ്യുന്നു.അവരുടെ മതത്തിൻറെ സ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമല്ല മറിച്ച്, എല്ലാ മതസ്ഥർക്കും ഉള്ള മത സ്വാതന്ത്ര്യത്തിനുവേണ്ടി പ്രതിരോധിക്കാൻ ഖുർആനിൽ പറഞ്ഞിട്ടുണ്ടെന്ന് അവർ പറയുന്നു. പള്ളികളിൽ മാത്രമല്ല ദൈവത്തിനോടുള്ള ആരാധന മറിച്ച്, ക്രിസ്ത്യൻ പള്ളികളിലും ജൂത ദേവാലയങ്ങളിലും ആശ്രമങ്ങളിലും അമ്പലങ്ങളിലും ആരാധന തുടരാൻ ആവശ്യപ്പെടുന്നു.അതിനു വേണ്ടി ഖുർആനിൽ നിന്നും മലയാളത്തിൽ പരിഭാഷപ്പെടുത്തിയ ചില വാക്കുകൾ രേഖപ്പെടുത്തുന്നു.
എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.
(
വിശുദ്ധ ഖുർആൻ 22:40).

 

         1400 വർഷങ്ങൾക്ക് മുമ്പ് അറേബ്യയിലെ മരുഭൂമിയിൽ ഇസ്ലാം ഉടലെടുക്കുകയും അവിശ്വസനീയമാംവിധം, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു പറഞ്ഞതുപോലെ ഒരു മഹാത്ഭുതമായി വളരുകയും ചെയ്തു. എന്നാലും ചില മുസ്ലിംകൾക്ക്‌  അക്കാലത്ത് ജീവിക്കാനും അക്കാലത്തെ യുദ്ധങ്ങളിൽ വീണ്ടും വീണ്ടും പോരാടാനുമാണ് ആഗ്രഹിക്കുന്നത്. ഈ വിഭാഗക്കാർ വ്യത്യസ്ത നാമങ്ങളിലായി നിലനിൽക്കുകയും അതിജീവിക്കുകയും ചെയ്യുന്നുണ്ട്. ഇസ്ലാമിൻറെ നാലാമത്തെ ഖലീഫയായ അലി(റ)ന്റെ കാലത്ത് അവർ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ സലഫി മുസ്ലിംകളിലെ ഒന്നും രണ്ടും തലമുറക്കാർ അവരെ ഖവാരിജുകൾ (പുറത്താക്കപ്പെട്ടവർ) എന്നാണ് വിളിച്ചിരുന്നത്. എന്നാൽ വർത്തമാന വഹാബി മുസ്‌ലിംകളെയാണ് (ഇസ്ലാമിൻറെ ആദ്യതലമുറയിലെ അല്ലെങ്കിൽ സലഫുകളുടെ പിൻഗാമികൾ എന്ന് അവർ സ്വന്തം വാദിക്കുന്നു) അവരുടെ ആദർശത്തെയും നയങ്ങളെയും പിന്തുടരുന്നവരായി പരിഗണിക്കപ്പെടുന്നത്.
സൗദി പണംകൊണ്ട് നിർമ്മിക്കുന്ന ഈ പാഠപുസ്തകങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മുസ്ലിംകളിൽ ഖവാരിജുകളുടെ വിദ്വേഷം പ്രമോട്ട് ചെയ്യുന്നു. അമേരിക്കയിലെ ന്യൂയോർക്കിൽ 3000 പേരുടെ കൊലക്ക് കാരണമായ 9/11 ആക്രമണത്തിനു പിന്നിലെ 19 16  സൗദികളെയും മൂന്ന് ഈജിപിത്യരെയും  പ്രേരിപ്പിച്ചത് ഇതുതന്നെയാണ്. 9/11ന്റെ  പതിനൊന്നാം വാർഷികത്തിന്റെ  കുറച്ചുദിവസങ്ങൾക്കുശേഷം ലിബിയയുടെ അമേരിക്കൻഅംബാസിഡറെയും മറ്റു ചില നയതന്ത്രജ്ഞരെയും ബെൻ ഗാസിയിൽ കൊലപ്പെടുത്താൻ ഇടയാക്കിയ സാഹചര്യവും അൽ-ഖാഇദയോട് 
സഖ്യമുള്ള ഭീകരവാദികളുടെ വളർച്ചയാണ്. പക്ഷേ,അമേരിക്കയുടെ വിശദീകരിക്കാനാവാത്ത സംരക്ഷണത്തിലും  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവരുടെ ആശയത്തെ കയറ്റുമതി ചെയ്യുന്നതിലും ലോകജനതയെ ഒരളവോളം പരിഷ്കരിക്കുന്നതിലും സൗദി വിജയിച്ചിട്ടുണ്ട്.

