New Age Islam
Mon Aug 03 2020, 10:24 PM

Malayalam Section ( 24 Jan 2019, NewAgeIslam.Com)

Comment | Comment

Countering Islamo-Fascist Ideology ഫാസിസ്റ്റ് ഇസ്ലാമിക് ഐഡിയോളജിയെ ഖണ്ഡിക്കുന്നു;മിതവാദികളും മുഖ്യധാരാ മുസ്ലിമുകളും വളച്ചൊടിക്കാതെ ഒറ്റസ്വരത്തിൽBy Sultan Shahin, Founding Editor, New Age Islam

 

22 nd സെക്ഷൻ, യു.എൻ. ഹ്യൂമൻ റൈറ്റ്സ്  കൗൺസിൽ,ജനീവ

 

ഫാസിസ്റ്റ് ഇസ്ലാമിക് ഐഡിയോളജിയെ  ഖണ്ഡിക്കുന്നു;മിതവാദികളും മുഖ്യധാരാ മുസ്ലിമുകളും വളച്ചൊടിക്കാതെ ഒറ്റസ്വരത്തിൽ ശബ്ദിക്കണം.സുൽത്താൻ ഷാഹിൻ യു.എൻ.ഹ്യൂമൻ റൈറ്റ്സ്  കൗൺസിലിൽ വ്യക്തമാക്കുന്നു.

 

 

25 ഫെബ്രുവരി - 22 മാർച്ച് 2013
അജണ്ട ഐറ്റം നമ്പർ -3 പ്രമോഷൻ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ഓൾ ഹ്യൂമൻ റൈറ്റ്സ്, സിവിൽ, പൊളിറ്റിക്കൽ, എക്കണോമിക്,സോഷ്യൽ,സോഷ്യൽ ആൻഡ് കൾച്ചറൽ റൈറ്റ്സ്, ഇൻക്ലൂഡിംഗ് റൈറ്റ് ടു ഡെവലപ്മെൻറ്.

 

8 മാർച്ച് 2013

On behalf of World Environment and Resource Council

 

മിസ്റ്റർ പ്രസിഡൻറ്

 

അയൽവാസികളായ അമുസ്ലിം രാഷ്ട്രങ്ങളിലെ മതവിഭാഗീയർക്കും മതന്യൂനപക്ഷങ്ങൾക്കും എതിരെ ഭീകരതയുടെയും അസഹിഷ്ണുതയുടെയും പ്രകടമായ പ്രദർശനം ഒരുപാട് മുസ്ലിം രാഷ്ട്രങ്ങൾക്ക് ആപത്തുവരുത്തുന്നുണ്ട്. പാക്കിസ്ഥാനിലെ നൂറുകണക്കിന് ശിയാക്കളെ കൊലചെയ്യപ്പെട്ടതും,ഹൈന്ദവ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുകയും നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുന്നത്  തുടരുന്നതും,സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ താലിബാന്റെ നിരോധനം തുടരുന്നതും, ഇന്ത്യൻ നഗരമായ ഹൈദരാബാദ് ആക്രമിക്കപ്പെട്ടതും, 10 ദശലക്ഷം അമേരിക്കൻ ഡോളർ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട ഹാഫിസ് സഈദും അവരുടെ സംഘടനയും രാജ്യത് ഞെളിഞ്ഞു നടക്കുകയും ലോകത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നതെല്ലാം  ഇതിനുള്ള ഉദാഹരണങ്ങളാണ്.

 

     ഇന്തോനേഷ്യ മുതൽ ടുണീഷ്യ വരെയുള്ള മുസ്‌ലിം രാഷ്ട്രങ്ങളിൽ നിന്നും അവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഒരു ഫാസിസ്റ്റ് ഐഡിയോളജി, ഇസ്ലാമിന്റെ  പതിപ്പിനെ ലോകരാഷ്ട്രങ്ങൾക്കിടയിൽ നിർബന്ധിതമായി പരിവർത്തനം ചെയ്യാൻ ആവശ്യപ്പെടുന്നു. ഇസ്ലാമിന്റെ അകത്തുള്ള സാംസ്കാരിക സംഘട്ടനം നടക്കുന്നതും  പ്രകടമാകുന്നുണ്ട്.ചില മുസ്ലിമുകൾ തങ്ങളുടെ മനസ്സുകളെ കുടിയേറാനുള്ള ശ്രമങ്ങളെ, നിശ്ചയദാർഢ്യത്തോടെ ചെറുക്കുകയാണ്. ഇന്ത്യയും ബംഗ്ലാദേശും ഉൾപ്പെടെ അൾജീരിയയും മൗറിത്താനിയയും മാലിയും അതിൽപ്പെടുന്നു.ഫാസിസ്റ്റ് ഇസ്‌ലാമിനെയും എക്സ്ക്ലൂസീവിസത്തെയും സുപ്രീമസിസത്തെയും ജിഹാദിസത്തേയും സൂഫി പണ്ഡിതന്മാർ വളരെയധികം ആക്ഷേപിക്കുന്നത് കാണാം.

 

       പക്ഷേ മുഖ്യധാരാ മുസ്ലിമുകളും ലിബറൽ അവരുടെ ഭരണകൂടവും നിശബ്ദ കാഴ്ചക്ക രായി നിൽക്കുകയാണ്. ഇസ്ലാമിനെതിരെയുള്ള അപമാനങ്ങൾ ക്കെതിരെ മൗനം പാലിക്കലിലൂടെ ലോകജനതയ്ക്ക് എന്ത് സന്ദേശമാണ് മുസ്‌ലിംകൾ നൽകുന്നത്? താലിബാനും, പെട്രോ-ഡോളർ ഫണ്ടിന്റെ  പ്രൊടക്ടുകളുമായ ദയൂബന്ദ്, വഹാബി, സലഫി മദ്രസകളും ഇസ്ലാമിനെ മനസ്സിലാക്കുന്നതിൽ ശരിയായ പാതയിലാണെന്ന് എല്ലാ മുസ്‌ലിംകളും വിശ്വസിക്കുന്നതായി ലോകജനത തെറ്റിദ്ധരിക്കുമോ? ഇസ്ലാമിൻറെ കാഴ്ചപ്പാടിലേക്ക് ലോകജനതയെ നിർബന്ധ പരിവർത്തനം ചെയ്യിക്കുന്നുണ്ടോ?സലഫി- വഹാബിസം ആണോ യഥാർത്ഥ ഇസ്ലാം? ലോക മുസ്ലിം ജനതയുടെ ഭൂരിഭാഗവും താലിബാൻ പ്രതിനിധീകരിക്കുന്നുണ്ടോഅങ്ങനെയാണെങ്കിൽ എന്തുകൊണ്ട് ഇസ്‌ലാംപേടി ലോകത്ത് വളരുന്നില്ല? ഇസ്ലാമോഫോബിയയെ നാമെന്തിന് ആവലാതിപ്പെടണം?

