certifired_img

Books and Documents

Malayalam Section (20 Jul 2019 NewAgeIslam.Com)Sultan Shahin’s Response to Dr Ayman Al-Zawahiri’s Message Inciting Kashmiris for Jihad കശ്മീരികൾ അവരുടെ ഇസ്‌ലാമിനെ നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ നന്നായി അറിയുന്നുണ്ട്By Sultan Shahin, Founder-Editor, New Age Islam

 

20 July 2019

കശ്മീരികൾ അവരുടെ ഇസ്‌ലാമിനെ നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ നന്നായി അറിയുന്നുണ്ട്, അവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് നിർത്തുക. 
ജിഹാദിനായി കശ്മീരികളെ പ്രേരിപ്പിക്കുന്ന ഡോ. അയ്മാൻ അൽ സവാഹിർലിൻറെ സന്ദേശത്തോടുള്ള സുൽത്താൻ ഷാഹിന്റെ പ്രതികരണം.

 

സുൽത്താൻ ഷാഹിൽ, ഫൗണ്ടർ-എഡിറ്റർ ,ന്യൂ ഏജ് ഇസ്ലാം

 

18-07-2019

 

ഡോ. അയ്മാൻ അൽ സവാഹിരി, നിങ്ങളുടെ ഏറ്റവും പുതിയ ലേഖനം  എഴുതുന്നതിനുമുമ്പ് കശ്മീരിൽ വാഴുന്ന കശ്മീരിയത്തിന്റെ തത്ത്വചിന്ത മനസ്സിലാക്കാൻ നിങ്ങൾ ശ്രമിച്ചിരിക്കേണ്ടതാണ്. ലോക ആധിപത്യത്തിന്റെ ഫാസിസ്റ്റ്, രാഷ്ട്രീയ പ്രത്യയശാസ്ത്രമായി ഇസ്‌ലാമിനെ അവതരിപ്പിക്കുന്ന മതമൗലികവാദികളെക്കാളും  എക്സ്ക്ലൂസിവിസ്റ്റുകളേക്കാളും ഇസ്‌ലാമിന്റെ സന്ദേശം കശ്മീരിലെ മുസ്‌ലിംകൾ പരമ്പരാഗതമായി മനസ്സിലാക്കിയിട്ടുണ്ട്,ഈ പ്രത്യയശാസ്ത്രങ്ങൾ മുഹമ്മദ് നബിക്ക്‌ സൃഷ്ടാവ്  അയച്ച എല്ലാ മതങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ മതേതരവും പുരോഗമനപരവുമായ ഭരണഘടന പ്രകാരം രൂപീകരിച്ച നിയമസഭാ സമ്മേളനങ്ങളിൽ ഇപ്പോൾ വിഭജനത്തിന് വേണ്ടി വാദിക്കുന്ന കശ്മീരി രാഷ്ട്രീയക്കാർ പോലും തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ കാരണം ഇതാണ്. ജിഹാദ് എന്ന് നിങ്ങൾ വിശേഷിപ്പിക്കുന്ന, കാശ്മീരിലെ ഒരുകൂട്ടം യുവാക്കളെ ഭീകര വാദത്തിലേക് എത്തിച്ചതും ഇതുതന്നെയാണ്.ജമ്മു കശ്മീരിൽ  കാണുന്ന മിക്ക ഭീകരവാദവും അയൽരാജ്യമായ പാകിസ്താൻ സ്വന്തം ലക്ഷ്യങ്ങൾക്കായി നടത്തിയ പ്രോക്സി യുദ്ധത്തിന്റെ ഭാഗമാണ്.പാക്കിസ്ഥാൻ തീർച്ചയായും ഭീകരതയുടെ കയറ്റുമതിയെ ഒരു മികച്ച കലയായി മാറ്റിയിട്ടുണ്ട്, ഇത് ലോകത്തിന്റെ എല്ലാ കോണുകളെയും ബാധിക്കുകയും ചെയ്യുന്നുണ്ട്.