 

മിസ്റ്റർ പ്രസിഡന്റ്‌

 

         ഭാഗ്യവശാൽ ചില ഇസ്ലാമിക പണ്ഡിതന്മാരും ചിന്തകരും ഈ  വ്യാപിച്ചുകൊണ്ടിരിക്കുന്ന ദുർവ്യാഖ്യാനത്തിനെതിരെ അവരുടെ പരിമിത സ്രോതസ്സുകളിൽനിന്ന് കൊണ്ട് ശബ്ദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ലോകത്തിലെ ശക്തമായ രാഷ്ട്രത്തിന്റെയും എണ്ണ ശക്തിയുടെയും പിൻബലത്തിൽ വ്യാപിച്ച ഒരു ആശയത്തെ എതിർക്കുന്നത് അത്ര എളുപ്പമല്ല. എന്നിരുന്നാലും അവർ ധിഷണാ വിലാസമുള്ള പോരാട്ടത്തിൽ മുഴുകിയിട്ടുണ്ട്. ലോകത്തിലെ എല്ലാ ജനങ്ങളോടും
അടുത്ത്  ഇടപഴകണം എന്നതുമായി ബന്ധപ്പെട്ട ഇസ്ലാമിക പണ്ഡിതന്മാർ ഉന്നയിച്ച വാദങ്ങളിൽ, ഇന്ത്യൻ പണ്ഡിതനായ വാരിസ് മസ്ഹരി  ഖുർആനിൽ പ്രതിപാദിച്ചിട്ടുള്ള അഹ്‌ലു കിതാബിന്റെ  ബന്ധത്തെ പറയുന്നത് ശ്രദ്ധേയമാണ്. "അഹ്‌ലു കിതാബിൽ നിന്നും മുസ്ലിമുകൾക്ക്‌ വിവാഹം അനുവദനീയമാണെന്നിരിക്കെ  വർത്തമാനകാലത്തെ അടുപ്പവും കൂട്ടുകെട്ടും സ്വീകാര്യമല്ല എന്നത് യുക്തിക്കും പ്രകൃതിക്കും നിരക്കാത്തതാണ്.ഇത് പ്രവാചകരുടെ കാലം മുതൽക്കുതന്നെ നടക്കുന്നതുമാണ്.നമ്മുടെ ഉമ്മമാരോടും  ഭാര്യമാരോടുള്ള വൈകാരികമായ ഉടമ്പടികൾ അവരോടുള്ള അങ്ങേ അറ്റത്തുള്ള ഉറപ്പിന്റെ  മേലിലാണ്.എന്നാൽ ഈ അഭിപ്രായപ്രകാരം മുസ്ലിംകൾക്ക് അവരുടെ ഭാര്യമാരോടും ഉമ്മമാരും വൈകാരിക ഉറപ്പിന്റെ മേലിൽ സൗഹൃദം പാടില്ല എന്നാണോ? ഈയൊരു സാഹചര്യത്തിൽ ഒരു സന്തോഷ കുടുംബജീവിതം സാധ്യമല്ലല്ലോ? അങ്ങനെയല്ല, കാരണം ഇസ്ലാം ഒരു പ്രകൃത്യായുള്ള മതം ആയതിനാൽ ജീവിതത്തിന്റെ സ്വാഭാവികമായ പ്രക്രിയകളെ നിരസിക്കുകയില്ല.
  