 

 

     ഒരു മുസ്ലിം രാഷ്ട്രം ഇസ്ലാമിൻറെ ഏതു വ്യാഖ്യാനം പിന്തുടർന്നാലും അതിൻറെ പ്രത്യയശാസ്ത്രത്തെ ആ രാഷ്ട്ര പൗരന്മാർക്ക് വിധേയമാക്കാൻ അനുവദിക്കരുത്. ഐക്യരാഷ്ട്രസഭയുടെ  ചാർട്ടറിലും അതിന്റെ  ഉടമ്പടികളിലും ഒപ്പുവച്ച രാഷ്ട്രങ്ങൾ എല്ലാ വ്യവസ്ഥകളും കത്തുകളും നടപ്പാക്കുക എന്നത് ലോക ജനതയോടുള്ള ബാധ്യതയാണ്.

 

മിസ്റ്റർ പ്രസിഡൻറ്

 

     ആഫ്രിക്കയിലെ ലിബറലുകളുടെ ധീരമായ ചെറുത്തു നിൽപ്പാണ് ഒരുപാട് കാലത്തെ വഹാബി കൊലപാതകങ്ങൾക്കും പള്ളികളും സൂഫി മഖ്‌ബറകളും തകർക്കപ്പെട്ടതിന് ശേഷം പുറത്തുവരുന്ന സന്തോഷവാർത്ത. ഇസ്ലാമിക മൗലികവാദികളായ ബോക്കോഹറാമിന്റെ കൊലപാതക വെറിയും ഈ ഭൂഖണ്ഡത്തിൽ നിന്നും വരുന്ന പ്രധാന വാർത്തയാണ്. അൽജീരിയയിലെ യും മൗറിത്തീനിയയിലെയും ശൈഖ്മാരും മാലിയിലെ സൂഫി മൂവ്മെന്റസിന്റെ  പ്രതിനിധികളും ഉൾപ്പെടെ 'സ്വഹീഹുൽ ഉലമ' എന്നൊരു പുതിയ കൂട്ടായ്മ (ലീഗ്) ഉണ്ടാക്കുകയും, തീവ്രവാദത്തെയും കപട  ഭക്തിയെയും മതത്തിലേക്ക് വലിച്ചിഴക്കുന്നതിനെതിരെയും, ജിഹാദിൽ വ്യാപൃതരാകാൻ വേണ്ടി തീവ്രവാദി സംഘടനകൾ നിർമിക്കപ്പെട്ട ഭീകരർക്കുമെതിരെയും ഖണ്ഡിക്കുകയും എതിർക്കുകയും ചെയ്യുന്നു. ഔദ്യോഗികമായി അൾജീരിയയിൽ സ്ഥാപിക്കപ്പെട്ട ഈ കൂട്ടായ്മ (ലീഗ്) സ്കൂളുകളിലും പള്ളികളിലും റേഡിയോ നിലയങ്ങളിലും മിലിറ്റന്റ് പ്രദേശങ്ങളിലും ഇസ്ലാമിന്റെ പേരിൽ നടത്തുന്ന അക്രമങ്ങൾക്ക് അറുതി വരുത്താൻ വേണ്ടി പരിഷ്കരണ പ്രവർത്തനങ്ങൾ നടത്തുന്നത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

     സമാനമായി തന്നെ, ഈ ആഴ്ച ഇസ്താംബൂളിൽ ഒരു സമ്മേളനം നടന്നു, അതിൽ അഫ്ഗാനിസ്ഥാനിലെ മുതിർന്ന പണ്ഡിതരും ലോകത്തിലെ മുൻനിര ഇസ്ലാമിക് തിയോളജിയൻസും പങ്കെടുക്കുകയും ചാവേർ ബോംബാക്രമണത്തെയും,സൈനികേതരരെ ടാർഗറ്റ്  ചെയ്യുന്നതിനെയും, ചരിത്ര പ്രാധാന്യമുള്ളവയെ നശിപ്പിക്കുന്ന വഹാബി മിലിറ്റന്റ്മാരെപ്പറ്റിയും ചർച്ച നടത്തി.  ഭൂലോകർക്ക് ഇസ്ലാമിന്റെ  ഒരുമ അറിയിക്കുന്ന, വിശദമായതും ശക്തമായതുമായ ഒരു പ്രമേയം പാസാക്കുകയും പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും മത സ്ഥാപനങ്ങളിലും, അയൽ രാഷ്ട്രങ്ങളിലെ  ആഭ്യന്തര ആക്രമണം ഉൾപ്പെടെ എല്ലാ അക്രമങ്ങളും നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ 1,60,000 പള്ളികളിൽ ഈ  രേഖ പ്രസിദ്ധപ്പെടുത്തും.ചില നല്ല  ഫലങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

 

      എന്നാലും ചില രാഷ്ട്രങ്ങളിൽ നിന്നും ഏതാനും ചില മുസ്ലിംകൾ, ലോകസമാധാനത്തിന് ഭീഷണിയാകുന്ന വഹാബി സലഫി വളർച്ചക്കെതിരെ സംസാരിക്കുന്നുണ്ടെങ്കിലും ഒറ്റക്കെട്ടായി ശബ്ദമുയർത്തുന്നില്ല എന്നത് ഖേദകരമാണ്. വഹാബി തീവ്രവാദത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചില ആലോചനകൾ മുസ്‌ലിംകൾക്കിടയിൽ വർഗീയതയെ പ്രേരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സൂഫി ശൈഖുമാരും പണ്ഡിതന്മാരും നടത്തിയ ഭീകരവാദ വിരുദ്ധ പ്രകടനങ്ങളെ ഇന്ത്യൻ മുസ്ലിം പ്രസ്സുകൾ ബഹിഷ്കരിക്കുകയും സംഘാടകരെ രാഷ്ട്രീയ പിളർപ്പിന്റെ പേരിൽ വിമർശിക്കുകയും ചെയ്തു.