 

നിങ്ങളുടെ ലേഖനത്തിന്റെ നല്ലൊരു ഭാഗം പാക്കിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസികളെ ചൂഷണം ചെയ്തിട്ടുള്ളതാണ്. ഈ ഏജൻസികളാണ് നിങ്ങളെ സംരക്ഷിക്കുന്നതും കാരണം നിങ്ങളുടെ മുൻഗാമിയായ ഒസാമ ബിൻ ലാദനെ അവസാന ശ്വാസം വരെ സംരക്ഷിച്ചതും അവരാണ്. ഇസ്‌ലാമിലെ നന്ദികേടും കുഫറും ഫലത്തിൽ പര്യായമായതിനാൽ ഇത് പരമോന്നത ക്രമത്തിന്റെ നന്ദികേട് ആയി കണക്കാക്കാം.  പക്ഷേ, തീവ്രവാദത്തിന്റെ പാതയിലേക്ക് കാശ്മീരി യുവാക്കളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ, 9/11 മുതൽ നിങ്ങളെ സംരക്ഷിച്ച ഏജൻസികളാണിത്, കശ്മീരി യുവാക്കളെ പ്രത്യക്ഷത്തിൽ വ്യാജത്തിന്റെ പേരിൽ ആകർഷിക്കാനുള്ള ചുമതല ഇപ്പോൾ നിങ്ങൾക്ക് നൽകിയിരിക്കുന്നത് ഗസ്വെ -ഇ-ഹിന്ദിന്റെ സിദ്ധാന്തമാണ്. നിങ്ങളുടെ പ്രസ്താവനകളുമായി അവരുടെ  അപമാനത്തെ ബന്ധപ്പെടുത്താതിരിക്കാൻ അവരെ ശകാരിക്കാൻ നിങ്ങളവരെ  അനുവദിച്ചിരിക്കണം.തുടർന്ന്, അവർക്ക് നഷ്ടപ്പെട്ട ചില വിശ്വാസ്യത നിങ്ങൾക്ക് ലഭിച്ചേക്കാം.

 

എന്നിരുന്നാലും, ഞാൻ നിങ്ങളോട് നേരത്തെ പറഞ്ഞതുപോലെ, കശ്മീരി മുസ്‌ലിമുകളായ യുവാക്കൾ പോലും ഇസ്‌ലാമിന്റെ സന്ദേശവും ജിഹാദിന്റെ സങ്കൽപ്പവും നിങ്ങൾ ചിന്തിക്കുന്നതിലും നന്നായി മനസ്സിലാക്കുന്നുണ്ട്.  ഉദാഹരണത്തിന്, ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക പ്രത്യയശാസ്ത്രജ്ഞനായ മൗലാന അബുൽ അഅലാമൗദൂദി പോലും പാകിസ്ഥാന്റെ രഹസ്യവും പ്രോക്സി യുദ്ധവും ജിഹാദ് ആയി പരിഗണിക്കാൻ വിസമ്മതിച്ചിരുന്നുവെന്നത് ഇവിടെയുള്ള പൊതുവായ അറിവാണ്.സയ്യിദ് ഖുത്ബിനൊപ്പം, ഇന്നത്തെ ജിഹാദ് എന്ന് വിളിക്കപ്പെടുന്നതിന്റെ പ്രധാന പ്രചോദകനായി മൗലാന മൗദുദിയേയും  കണക്കാക്കപ്പെടുന്നുണ്ട്. ഇസ്‌ലാമിനെക്കുറിച്ചുള്ള സ്വന്തം തീവ്രവാദ, രാഷ്ട്രീയ വീക്ഷണത്തെയും പാക്കിസ്ഥാൻ ജിഹാദ് ആയി നടത്തിയ രഹസ്യവും പ്രോക്സി യുദ്ധവും സ്വീകരിക്കുന്നതിനേക്കാൾ നന്നായി ഇസ്‌ലാമിനെ  മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ജിഹാദിനുവേണ്ടിയുള്ള ഇസ്ലാമിക ശരീഅത്തിന്റെ നിയമങ്ങളെക്കുറിച്ചുള്ള തന്റെ ധാരണയിൽ അദ്ദേഹം വളരെ വ്യക്തമായിരുന്നു, തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന് വധശിക്ഷയെ പോലും നേരിടാൻ അദ്ദേഹം തയ്യാറായിരുന്നു.