          
അടുപ്പവും സഹവർത്തിത്വവും വ്യക്തമാക്കുന്ന ആയത്തുകൾ മുഴുവൻ മുസ്ലിമുകളെയോ അല്ലെങ്കിൽ അമുസ്ലിംകളെയോ അഭിസംബോധനം  ചെയ്യുന്നില്ല.യഥാർത്ഥത്തിൽ, ഇവിടെ അഭിസംബോധനം ചെയ്യപ്പെട്ടത് ഭിന്നതയിലുള്ള മുസ്ലിം-അമുസ്ലിം വിഭാഗങ്ങളെയും,മുസ്‌ലിം സമൂഹത്തിന്റെ  ഗുണത്തിനു ഉയർച്ചയ്ക്കും അല്ലാതെ 'കലിമത്തു തൗഹീദ്' നെ സംരക്ഷിക്കാൻ വേണ്ടി ഇസ്ലാമിൻറെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരെയുമാണ്.

 

       പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ മൗലാനാ അമീൻ അഹ്സൻ ഇസ്ലാഹി പറയുന്നത് "അവിശ്വാസികളുമായുള്ള ബന്ധം നിരോധിക്കപ്പെട്ടത്
മുസ്ലികളുമായുള്ള യുദ്ധ വേളകളിലാണ്, അല്ലാത്ത സമയത്തുള്ള ഇടപെടലുകൾക്ക് വിരോധമില്ല എന്നാണ്.(തദബ്ബൂരിൽ  ഖുർആൻ 2/412).സൂറത്തു ആലു ഇംറാനിലെ ഇരുപത്തിയെട്ടാമത്തെ  ആയത്ത്  ആദ്യത്തെ വിശദീകരിച്ച് 
അദ്ദേഹം അവകാശപ്പെടുന്നത് മുസ്ലിംകളുമായി സൗഹൃദ ഇടപെടലുകൾ പാടില്ലാത്തതും, മുസ്ലിംകളുടെ താൽപര്യങ്ങൾക്കും ക്ഷേമത്തിനും അല്ലാത്ത ഇടപെടലുകൾ നിരോധിക്കപ്പെട്ടതുമാണ് (പേജ് 67).യഥാർത്ഥത്തിൽ, ഈ ആയത്തുകളിൽ അഭിസംബോധനം ചെയ്യുന്ന മുസ്ലിമുകൾ മദീനയിലെ ജൂതന്മാരും മക്കയിലെ കുഫ്ഫാറുകളും മുസ്‌ലിംകൾക്കെതിരെ ഉപജാപം നൽകിയ കപടവിശ്വാസികളെയാണെന്നും (മുനാഫിക്ക്) അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മുസ്ലിംകളുടെ അതിജീവന പോരാട്ടത്തിനു ശേഷം ഇസ്ലാം,പ്രശ്ന സംഘുലതമായപ്പോൾ ഇവരുമായുള്ള ഇടപെടലുകൾ പൂർണമായും നിരോധിച്ചു.സൂറത്തുൽ മുംതഹന അതിനൊരു നല്ല ഉദാഹരണമാണ്.ഇതിലെ 8 9 ആയത്തുകൾ ചർച്ചയെ ദീര്ഘിപ്പിക്കുന്നുണ്ട്.

 

മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു(60:8).
മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് - അല്ലാഹു നിരോധിക്കുന്നത്‌. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍(60:9).
മൗലാനാ അമീൻ അഹ്സൻ ഇസ്ലാഹി തന്റെ  അഭിപ്രായമായ 'എല്ലാ മുസ്ലിംകളും കാഫിറുകളോട് അടുപ്പവും സഹവർത്തിത്വവും പാലിക്കരുത്, എന്നല്ല മറിച്ച് മുസ്ലീമുകളോട് പോരാട്ടം നടത്തുകയും അവരെ രാഷ്ട്രത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നവരോടാണ് 'എന്നത് ( തദബ്ബുറിൽ ഖുർആൻ 8/334) 
ഈ ആയത്തിനെ പരിഗണിച്ചാണ് എന്ന് മസ്ഹരി അഭിപ്രായപ്പെടുന്നു.