 

     ഇന്ത്യൻ മുസ്‌ലിംകളിൽ വളർന്നുവരുന്ന അപകടകരമായ റാഡിക്കലൈസേഷനെ  മൈന്റ് ചെയ്യാതെയും വർഗീയ പിളർപ്പിനെ പ്രേരിപ്പിക്കാതെയും നീങ്ങാമെന്ന് ചില ലിബറൽ മുസ്ലിം ബുദ്ധിജീവികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പിളർപ്പിന്റെ  പിന്നിൽ കളിക്കുന്നത് വഹാബി സലഫി തീവ്രവാദികളാണെന്ന് മനസ്സിലാക്കാൻ എന്താണ് സാധിക്കാത്തതും അവരുടെ ഇസ്ലാമിൻറന്റെ  പതിപ്പിനെ ലോക മുസ്ലിംകൾക്ക് ചുമത്താൻ ആവശ്യപ്പെടാത്തതും? ഇസ്ലാമിക വിഭാഗീയതയുടെ ഐഡിയോളജിയെ പ്രോത്സാഹിപ്പിച്ചത് പെട്രോഡോളറിന്റെ  വലിയ ഒഴുക്കിലൂടെയാണ്. ഇത്  അറബികൾ അല്ലാത്ത മുസ്‌ലിം മനസ്സുകളെ കുടിയേറാൻ ആവശ്യപ്പെടുകയും മധ്യകാല അറബ് മരുഭൂമിയുടെ ആചാരങ്ങളെ ഇസ്ലാമിൻറെ  അധീനപ്പെടുത്താൻ പറ്റാത്ത ഭാഗമായി സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് ഒരുപാട് ആളുകൾക്ക് സ്വീകാര്യമല്ല. ഉദാഹരണത്തിന്, സൗത്ത് ഏഷ്യൻ മുസ്ലിമുകൾ ആയിരം വർഷങ്ങൾ പഴക്കമുള്ള സംസ്കാരത്തിന്റെ  അനന്തരാവകാശികളാണ്. ഈ അറബേതർക്  അവരുടേതായ ആചാരങ്ങളും സംസ്കാരവും ഉണ്ട്. ഏഴാം നൂറ്റാണ്ടിലെ അറേബ്യൻ മരുഭൂമിയിലെ  ബെഡോയെൻ സംസ്കാരത്തെയും അവരുടെ ഗോത്രങ്ങൾക്കും വർഗങ്ങൾക്കും എതിരെയുള്ള കുടിപ്പകയുടെ കടന്നാക്രമണങ്ങളെയും ഉൾക്കൊള്ളിക്കാതെ ഇസ്ലാമിനെ സ്വീകരിച്ചത് പോലെയാണ്.

 

     ചില മുസ്ലിം ബുദ്ധിജീവികൾ ഭീകരവിരുദ്ധ പൊതുസമ്മേളനങ്ങളും റാലികളും മുസ്ലിം രാഷ്ട്രങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇന്ത്യയിൽ 
'
ഇജിതിമാഈ ദില്ലത്' (കൂട്ടായ അധിക്ഷേപം) എന്നപേരിൽ ഡൽഹിയിലെ ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയിലെ ഇസ്‌ലാമിക് സ്റ്റഡീസിന്റെ ഹെഡ് ആയ പ്രൊഫസർ അക്തറുൽ വാസി രൂപീകരിച്ചിട്ടുണ്ട്. അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്: തീവ്രവാദത്തിനെതിരെയുള്ള ധാരാളം സമ്മേളനങ്ങളും 
റാലികളും മുസ്‌ലിംകളെ കുറ്റബോധമുള്ളവരാക്കുമെന്നാണ്. മതന്യൂനപക്ഷങ്ങളെയും മതവിഭാഗങ്ങളെയും കൊല്ലുന്നതും, നിർബന്ധ പരിവർത്തനവും, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള യുദ്ധവും, സ്ത്രീകളെ അടിച്ചമർത്തലും,മറ്റു ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും ഇസ്ലാമിന്റെ പേരിലും അല്ലെങ്കിൽ ആരാധനാലയങ്ങൾ തകർക്കപ്പെടലിലൂടെയും മറ്റു  മുസ്‌ലിംകളെ കൊലപ്പെടുത്തലിലൂടെയും രക്തസാക്ഷ്യം വഹിക്കുകയും അതിലൂടെ  സ്വർഗ്ഗപ്രാപ്തി ലഭിക്കും എന്ന പേരിൽ മുസ്ലിംകളെ ബ്രെയിൻ വാഷ്  ചെയ്യലിലൂടെയും മുസ്ലിം ജനതയെയും,മതത്തെയും അധിക്ഷേപിക്കുന്നതായി മുസ്ലിം ബുദ്ധിജീവികൾക്ക് തോന്നിയിട്ടില്ല.

 

മിസ്റ്റർ പ്രസിഡൻറ്

 

ഇസ്ലാമിസ്റ്റ് ഭീകരവാദ സംഭവങ്ങൾ നടക്കുമ്പോൾ, മുസ്ലിമുകൾ ഭീകരവാദത്തിനെതിരെ സംസാരിക്കുന്നതിനു പകരം നാണക്കേടിന്റെ പേരിൽ നാമവരെ തൂക്കിക്കൊല്ലുമോ എന്ന് ഞാൻ കരുതിയിരുന്നു. 'ഇജിതിമഈ ദില്ലത്' രൂപം കൊള്ളുന്നതിന്റെ പശ്ചാത്തലം, മുസ്‌ലിം ന്യൂനപക്ഷങ്ങൾ അവരുടെ ഇസ്ലാമിക വീക്ഷണത്തെ നടപ്പിലാക്കിയതിന്റെ പേരിൽ കൊലചെയ്യപ്പെടുകയും,ജീവിതം മുഴുവൻ ഇസ്ലാമിന്റെ സന്ദേശമായ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വ്യാപനത്തിനുവേണ്ടി ശ്രമിച്ച സൂഫികളുടെ മഖ്‌ബറകൾ തകർക്കപ്പെടുകയും, പെൺകുട്ടികളുടെ പഠനം തടസ്സപ്പെടുത്തുകയും,അവർ പഠനം നടത്താൻ താൽപര്യപ്പെട്ടതിന്റെ പേരിൽ അക്രമിക്കപ്പെടുകയും,ഹൈന്ദവ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുകയും പിന്നീട് അവരെ ഇസ്ലാമിലേക്ക് നിർബന്ധ മത പരിവർത്തനം ചെയ്യുകയും അവരെ മുസ്‌ലിം പ്യൂരിറ്റൻസ് പീഡിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. പക്ഷേ ചില ബുദ്ധിജീവികൾ ഇസ്ലാമിന്റെ പേരിൽ തീവ്രവാദത്തിനെതിരെ ഉയർത്തുന്ന ശബ്ദങ്ങളെ മൗനമായി മാത്രമാണ് കാണുന്നത്. 

    
വ്യക്തിപരമായി എന്നെ ഏറ്റവും കൂടുതൽ ലജ്ജിപ്പിച്ചത്, പാക്കിസ്ഥാനിലെ ഏറ്റവും കൂടുതൽ സർക്കുലേഷനുള്ള ഇംഗ്ലീഷ് പത്രത്തിന്റെ പരസ്യം വായിച്ചപ്പോഴാണ്. 
ന്യൂ ഏജ് ഇസ്ലാമിലെ കോളമിസ്റ്റും എഴുത്തുകാരനുമായ മുജാഹിദ് ഹുസൈൻ  അത് കുറിക്കുന്നു.