 

അദ്ദേഹത്തിന്റെ മകൻ മൗലാന ഹൈദർ ഫാറൂഖ് മൗദൂദി പറയുന്നത്,  ഖുർആൻ  അനുസരിച്ച് നയതന്ത്രബന്ധം നിലനിർത്തുന്ന രാജ്യത്തിനെതിരെ ഒരു രാജ്യം യുദ്ധം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് മൗലാന സയ്യിദ് അബുൽ അഅലാമുദി വ്യക്തമാക്കിയിരുന്നത് എന്നാണ്. ഒരു കക്ഷി കരാർ ലംഘനം നടത്തുകയാണെങ്കിൽ എതിർകക്ഷി ആദ്യം നയതന്ത്രബന്ധം വിച്ഛേദിക്കുകയും  രഹസ്യമായി യുദ്ധ തന്ത്രങ്ങൾ അവലംബിക്കുകയും യുദ്ധ തന്ത്രങ്ങളിൽ നയതന്ത്ര ബന്ധം ഏർപ്പെടണമെന്നും അദ്ദേഹം പറയുണ്ട്. ആർക്കെങ്കിലും എതിരെ പോരാടണമെങ്കിൽ നമ്മൾ പരസ്യമായി പോരാടണമെന്നും ആരോടെങ്കിലും സൗഹൃദബന്ധം നിലനിർത്താൻ നമ്മൾ  ആഗ്രഹിക്കുന്നുവെങ്കിൽ മുൻവിധികളില്ലാതെ ആ ബന്ധത്തിൽ ഉറച്ചുനിൽക്കണമെന്നും ഇസ്‌ലാം നമ്മെ  പഠിപ്പിച്ചുട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്. (മൗലാന സയ്യിദ് അബുൽ അലമൗദദൂദിയുടെ അഭിമുഖം ജമാഅത്തെ ഇസ്ലാമിയുടെ കൗസർ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചത് 17ഓഗസ്റ്റ് 1998).

 

ഡോ. അയ്മാൻ, നിങ്ങൾ പറയുന്നത്  ശരീഅത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെ അഭാവം മുജാഹിദുകളെ കൊലപാതകികളാക്കി മാറ്റുന്നു എന്നും  നിർഭാഗ്യവശാൽ, ഈ വ്യതിയാനങ്ങളും രോഗങ്ങളും മുജാഹിദീനുകളുടെ നിരയിലേക്ക് കടന്നുവന്നിട്ടുണ്ട് എന്നും  നന്മയെ കൽപ്പിക്കുകയും തിന്മയെ വിലക്കുകയും ചെയ്തുകൊണ്ട് ഈ പ്രതിഭാസത്തെ നേരിടുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്നുമാണ്. ശരീഅത്ത് മാർഗ്ഗനിർദ്ദേശങ്ങളുടെ അഭാവം മുജാഹിദന്റെ പേരിൽ പോകുന്ന അക്രമികളെ കൊലപാതകികളായും മോചനദ്രവ്യത്തിനും  ബ്ലാക്ക് മെയിലിംഗിനും  വേണ്ടി തട്ടിക്കൊണ്ടുപോകൽ സംഘമായി മാറുന്നു എന്നുമാണ്. കശ്മീരിലെ പ്രോക്സി യുദ്ധം ജിഹാദായി അംഗീകരിക്കാൻ വിസമ്മതിച്ച മൗലാന മൗദൂദിയേക്കാൾ ഇസ്‌ലാമിന്റെയും ജിഹാദിന്റെയും വലിയ പണ്ഡിതനാണെന്ന് നിങ്ങൾ കരുതുന്നില്ല എന്നതാണ് പ്രശ്നം. ഈ തിരിച്ചറിവ് ഉണ്ടായിരുന്നിട്ടും, മുകളിൽ പറഞ്ഞതുപോലെ, മോചനദ്രവ്യത്തിനും ബ്ലാക്ക് മെയിലിംഗിനുമായി  തട്ടിക്കൊണ്ടുപോകൽ നടത്തുന്ന കൊലപാതകികളും സംഘവുമായി  മാറാൻ നിങ്ങൾ കശ്മീർ യുവാക്കളോട് ആവശ്യപ്പെടുന്നത് എന്ത്‌കൊണ്ടാണ്?