 

മിസ്റ്റർ പ്രസിഡൻറ്

 

       2009 ൽ അമേരിക്കയിലെ അമാന പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച 'എസൻഷ്യൽ മെസ്സേജ് ഓഫ് ഇസ്ലാം' എന്ന ഗ്രന്ഥത്തിൻറെ സഹ രചയിതാവും ഇസ്ലാമിക പണ്ഡിതനും ഖുർആൻ വ്യാഖ്യാനികനുമായ മുഹമ്മദ് യൂനുസ് എന്നവർ ഇസ്ലാമും ബഹുസ്വരതയും എന്ന വിഷയത്തിൽ ന്യൂ ഏജ് ഇസ്ലാമിനുവേണ്ടി പഠനം നടത്തിയതിന്റെ  വെളിപ്പെടുത്തലോടെ കൂടെ ആയത്തുകളുടെ വ്യാഖ്യാനത്തെയും വ്യക്തമാക്കുന്നു. ഈ ആയത്തുകളെല്ലാം അവരെ സപ്പോർട്ട് ചെയ്യുന്നതാണെന്നും  അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
ഓരോ വിഭാഗക്കാര്‍ക്കും അവര്‍ (പ്രാര്‍ത്ഥനാവേളയില്‍) തിരിഞ്ഞുനില്‍ക്കുന്ന ഓരോ ഭാഗമുണ്ട്‌. എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരികയാണ്‌. നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചു കൊണ്ടുവരുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു(2:148).
(
നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്‌. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു.) അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്‌(5:48).
ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു(49:13).

 

മിസ്റ്റർ പ്രസിഡന്റ്‌

 

ഈ മഹനീയ ഫോറം  അവസാനിക്കുന്നതിനുമുമ്പ് പ്രവാചകർ മുഹമ്മദ് (സ) അവസാന പ്രസംഗത്തിൽ നടത്തിയ കുറച്ചുകാര്യങ്ങൾ ഓർക്കുകയാണ്. "എല്ലാ മനുഷ്യരും 
ആദമിൽ നിന്നും ഹവ്വ യിൽ നിന്നും വന്നവരാണ് ഒരു അറബിക്കും  അനറബിയുടെ മേലിലും ഒരു അനറബിക്കും  അറബിയുടെ മേലിലും ആധിപത്യം ഇല്ല, ഒരു കറുത്തവന്ന്  വെളുത്തവന്റെ  മേലിലോ വെളുത്തവന്ന് കറുത്തവന്റെ മേലിലോ  ആധിപത്യം ഇല്ല, എന്നാൽ സത്കർമത്തെയും ഭക്തിയെയും മാത്രമാണ് ഒഴിച്ചുനിർത്തുക.അതുകൊണ്ട് നിങ്ങൾ അനീതി ചെയ്യരുത്.ഒരുദിവസം നിങ്ങൾ അല്ലാഹുവിനെ നേരിൽ കാണുകയും നിങ്ങളുടെ ചെയ്തികൾക്ക് ഉത്തരം പറയേണ്ടി വരും എന്നുള്ളതും ഓർക്കുക. അതുകൊണ്ട് നിങ്ങൾ ജാഗ്രത പാലിക്കുകയും,എൻറെ കാലത്തിനുശേഷം ദുർമാർഗത്തിലേക്ക് വ്യതിചലിക്കുകയും ചെയ്യരുത്.