 

താലിബാൻ ന്യൂസിൽ പ്രസിദ്ധീകരിച്ച കത്തിൽ മലയാള വിവർത്തനം.

 

അമുസ്ലിംകൾക്കായി പാക്കിസ്ഥാനിലെ
തഹ്‌രീകെ താലിബാന്റെ സമക്ഷം നൽകിയ തുറന്നകത്ത്.

 

To,
മസ്ജിദ് ഇമാം,ജാഫറിയ്യ കോളനി

 

      പാക്കിസ്ഥാനിൽ ജീവിക്കുന്ന എല്ലാ കാഫിറു(ഷിയാ)കളും അറിയുവാൻ വേണ്ടി, ഇവിടെ താമസിക്കുന്ന ഭൂരിപക്ഷവും മുസ്ലിമുകളും ഇസ്ലാമിന്റെ  അനുയായികളുമാണ്.അമുസ്ലിംകൾ (ഷിയാ) ന്യൂനപക്ഷങ്ങളും.യഥാർത്ഥ ദീൻ പിന്തുടരുന്നവർ, ഇസ്ലാമിലെ കാഫിറുകളായ ഷിയാക്കൾ ഒഴികെയുള്ളവരാണ്. ഷിയാക്കൾ ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്നവരും ഇസ്ലാമിനെ ക്ഷതമേൽപ്പിക്കുന്നവരും ആണ്. അതുകൊണ്ട് 'തെഹ്‌രീക് 'എല്ലാ കാഫിറുകളെയും (ഷിയാ) ഇസ്‌ലാം ആശ്ലേഷിക്കുന്നതിന്ന് വേണ്ടി ക്ഷണിക്കുകയും ഇവിടെ കാഫിറുകൾക്ക് (ഷിയാ) സമാധാനത്തോടെ ജീവിക്കണമെങ്കിൽ താഴെയുള്ള മൂന്നു കാര്യത്തിൽ ഒരെണ്ണം പിന്തുടരണമെന്ന് താക്കീത് നൽകുകയും ചെയ്യുന്നു. 
1)
ഇസ്ലാം സ്വീകരിക്കുക. 
2)
ജിസ്‌യ നൽകുക. 
3)
സ്വദേശം വിട്ടു പോകുക.
ഈ നിർദ്ദേശങ്ങൾ അംഗീകരിക്കാത്തപക്ഷം, ഷിയാക്കളുടെ സ്വത്തുവകകളും മിമ്പറകളും  കണ്ടുകെട്ടുകയും കാഫിറുകളുടെ സ്ത്രീകളെ മുത്അത് (താൽക്കാലിക വിവാഹം) ആയി സൂക്ഷിക്കുകയും ചെയ്യും.കുട്ടികളെ അടിമകളാക്കി മാറ്റുകയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുകയും അല്ലെങ്കിൽ ബന്ധിത തൊഴിലാളിയാക്കുകയും ചെയ്യും. കാഫിറുകൾ (ഷിയാ) തഹ്‌രീകിന്റെ  ഈ നിർദ്ദേശത്തിനു വഴങ്ങിയിട്ടില്ല എങ്കിൽ തഹ്‌രീകിന് അവരെ കൊല്ലൽ  നിയമാനുസൃതവും അതിന്റെ നഷ്ടം അനുഭവിക്കേണ്ടിവരുന്നത് 
ശിയാക്കളും ആണ്. 
From,
മുസ്ലിം ഖാൻ,കമാൻഡർ,
തഹ്‌രീകെ-താലിബാൻ,പാകിസ്ഥാൻ.

 

     ഇപ്പോൾ പരസ്യം നൽകിയവർ ഈ  ഭീഷണികളെ നടപ്പിലാക്കികൊണ്ടിരിക്കുന്നു.  കാരണം,ഇസ്ലാമിന്റെ സ്വീകാര്യ പാതകളായ സലഫിസത്തിലേക്കോ വഹാബിസത്തിലേക്കോ ജിഹാദികൾ മാറിയിട്ടില്ല.പാക്കിസ്ഥാനിലെ ഒരു കുടിൽ വ്യവസായത്തിൽ ഷിയാക്കളെ കൊല്ലുന്നത് ഒരു വലിയ ബിസിനസ് ആയിട്ടുണ്ട്.രാജ്യത്തിന്റെ ഒരു ഭാഗത്തിൽ നിന്ന് അല്ലെങ്കിൽ മറ്റൊരു ഭാഗത്ത് നിന്ന് ഷിയാക്കളെ കൊലപ്പെടുത്താത്ത  പത്രവാർത്തയില്ലാത്ത ദിവസങ്ങൾ വളരെ കുറവാണ്.

 

      ഈ പരസ്യത്തിൽ വളരെ കൗതുകകരമായിട്ടുള്ള കാര്യം, ഇത് വെറും പരസ്യമല്ല എന്നുള്ളതാണ്. ഇസ്ലാമിസ്റ്റ് തീവ്രവാദികളായ ഖവാരിജുകൾ,വഹാബി, സലഫി,അഹ്‌ലെ ഹദീസ് എന്നറിയപ്പെടുന്നവരിൽനിന്നും എന്ത് ഭ്രാന്തും ഒരാൾ പ്രതീക്ഷിക്കേണ്ടതുണ്ട്.പക്ഷേ, ഇതിലുള്ള പ്രധാനപ്പെട്ട കാര്യം, പാക്കിസ്ഥാനിലെ ഏറ്റവും കൂടുതൽ സർക്കുലേഷനുള്ള ഇംഗ്ലീഷ് ന്യൂസ് പേപ്പറിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ, പാക്കിസ്ഥാനിലെ വലിയ മുസ്‌ലിം സമൂഹത്തിന്നും അതുപോലെ തന്നെ വ്യത്യസ്ത മേഖലയിലുള്ള പണ്ഡിതന്മാർക്കും   'ജിതിമാഈ ദില്ലത് ' അനുഭവപ്പെട്ടിട്ടില്ല എന്നുള്ളതാണ് അമ്പരപ്പിക്കുന്നത്.