 

ഇസ്ലാമിക ശരീഅത്തെക്കുറിച്ചുള്ള നിങ്ങളുടെ പൂർണ്ണമായ അഭാവം കശ്മീരിലെ തീവ്രവാദത്തെ ഫർള -ഇ-ഐൻ ആയി  കണക്കാക്കണമെന്ന് നിങ്ങൾ ആവർത്തിച്ച് ഉദ്‌ബോധിപ്പിച്ചതിൽ നിന്ന് വ്യക്തമായതാണ്(ഓരോ മുസ്ലീമിനും നിർബന്ധിത കടമ).ഫർസ്-ഇ-ഐൻ എന്താണെന്നതിനെക്കുറിച്ചുള്ള ഏറ്റവും പ്രാഥമികമായ അറിവ് പോലും നിങ്ങൾക്ക് ഉണ്ടെന്ന് തോന്നുന്നില്ല. ഫിഖിഹിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സ്കൂളുകളിൽ നിന്ന് (ഇസ്ലാമിക കർമ്മശാസ്ത്രം) ഫാർസ്-ഇ-ഐന്റെ ചില ഹ്രസ്വ നിർവചനങ്ങൾ ഞാൻ നിങ്ങൾക്ക് വേണ്ടി ഉദ്ധരിക്കുകയാണ് :ഇബ്‌നു ആബിദിൻ (ഹനഫി ഫിഖ്ഹ് ) പറയുന്നത്, ശത്രുക്കൾ മുസ്‌ലിംകളുടെ അതിർത്തികളിലൊന്നിൽ ആക്രമിച്ചാൽ ജിഹാദ് ഫർസ് ഐൻ ആയി മാറുന്നു, അത് അടുത്തുള്ളവരുടെ മേലിലും  ഫർസ് ഐൻ തന്നെയാണ്.  അകലെയുള്ളവർക്ക് അത് ഫർദ്കിഫായാണ്(കൂട്ടായ, സാമുദായിക കടമ).ഹാഷിയത് ദസുക്കി (മാലികി ഫിഖ്ഹ് )ൽ ശത്രുവിന്റെ വിസ്‌മയകരമായ ആക്രമണത്തെത്തുടർന്ന് ജിഹാദ് ഫാർസ് ഐൻ ആയി മാറുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

 

ഏറ്റവും ആധികാരികമായ ഈ ശരീഅത്ത് വിധികൾ കണക്കിലെടുക്കുമ്പോൾ, 1947 ഒക്ടോബർ 22 ന് ജിഹാദ് കശ്മീരികൾക്കുള്ള ഫാർസ് ഐൻ ആയിരിക്കാം.സായുധരായ പാകിസ്താൻ അതിർത്തി ഗോത്രവർഗക്കാരും പാകിസ്ഥാന്റെ പതിവ് സൈനികരും ചേർന്ന് ഭരണകൂടത്തെ കീഴടക്കിയപ്പോൾ അത് നിര്ബന്ധമായി. ഈ പ്രാദേശിക ആദിവാസി മിലിഷിയകളും ക്രമരഹിതമായ പാകിസ്ഥാൻ സേനയും ശ്രീനഗറിനെ കീഴടക്കാൻ നീങ്ങിയെങ്കിലും ബാരാമുള്ളയിലെത്തിയ അവർ കൊള്ള, കൊലപാതകം, ബലാത്സംഗം എന്നിവ നടത്തി.  ഈ കവർച്ചക്കാർക്കെതിരെ അവരുടെ കഴിവിന്റെ പരമാവധി പോരാടിയാണ് കശ്മീരികൾ ഈ ഫർസ് നടത്തിയത്.പാകിസ്താൻ സേനയെ തനിയെ നേരിടാൻ കഴിയാതെ വന്നപ്പോൾ അന്നത്തെ ഭരണാധികാരി അവരുമായി ഒരു കരാർ ഒപ്പിട്ടു, സംസ്ഥാനത്തിന്റെ കാര്യങ്ങളിൽ ഇടപെടില്ലെന്ന് വാഗ്ദാനം ചെയ്ത മഹാരാജ ഹരി സിംഗ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. കശ്മീരികളെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം എത്തിയിരുന്നു, എന്നാൽ മഹാരാജാവ് ഇന്ത്യയിലേക്കുള്ള പ്രവേശനത്തിനുള്ള ഒരു കരാറിൽ  ഒപ്പുവെച്ചതിനുശേഷം ജമ്മു കശ്മീർ സംസ്ഥാനത്തെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി മാറ്റുകയായിരുന്നു.