 

       ഒരു അമുസ്ലിമിൻറെ മേലിൽ 
മുസ്ലിമിന്ന്  ആധിപത്യം ഉണ്ടെന്ന് പ്രവാചകർ പറഞ്ഞതായി ഒരാൾക്കും കാണാൻ കഴിയുകയില്ല.പ്രവാചകരെ സംബന്ധിച്ചിടത്തോളം ആധിക്യമുള്ളത്  ഭക്തിയിലും സൽകർമ്മത്തിലും മാത്രമാണ്. ഭക്തിയും സൽകർമവുമാണ് എല്ലാം.ഇതിനെ നമുക്ക് ഓർക്കുകയും ഇസ്ലാമിൻറെ മേധാവിത്ത വിനാശകരമായ ആദർശത്തിനെതിരെ പോരാടുകയും ചെയ്യാം.ഈ ഇരട്ട നയം, ആധുനിക വൈവിധ്യങ്ങളുടെ ലോകത്ത് നമ്മുടെ ഉത്തമമായ ജീവിതത്തിന് ഉചിതമല്ല. മുഖ്യധാരാ മുസ്‌ലിംകളായ നമുക്ക് ഒരു സമാധാന സമൂഹം ഉണ്ടെങ്കിലും ചില ആളുകൾ നമ്മുടെ സമാധാനപരമായ ജീവിതസാഹചര്യത്തിൽ വിശ്വസിക്കുകയും  മറ്റുള്ളവരോട് കൂടെ ജീവിക്കുകയും ചെയ്യുന്നു. നമ്മെ ശങ്കിക്കുന്നതിലും അവർക്ക് വ്യക്തമായ കാരണങ്ങളുണ്ട്.

 

               ഇസ്ലാമിക സമൂഹത്തിലെ അമുസ്ലിംകൾക്കെതിരെയുള്ള അനീതിക്കെതിരെയും നമുക്ക് 
പോരാടണം. ഇതിലൂടെ നാം നമ്മുടെ മതപരമായ ഉത്തരവാദിത്വം മാത്രമാണ് നിർവഹിക്കുന്നത്. അമുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ താമസിക്കുന്ന ന്യൂനപക്ഷങ്ങളുടെ നീതിക്കുവേണ്ടി ശബ്ദമുയർത്തിയാലും അത്  നമ്മുടെ ശബ്ദത്തെ ശക്തിപ്പെടുത്തും. വൻ ദുരന്തങ്ങൾ അനുഭവിക്കേണ്ടിവന്ന ബർമ്മയിലെ റോഹിംഗ്യൻ മുസ്ലീമുകൾക്ക് വേണ്ടിയും നേരത്തെ ഞങ്ങൾ ശബ്ദമുയർത്തിയിട്ടുണ്ട്. പക്ഷേ,ആ ശബ്ദം ലോകമനസ്സാക്ഷിയിൽ വീണു.കാരണം ഉന്നതമായ ധാർമിക കുതിപ്പ് നടത്തുവാനുള്ള ഒരു ഉപാധി നമ്മുടെ കയ്യിലില്ല.പ്രത്യേകിച്ചും ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിം ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിൽ.

 

         ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് വാഴ്ത്തപ്പെടുന്ന പാക്കിസ്ഥാനിലേയും 
സൗദി അറേബ്യയിലെയും ന്യൂനപക്ഷ അമുസ്ലിംകൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ നമുക്ക് ബുദ്ധിപരമായ ഒരു പോരാട്ടം നടത്തേണ്ടതുണ്ട്. അതും ഒരുതരം ജിഹാദാണ്. ഉദാഹരണം, സൗദി അറേബ്യയിലെ അമുസ്ലിം തൊഴിലാളികളോട് അവരുടെ ആരാധനാലയങ്ങൾ നിർമിച്ചു തരാൻ ആവശ്യപ്പെടാൻ വേണ്ടി നമുക്ക് നിർദ്ദേശിക്കാം.അതുപോലെ, പാക്കിസ്ഥാനിലെ മതനിന്ദ നിയമം റദ്ദ് ചെയ്യുവാൻ ആവശ്യപ്പെടുന്നതിലും നാം  ഐക്യകണ്ഡ ഉള്ളവരാകണം.പാക്കിസ്ഥാൻ ഭരണകൂടത്തിലെ ചിലയാളുകൾക്ക് ഈ താൽപര്യമുണ്ടെങ്കിലും അടുത്തിടെയുണ്ടായ പ്രധാനപ്പെട്ട രണ്ട് നേതാക്കളുടെ കൊലപാതകം അവരെ നിശബ്ദരാക്കുന്നു.