 

     ഞാൻ മുമ്പ് ചോദിച്ചതുപോലെ, ഇസ്ലാമിനെ അപമാനിക്കുന്ന ഇത്തരം കാര്യങ്ങൾക്കെതിരെ ശാന്തമായി നിൽക്കുന്നതിലൂടെ ലോകജനതയ്ക്ക് എന്ത് സന്ദേശമാണ് മുസ്ലിമുകൾ നൽകുക?
ഞാൻ ആ ചോദ്യങ്ങൾ ഒരിക്കൽ കൂടി  ആവർത്തിക്കുകയാണ്.താലിബാനും പെട്രോഡോളർ ഫണ്ടിന്റെ  പ്രൊടക്ടുകളുമായ ദയൂബന്ദ്,വഹാബി,സലഫി മദ്രസകളും ഇസ്ലാമിനെ മനസ്സിലാക്കുന്നതിൽ ശരിയായ പാതയിലാണെന്ന് എല്ലാ മുസ്‌ലിംകളും വിശ്വസിക്കുന്നതായി ലോകജനത തെറ്റിദ്ധരിക്കുമോ?ഇസ്ലാമിന്റെ കാഴ്ചപ്പാടിലേക്ക് ലോകജനതയെ
നിർബന്ധ പരിവർത്തനം ചെയ്യിക്കുന്നുണ്ടോ?
സലഫി വഹാബിസം ആണോ യഥാർത്ഥ ഇസ്ലാം?ലോകജനതയുടെ ഭൂരിഭാഗവും താലിബാൻ പ്രതിനിധീകരിക്കുന്നുണ്ടോഇതാണ് സാഹചര്യം എങ്കിൽ എന്തുകൊണ്ട് ഇസ്‌ലാം പേടി ലോകത്ത് വളരുന്നില്ല? ഇസ്ലാമോഫോബിയയെ നാം എന്തിനു ആവലാതിപ്പെടണം?

 

മിസ്റ്റർ പ്രസിഡന്റ്‌

 

യഥാർത്ഥത്തിൽ ഭൂരിഭാഗം മുസ്‌ലിംകളും താലിബാനി,ജിഹാദി,സലഫി, വഹാബി, തക്ഫീരി  പ്രത്യയശാസ്ത്രം സ്വീകരിച്ചവരല്ല എന്നെനിക്കറിയാം.ഈ ഐഡിയോളജിയാണ് ഭൂരിഭാഗം മുസ്ലിമുകളെ അത്യധികം രൂക്ഷമായി മതപരിത്യാഗം കുറ്റപ്പെടുത്തുന്നതും വാജിബുൽ ഖത്ൽ(മരണം അർഹിക്കുന്ന )ന്ന് ഒറ്റപ്പെടുത്തുന്നതും പരിഗണിക്കുന്നതും. ഈ രക്തച്ചൊരിച്ചിൽ ഉണ്ടാക്കുന്ന കാര്യങ്ങൾ പ്രത്യക്ഷപ്പെടുകയും നടമാടുകയും  ചെയ്യുമ്പോഴും  നമ്മുടെ നിശബ്ദത ചില അടയാളപ്പെടുത്തലുകൾ സൃഷ്ടിക്കുന്നില്ലേ? ക്രിസ്ത്യൻ മൗലികവാദികളേയും സിയോണിസ്റ്റുകളേയും  ഇസ്ലാം പേടി വ്യാപിപ്പിക്കുന്നതിന്റെ പേരിൽ കുറ്റപ്പെടുത്താൻ നമുക്ക് എന്ത് കാരണമാണ് ഉള്ളത്? നമ്മൾ തന്നെയല്ലേ അത് ചെയ്യുന്നത്?
                        
വ്യത്യസ്ത ന്യൂന പക്ഷങ്ങൾക്കുനേരെ, പ്രത്യേകിച്ചും ശിയാക്കളുടെ നേരെ പീഡനങ്ങൾ കുന്നു കൂടിയപ്പോൾ സുന്നി മിലിറ്റന്റുകളാണ് ഈ കലാപത്തിന് പിന്നിലെന്ന് മീഡിയകൾ റിപ്പോർട്ട് ചെയ്തു. മുസ്‌ലിംകൾക്കിടയിലെ രണ്ടു പ്രധാന വിഭാഗമായി അറിയപ്പെടുന്നത് ഭൂരിപക്ഷമായ 85 ശതമാനം വരുന്ന സുന്നികളും ശേഷിക്കുന്ന ഷിയാക്കളും ആണ്. എന്നാൽ സുന്നികളിലും ഷിയാക്കളിലും ധാരാളം ഉപവർഗ്ഗങ്ങൾ ഉണ്ടെന്നും അവർ പരസ്പരം കുടിയ ശത്രുതയിലാണെന്നും ലോകജനത മനസ്സിലാക്കിയിട്ടുണ്ട്.ഉദാഹരണത്തിന്,ഷിയാക്കളെ ആക്രമിക്കുന്ന സുന്നി മിലിറ്റന്റുകൾ തന്നെ സൂഫി മഖ്‌ബറകളെ  ആദരിക്കുന്ന,പെൺകുട്ടികളെ സ്കൂളുകളിലേക്ക് പറഞ്ഞയക്കുന്ന, ഇസ്ലാമിന്റെ പ്രതിരോധത്തിനുള്ള ഫിലോസഫിക്കൽ ചർച്ചകളിലും സംഗീത കലകളിലും പങ്കെടുക്കുന്ന ഭൂരിപക്ഷം സുന്നികളെയും ആക്രമിക്കുന്നു. കലാപരിപാടികൾ നടത്തിയത് കൊണ്ട് മാത്രമല്ല,ഇസ്ലാമിനെ പ്രതിരോധിക്കുവാൻ വേണ്ടിയുള്ള 'ഇൽമുൽകലാം' മിൽ  സംവാദം നടത്തിയതിന്റെ പേരിലും ആക്രമിക്കപ്പെടുന്നു. സലഫിസത്തിലും  വഹാബിസത്തിലും മതവിരുദ്ധമായി കണക്കാക്കപ്പെടുന്ന മുസ്ലിം ബുദ്ധിജീവികൾ നൂറ്റാണ്ടുകളായി കൊണ്ടുപോരുന്ന ചരിത്രപരമായ ഒരു പഠനശിബിരമാണിത്. അല്ലാഹുവിന്റെ  സ്വഭാവത്തെക്കുറിചോ  വെളിപാടിനെ കുറിച്ചോ ചോദ്യങ്ങൾ ചോദിച്ചാൽ വിദ്വേഷം വളർത്തുന്നതിനുള്ള ഒരു പടിയായി ഇതിനെ കണക്കാക്കപ്പെടുന്നു.