 

ഡോ. സവാഹിരി, ഈ ചരിത്രം എല്ലാ കശ്മീരികൾക്കും നന്നായി അറിയാമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അതിനാൽ, ഇന്ത്യക്കാരെ നുഴഞ്ഞുകയറ്റക്കാരാണെന്നും  അധിനിവേശക്കാരാണെന്നും  ഉയർത്തിക്കാട്ടുന്നതിലൂടെ  കശ്മീരിലെ ജനങ്ങളെ കബളിപ്പിക്കാൻ കഴിയില്ല.

 

ഡോ. സവാഹിരി, നിങ്ങൾ മുസ്‌ലിംകളെ വഴിതെറ്റിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. പ്രവാചകരോട് പോരാട്ടം നടത്തുന്ന ഒരു വിഭാഗത്തോടുള്ള വിശുദ്ധ ഖുർആനിലെ സന്ദർഭോചിതമായ ഒരു വചനത്തെ ഉദ്ധരിച്ച് ആ വചനം സർവ്വ ലൗകികം ആണെന്നാണ് നിങ്ങൾ പറയുന്നത്.
സഹസ്രാബ്ദങ്ങളായി നിരവധി പണ്ഡിതന്മാർ ഈ വചനത്തിന്റെ നിലനില്പിനെക്കുറിച്ച് പഠിക്കണമെന്ന് ആവശ്യപ്പെടുന്നു. നിങ്ങളെപ്പോലുള്ളവർക്ക്‌  ഗസ്വവെ-ഇ-ഹിന്ദ് എന്ന് വിളിക്കുന്നതിനുവേണ്ടി  കശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമത്തിൽ, ദുർബലവും കൂടുതൽ കെട്ടിച്ചമച്ചതുമായ ഹദീസുകളുമാണ്  ഉദ്ധരിക്കുന്നത്. സൗദി സലഫി പണ്ഡിതനായ ഷെയ്ഖ് മുഹമ്മദ് സാലിഹ് അൽ മുനജ്ജിദ് മൂന്ന് സനദുകളിലായി  (വിവരണ ശൃംഖലകൾ) കൊണ്ടുവന്നതിനേക്കാൾ  വിശ്വാസയോഗ്യമല്ല, അതിലൂടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തിയ  ഈ ഹദീസ് സായിഫ് (ദുർബലൻ) അല്ലെങ്കിൽ മുഡാലിസ് (കെട്ടിച്ചമച്ചത്) എന്നുള്ളത്. ഇമാം ബുഖാരിയുടെയോ ഇമാം മുസ്‌ലിമിന്റെയോ പ്രധാന ഹദീസ് ഗ്രന്ഥങ്ങളൊന്നും ഈ ഹദീസ് റിപ്പോർട്ട് ചെയ്യുന്നില്ല. അതുപോലെ പ്രാഗൽഭയമുള്ള ഒരു പണ്ഡിതനും അവരുടെ വാദം ഉയർത്തിപ്പിടിക്കാൻ അത്തരമൊരു ഹദീസ് ഉദ്ധരിക്കുന്നുമില്ല.