 

                  പടിഞ്ഞാറിൽ വ്യാപിക്കുന്ന ഇസ്ലാമോഫോബിയ ക്കെതിരെ അപവാദം പറയുന്നതിനും ഉപജാപ സിദ്ധാന്തങ്ങൾ നിർമിക്കുന്നതിനു മുമ്പ  ഇസ്ലാം പേടിയുടെ കാരണത്തിന്റെ മേൽ നാം അസ്വസ്ഥരാകാണം.ദൈവത്തിന് അറിയാവുന്നതാണ് വർത്തമാനകാലത്തെ ഇസ്‌ലാംപേടി യുടെ കാരണങ്ങൾ. എന്നിരുന്നാലും അമുസ്ലിംകളെക്കാളും ഇസ്ലാം പേടിയുടെ  കൂടുതൽ കാരണങ്ങളാകുക  മുഖ്യധാരാ മുസ്ലിമുകളാകും.ആകെയുള്ള വ്യത്യാസം അമുസ്ലിംകൾ ഇസ്ലാം സ്വീകരിക്കണമെന്നതാണ്.എല്ലാ മുസ്ലിംകളും ഒന്നാണ് അവർക്കിടയിൽ ഇസ്ലാമിസ്റ് എന്നോ  ജിഹാദികൾ എന്നോ വ്യത്യാസമില്ല.അവരെ സംബന്ധിച്ചിടത്തോളം നാം എല്ലാവരും ഒന്നാണ്. അതുകൊണ്ടുതന്നെ എല്ലാ മുസ്ലിംകളെയും ഭയപ്പെടുത്തുന്ന കാരണങ്ങൾ അവർ കണ്ടെത്തും. അത് ഇവരുടെ വിലയിരുത്തൽ എന്ന നിലക്കല്ല, മറിച്ച് ഇസ്ലാം ഒരു മതമാണ് എന്ന നിലക്ക്.

 

          ഇസ്ലാമിനെ അല്ലാഹു ലോകത്തിന് സമ്മാനിച്ചത് ഒരു അനുഗ്രഹമായിട്ടാണ്. എന്നാൽ നാം മുസ്ലിമുകൾ അതിനെ ഭയാനക വസ്തുവാക്കി. 9/11 മുതൽ അമേരിക്കക്കും  പാശ്ചാത്യരാജ്യങ്ങൾക്കും  ജിഹാദിസത്തെ  ശക്തിപ്പെടുത്താൻ അവരുടേതായ തന്ത്രങ്ങളുണ്ട്. യഥാർത്ഥത്തിൽ,അത് ഇസ്ലാമിന്നകത്തുള്ള   പോരാട്ടമാണ്. നമ്മുടെ പോരാട്ടത്തെ പരിമിതമായ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി ശക്തിപ്പെടുത്തണം. ചരിത്രത്തിലുടനീളം നാം ഖവാരിജികളെയും  ജിഹാദികളെയും പരാജയപ്പെടുത്തിയ  ഐതിഹ്യങ്ങളുണ്ട്.അതുകൊണ്ട് തന്നെ
ഈ തന്മാത്രകളെയും നാം പരാജയപ്പെടുത്തുമെന്ന്  പ്രതീക്ഷ നൽകുന്ന വ്യക്തമായ കാരണങ്ങളും ഉണ്ട്.

 

URL of English Article: http://www.newageislam.com/muslims-and-islamophobia/xenophobia-and-religious-intolerance-in-islamic-societies-is-a-result-of-deliberate-misinterpretation-of-islamic-scriptures,-sultan-shahin-tells-unhrc/d/8667

 

URL: http://www.newageislam.com/malayalam-section/sultan-shahin,-founder-editor,-new-age-islam/xenophobia-and-religious-intolerance-in-islamic-societies-ഇസ്ലാമികവിശുദ്ധ-ഗ്രന്ഥങ്ങളുടെ-ദുർവ്യാഖ്യാനം-അസഹിഷ്ണുത-സൃഷ്ടിക്കുന്നു/d/117639

 

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism

Loading..

Loading..