 

      വഹാബി,സലഫി,അഹ്‌ലെ ഹദീസ് വിഭാഗക്കാർ ഹൃദയം കുടുസ്സായവരും മുസ്ലിമുകൾ കലാസാംസ്കാരിക മേഖലകളിൽ തിളങ്ങുന്നവർ ആകരുതെന്ന് ചിന്തിക്കുന്നവരാണെന്ന് അറിയപ്പെട്ടതാണ്.  അവരുടെ കാഴ്ചപ്പാടിൽ തീർത്തും വ്യത്യസ്തമായ രൂപത്തിൽ  നിർമ്മിക്കാൻ അല്ലാഹുവിന് മാത്രമേ സാധിക്കുകയുള്ളൂ എന്നാണ്.തത്തുല്യമായതിനെ നിർമ്മിക്കാൻ ഒരു കലാകാരനോ, ഗായകനോ, സാഹിത്യകാരനോ ശ്രമിച്ചാൽ അവൻ  അല്ലാഹുവുമായി പങ്കുചേർന്നവനും അത് അവരുടെ നിഘണ്ടു പ്രകാരം 
ഏറ്റവും മോശമായ ശിർക്കും(ബഹുദൈവാരാധനയും) ആയിമാറും.ഇപ്പോൾ ഈ വ്യതിചലനത്തിനുള്ള ശിക്ഷ എന്തായിരിക്കും?വഹാബികൾക്കിടയിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് ചിലർ പറയുന്നത് കലാരൂപത്തെ നശിപ്പിക്കണം എന്നാണെങ്കിൽ മറ്റു ചിലർ കലാകാരനെ വധിക്കപ്പെടണം എന്നാണ്.
ഒരു വിഭാഗത്തിന്റെയും ശക്തമായ ആക്ഷേപങ്ങളെ ന്യായീകരിക്കപ്പെടുകയില്ല എന്നത് വ്യക്തമാണ്.തീവ്രവാദ വിഭാഗങ്ങളെ പോലും കറപ്പെടുത്തുന്ന കുറ്റകൃത്യങ്ങളുടെയും ചിന്തകളുടെയും ഉന്മാദത്തിന്റെയും വിത്യസ്ത തലങ്ങളും ഇനങ്ങളുമുണ്ട്.അത്തരം പദങ്ങൾ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് അമുസ്‌ലിംകളെ അസ്വസ്ഥമാക്കുകയും മുസ്ലിംകൾക്കിടയിൽ ഒരു പൊതു ഇസ്ലാമോഫോബിയ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഇസ്ലാമിനെ അവഹേളിക്കുന്നതിലേക്ക് നയിക്കുന്നു.  ഭൂരിഭാഗം മുസ്ലിം ജനതയും സമാധാനത്തോടെയാണ് ജീവിച്ചിട്ടുള്ളതും  അവർ സമാധാനത്തോടെയും സന്തോഷത്തോടെയും മറ്റു മതവിഭാഗങ്ങളോടും  ഇസ്ലാമിലെ മറ്റു വിഭാഗക്കാരോട്  പോലും സൗഹൃദത്തോടെയാണ് ജീവിക്കുന്നതും. കലയുടെയും വാസ്തുവിദ്യയുടെയും  അമൂല്യ സൃഷ്ടികൾ മുസ്ലിമുകൾ ലോകത്തിന്ന്  നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും സൗത്ത് ഏഷ്യൻ മുസ്‌ലിംകൾ സംഗീതത്തിലും സാഹിത്യത്തിലും പ്രത്യേക പ്രീതിയുള്ളവരും അതിനെ അഭിനന്ദിക്കുന്നവരുമാണ്.

 

     എന്തെന്നെയായാലും നമ്മുടെ കൂട്ടത്തിൽ ഉള്ള ചെറിയ ഒരു കൂട്ടം വില്ലന്മാർഖുർആനിലെ സന്ദർഭോചിതമായ ആയത്തുകളെ സാഹചര്യം നോക്കാതെ അവരവരുടെ കുറ്റകൃത്യത്തിന്നും  കുടുങ്ങിയ ഹൃദയത്തിന്നും വേണ്ടി  വ്യാഖ്യാനിച്ച് യോജിപ്പിക്കുന്നു. ഇസ്ലാമിന്റെ  പ്രാരംഭകാലത്തിൽ അവരെ ഇസ്ലാമിന്റെ  അതിർത്തിക്കപ്പുറം നിർത്തുകയും പുറത്താക്കപ്പെട്ടത് എന്നർത്ഥം വരുന്ന ഖവാരിജ്, ഖവാരിജീസ്, ഖവാരിജിയത് എന്നെല്ലാം വിളിക്കപ്പെട്ടിരുന്നു. ഈ ഖവാരിജുകൾ ഇസ്ലാമിന്റെ  അതിജീവനത്തിനുവേണ്ടി മുസ്ലിമുകളെ നയിക്കാൻ പ്രാരംഭകാലത്ത് ഇറങ്ങിയ എക്സ്ക്ലൂസീവിസ്റ്റും മിലിറ്റന്റും  സന്ദർഭോചിതവുമായ ആയത്തുകളെ ദുർവ്യാഖ്യാനം ചെയ്തു.പ്രാരംഭകാല  അതിജീവനത്തിനു വേണ്ടിയുള്ള യുദ്ധാഹ്വാനങ്ങളെ ഖുർആനിന്റെ  ശാശ്വതമായ അധ്യാപനങ്ങളായി ചിത്രീകരിക്കപ്പെട്ടു. മുആവിയ( റ )വിൻറെ പിന്തുടർച്ചക്കാരായ സുന്നികളെയും
അലി (റ) നെ സപ്പോർട്ട് ചെയ്യുന്ന ഷിയാക്കളെയും ദൈവനിഷേധികളായ പരിഗണിക്കപ്പെട്ടു. പ്രവാചകരുടെ മരണത്തിനുശേഷം,ഏഴാം നൂറ്റാണ്ടിൽ പതിനായിരക്കണക്കിന് സുന്നികളെയും ഷിയാക്കളെയും  കൊന്നൊടുക്കിയതിന്റെ  ഉത്തരവാദികളായി ഈ ഖവാരിജി  വിഭാഗത്തെയാണ് പരിഗണിക്കപ്പെടുന്നത്.

 

മിസ്റ്റർ പ്രസിഡന്റ്‌

 

ഇസ്ലാമിക ചരിത്രത്തിൽ നിന്നും ഈ വിഭാഗത്തെ നിർമ്മാർജ്ജനം ചെയ്യാൻ ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അവർ വ്യത്യസ്ത പരിവേഷത്തിൽ വളരുകയായിരുന്നു, പ്രത്യേകിച്ചും അറബികൾ വിദേശ ശക്തികളുമായി വരുമ്പോഴും പരാജയം ഏറ്റു വാങ്ങുമ്പോഴും. പതിമൂന്നാം നൂറ്റാണ്ടിൽ അറബ് നാടുകളിൽ മംഗോൾ അധിനിവേശം സൃഷ്‌ടിച്ച  അരാജകത്വത്തിൽ നിന്നും അറബികളെ  പരാജയപ്പെടുത്തിയത് ഇബിനു തൈമിയ്യയാണ്. അദ്ദേഹത്തിന്റെ തീവ്രവാദ ഇസ്ലാം വ്യാഖ്യാനത്തിലൂടെ അവർക്കെതിരെ പോരാടാൻ മുസ്‌ലിംകളെ വികാരഭരിതരാക്കുകയായിരുന്നു. ഇസ്ലാമിലേക്ക് ആധികാരികമായി പരിവർത്തനം ചെയ്തിട്ടുണ്ടെങ്കിലും മംഗോൾ ഭരണാധികാരികളെ കാഫിറുകളായി അദ്ദേഹം പ്രഖ്യാപിച്ചു, കാരണം അവരുടെ യഥാർത്ഥ സംസ്കാരത്തിന്റെ ചില ആചാരങ്ങൾ പിന്തുടർന്നതുകൊണ്ട്.പതിനെട്ടാം നൂറ്റാണ്ടിൽ തുർക്കിഷ് ഖിലാഫതെ - ഉസ്മാനിയ്യയുടെ പ്രേരണതിന്ന്  അറബികൾ വഴങ്ങിയപ്പോൾ തുർക്കിഷ് ഖിലാഫത്ത് ഉസ്മാനിയുടെ പ്രേരണ തന്നെ അറബികൾ വഴങ്ങിയപ്പോൾ, നജിദിയൻ ഇബ്നു അബ്ദുൽ വഹാബ് സമാന്തരമായത്  ചെയ്യാൻ ആവശ്യപ്പെടുകയും ഇബ്നു തൈമിയ്യയിൽ തന്റെ  പ്രചോദനത്തെ വ്യതിചലിപ്പിക്കുകയും ചെയ്തു. ഇബ്നു തൈമിയ്യയുടെയും ഇബ്നു അബ്ദുൽ വഹാബിന്റെയും പ്രചോദനമുൾക്കൊണ്ട മൗലാനാ മൗദൂദിയുടെയും  സയ്യിദ് ഖുതുബിന്റെയും തീവ്രവാദ ഐഡിയോളജിക്ക്‌  ഇരുപതാം നൂറ്റാണ്ടിൽ പാശ്ചാത്യ ആധിപത്യത്തിന്ന് വഴിയൊരുക്കി. ഈ പ്രത്യയശാസ്ത്രങ്ങളെയാണ് ആധുനിക ഇസ്ലാമിക തീവ്രവാദത്തിന്റെ പിതാവായി പരിഗണിക്കപ്പെടുന്നത്. പക്ഷേ അവരുടെ തീവ്രവാദ  കാഴ്ചപ്പാടിനെ ഒരുപാട് അറബികൾ തന്നെ എതിർത്തിട്ടുണ്ട്. ഉദാഹരണത്തിന്, ഇബിനു അബ്ദുൽ വഹാബിനെ നജ്ദിലെ തന്റെ പ്രദേശത്തെ ഖാളിയും ഇസ്ലാമിക വിധിവിലക്കുകൾ അഘാധപാണ്ഡിത്യവുമുള്ള  പിതാവും സഹോദരനും തന്നെഅദ്ദേഹത്തെ എതിർത്തിരുന്നു.

 

മിസ്റ്റർ പ്രസിഡന്റ്‌

 

ഇസ്ലാമിന്റെ ആത്മീയ സന്ദേശമായ, ലോക സമാധാനവും മോക്ഷവും,എല്ലായിപ്പോഴും അവസാനംവരെയും വിജയിച്ചിട്ടുണ്ട്. ചരിത്രത്തിലുടനീളം മറ്റുള്ള ഗോത്രങ്ങളിൽ നിന്നോ ആധികാരിക മേഖലകളിൽനിന്നോ  ഇസ്ലാം സ്വീകരിക്കാത്ത വർഗീയ,മേധാവിത്വ ശക്തികൾ ഇസ്ലാമിനെ ഹൈജാക്ക് ചെയ്തിട്ടുള്ളതായി കാണാം.പ്രവാചകർ മുഹമ്മദ് നബി (സ ) തന്റെ പ്രബോധന കാലയളവിൽ അറബികളുടെ മനസ്സിൽ നിന്നും വർഗീയതയും മേധാവിത്വവും നിർമ്മാർജ്ജനം ചെയ്യാൻ വേണ്ടി നന്നായി അധ്വാനിച്ചിട്ടുണ്ട്. അവരുടെ അവസാന പ്രഭാഷണം അതിനൊരു നല്ല മാതൃകയാണ്. അദ്ദേഹം വ്യക്തമാക്കി പറഞ്ഞിട്ടുള്ളത്, അറബികൾക്ക് അജമി (നോൺ അറബി )കളുടെ മേലിലോ അജമികൾക്ക്‌  അറബികളുടെ  മേലിലോ മേധാവിത്വവും ഇല്ല. ഇസ്ലാമിൽ എല്ലാ മനുഷ്യരും തുല്യരാണ്. ഇപ്പോൾ എല്ലാ മുസ്‌ലിം മനസ്സുകളെയും ഏകോപിപ്പിക്കാനും തല  ഉയർത്തി നില്ക്കാനും പരിശ്രമിപ്പിക്കുകയും അറബ്  സാമ്രാജ്യം സൃഷ്ടിക്കുന്നതിനു മുമ്പ് ഉപയോഗിച്ചത് പോലെ, അതിനുവേണ്ടി ഇസ്ലാമിനെ ഉപയോഗപ്പെടുത്തുകയുമാണ്. അത് അറബ് സംസ്കാരത്തെയും ആചാരങ്ങളെയും ഇസ്ലാമിൻറെ ആചാരങ്ങളോട്  തുല്യമാകുന്നു. ഇസ്ലാം സ്വീകരിച്ച മറ്റു സംസ്‌കാരങ്ങളിൽനിന്നുള്ള മുസ്ലിംകൾ ഈ കോളനി വൽക്കരണത്തിനെതിരായിരുന്നു.ഇത്  ഇസ്‌ലാമിന്നകത്ത് ഒരുപാട് പ്രതിസന്ധി സൃഷ്ടിച്ചു,ഇസ്ലാമിന്നകത്തുണ്ടാകുന്ന സാംസ്കാരിക സംഘട്ടനതിന്ന് വഴിയൊരുക്കി. അത്തരമൊരു പ്രതിസന്ധിയിലൂടെയാണ് ഇസ്ലാം ഇപ്പോൾ കടന്നുപോകുന്നത്.ലോകത്തിന്റെ വിവിധ ഭാഗത്തുള്ള അറബി മേധാവികളും അവരുടെ  നോൺ അറബായ ഏജന്റ്മാരും ഇസ്ലാമിന്റെ മേധാവികളായി അവതീർണമാവുകയും ഇസ്ലാമിനെ പിടികൂടാൻ ശ്രമിക്കുകയുമാണ്.

 

     പെട്രോ ഡോളർ കൊണ്ട് പ്രമോട്ട്  ചെയ്യപ്പെടുന്ന റാഡിക്കൽ ഇസ്ലാമിനെ സഹായിക്കുന്നത്, മുഖ്യധാരാ മുസ്ലിമുകളുടെ മൗനവും, ഇജിതിമാഈ ദില്ലത് അനുഭവിക്കുമ്പോൾ അതിനെ പ്രകടിപ്പിച്ചാൽ ഉണ്ടാകുന്ന വിനാശകരമായ സിദ്ധാന്തവും, നിരപരാധികളായ മുസ്ലിംകളെയും, അവരുടെ രാഷ്ട്രത്തിലെ അമുസ്‌ലിം ന്യൂനപക്ഷങ്ങളെയും, ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുമ്പോഴും നാം സമാധാനമായി ഉറങ്ങുന്നതും, പ്രാർത്ഥനകളും മത കർമ്മങ്ങളും നിർവ്വഹിക്കുകയും, മുൻഗാമികളായ വലിയ്യുകളുടെ  മഖ്ബറ സിയാറത്ത് ചെയ്യുമ്പോൾ അക്രമിക്കപ്പെടുന്നത് കൊണ്ടെല്ലാമാണ്.

 

      ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രങ്ങളുടെ സംരക്ഷണവും പിൻബലവും ലോകത്തിലെ ഏക എണ്ണ ശക്തിയായ പെട്രോ ഡോളറുകളുടെ പ്രോത്സാഹനവും ലോകത്തെമ്പാടുമുള്ള ഒരുപാട് ലിബറൽ മുസ്ലിം സ്ഥാപനങ്ങളും വ്യക്തികളും  ഇസ്ലാമന്റെ മേലിൽ  സ്വാധീനം ചെലുത്തുന്നതിലേക്ക് എത്തിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ പേരിലുള്ള ഈ ഉണങ്ങിയ, പഴകിയ രീതിയെ വൻതോതിൽ മാധ്യമസ്ഥാപനങ്ങൾ പ്രചരിപ്പിച്ചു.മുകളിൽ സൂചിപ്പിച്ച പാകിസ്ഥാനിലെ ഇംഗ്ലീഷ് പത്രത്തിൽ പ്രസിദ്ധീകരിച്ച ഭീഷണി പരസ്യം വീണ്ടും വായിച്ച്,സാങ്കേതികമായും ആണവ ശക്തി കൊണ്ടും വികസിച്ച ഒരു രാഷ്ട്രത്തിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുഖ്യധാരാ പത്രത്തിൽ പ്രസിദ്ധീകരിച്ചത്, 5000 വർഷം പഴക്കമുള്ള വേദ സംസ്കാരത്തിന്റെ അനന്തരമാണെന്ന്, നിയമപരമായി വാദിക്കുന്നതായി നിങ്ങൾക്ക് ഫീൽ  ചെയ്യുന്നില്ലേ?

 

      യാതൊരു സംശയവുമില്ല,ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ ന്യൂസ് പേപ്പർ ഉണ്ടായിരുന്നുവെങ്കിൽ അറേബ്യയിലെ ഒരു വിഭാഗം നടത്തിയ കയ്യേറ്റത്തെ അവർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടാകും.ഏതെങ്കിലും സാഹചര്യത്തിൽ ഒരാളെ കൊലപ്പെടുത്തുകയും ആ വിവരം മറ്റു ഗോത്രങ്ങളിൽ അറിയുകയും ചെയ്താൽ അയാളുടെ ഭാര്യയെയും മക്കളെയും അടിമകളാക്കുന്നു.ഈ അതിക്രമങ്ങളെല്ലാം പെട്രോഡോളറിന്റെ ശക്തമായ ഒഴുക്ക് കൊണ്ടും ഖവാരിജുകളായ അറബികളുടെ വിവിധ കാലഘട്ടത്തിലെ മേധാവിത്വ ആശയത്തിൽനിന്ന് ഉൾതിരിഞ്ഞതും ആയിരത്തിനാനൂറ് വർഷങ്ങൾക്കുമുമ്പ് അവരുടെ പൂർവികർ ചെയ്തതിനെ അപ്പടി പകർത്തുന്നത് കൊണ്ടുമാണ്.

 

      ഇതാണ് വഹാബി ഖവാരിജികൾ ഇസ്ലാമിന്റെ  മൗലികവാദം ഉന്നയിക്കലിലൂടെ  സംഭവിക്കുന്നത്.പതിനാല് നൂറ്റാണ്ടായുള്ള ഇസ്ലാമിന്റെ ചരിത്രവും, ആത്മീയതയും, സംസ്കാരവും, പുരോഗതിയുമെല്ലാം മുസ്ലിമുകൾ തുടച്ചു മാറ്റണം എന്നാവശ്യപ്പെടുന്നു.അവിചാരിതമായി അവരും ഇസ്ലാമിനെ പിന്തുടരുന്നത് പ്രകടമാകുന്നുണ്ട്. അവർ ധാരാളം ലിബറൽ മുസ്‌ലിംകളുടെ ശബ്ദത്തെ അധികാരത്തിന്റെയും സമ്പത്തിന്റെയും  പിൻബലത്തിൽ വായടപ്പിച്ചു. ചില ആളുകൾ വഷളത്തരത്തിന്റേയും ബഹിഷ്കരണത്തിന്റെയും  ഭീഷണിയിൽ നിശബ്ദരായി. പക്ഷേ കാലത്തിന്റെ  ചക്രത്തിൽ ആരും വിജയിച്ചിട്ടില്ല. കാലം ഗമിക്കുന്നത് മുന്നോട്ടാണ്, പിന്നോട്ടല്ല.അവർ ഒരിക്കലും വിജയിക്കില്ല ചരിത്രം ഒരു മാർഗദർശി ആണെങ്കിൽ അവർ തോൽക്കാൻ ബാധ്യസ്ഥരാണ്.പക്ഷേ കാലത്തിന്റെ മുന്നോട്ടുള്ള ഗമനത്തിൽ വിശ്വസിക്കാത്ത മുസ്ലിം യാതൊരു വളച്ചൊടിക്കലും ഇല്ലാതെ ഒറ്റസ്വരത്തിൽ ശബ്ദിക്കണം, ഫാസിസ്റ്റ് ഇസ്ലാം- ഇസ്ലാം അല്ലെന്നും അതിനെ പരാജയപ്പെടുത്തേണ്ടതുണ്ടെന്നും.

 

URL of the English Article:  http://newageislam.com/muslims-and-islamophobia/sultan-shahin,-editor,-new-age-islam/countering-islamo-fascist-ideology;-moderate-mainstream-Muslims-must-speak-out-and-in-one-voice,-without-equivocation--sultan-shahin-tells-un-human-rights-council/d/10698

 

URL: http://www.newageislam.com/malayalam-section/sultan-shahin,-founding-editor-new-age-islam/countering-islamo-fascist-ideology-ഫാസിസ്റ്റ്-ഇസ്ലാമിക്-ഐഡിയോളജിയെ-ഖണ്ഡിക്കുന്നു;മിതവാദികളും-മുഖ്യധാരാ-മുസ്ലിമുകളും-വളച്ചൊടിക്കാതെ-ഒറ്റസ്വരത്തിൽ/d/117553

 

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism


Loading..

Total Comments (0)

    There are no comments on this Article