 

ഡോ.സവാഹിരി, നിങ്ങളുടെ രാഷ്ട്രീയ, ദൈവശാസ്ത്രപരമായ വാദങ്ങൾ നിരാകരിക്കപ്പെട്ടിരിക്കുന്നു. ഇസ്‌ലാം യഥാർത്ഥത്തിൽ എന്താണ്  എന്നതിനെക്കുറിച്ച് ഞാൻ നിങ്ങളെ കുറച്ചു  പഠിപ്പിക്കാം.

 

ഈ ചർച്ചയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെക്കുറിച്ചുള്ള എന്റെ ധാരണയുടെ ഒരു സംഗ്രഹം ഞാൻ നിങ്ങൾക്ക് നൽകാം. 
ഖുർആൻ സൃഷ്ടിച്ചത് അല്ലാഹുവാണ്.   ആദം നബി ഭൂമിയിൽ വന്നതിനുശേഷം, തുല്യപ്രവാചകന്മാരുടെ ഒരു പരമ്പരയിലൂടെ മനുഷ്യരാശിയിലേക്ക് വരുന്ന എല്ലാവർക്കും സാർവത്രിക വിശ്വാസത്തിലേക്കുള്ള നിർദ്ദേശങ്ങളായി മുഹമ്മദ് നബി (സ) യ്ക്ക് തുടക്കത്തിൽ മക്കയിൽ വെളിപ്പെടുത്തിയ വാക്യങ്ങളുടെ ഒരു ശേഖരമാണിത്. (ഖുർആൻ 2: 136) അതിനാൽ, സമാധാനവും ഐക്യവും, നല്ല അയൽവാസിയും, ക്ഷമയും, സഹിഷ്ണുതയും, ബഹുസ്വരതയും നമ്മെ പഠിപ്പിക്കുന്ന ഈ പ്രാരംഭ വാക്യങ്ങൾ ഖുർആനിന്റെ അടിസ്ഥാനവും ഘടനാപരവുമായ വാക്യങ്ങളാണ്.  അവ ഇസ്ലാമിന്റെ അടിസ്ഥാന സന്ദേശവുമാണ്.

 

എന്നാൽ മക്കയിലെ അഹ്ൽ-ഇ-കിതാബികളും മദീനയിലെ മുഷ്‌റികീങ്ങളും   ഉയർത്തിക്കൊണ്ടുവന്ന പ്രയാസകരവും  അസ്തിത്വപരവുമായ സാഹചര്യങ്ങളെ നേരിടാൻ നബി (സ) ക്കും കൂട്ടാളികൾക്കും സമയാസമയങ്ങളിൽ നിർദ്ദേശങ്ങളായി വെളിപ്പെടുത്തിയ നിരവധി സന്ദർഭോചിതമായ വാക്യങ്ങളും വിശുദ്ധ ഖുർആനിൽ അടങ്ങിയിരിക്കുന്നു.  മദീനയിൽ താമസിക്കുന്നവർ പ്രവാചകൻ മുഖാന്തരം തങ്ങളിലേക്ക് വരുന്ന സന്ദേശം സ്വീകരിക്കാൻ വിസമ്മതിക്കുകയും പ്രവാചകനെയും അദ്ദേഹത്തിന്റെ ഏതാനും കൂട്ടാളികളെയും ഉന്മൂലനം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.ഈ വാക്യങ്ങൾ ചരിത്രപരമായ പ്രാധാന്യമുള്ളവയാണ്, മാത്രമല്ല നമ്മുടെ മതം സ്ഥാപിക്കാൻ പ്രവാചകന് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ നമ്മോട് പറയുന്നുമുണ്ട്. എന്നാൽ അവയുടെ പ്രാധാന്യം ഉണ്ടായിരുന്നിട്ടും അവ യുദ്ധത്തിന്റെ നിർദ്ദേശങ്ങളായി നമുക്ക് ബാധകമാകിയില്ല.ആ യുദ്ധങ്ങൾ നടന്ന്,  അവകളെല്ലാം ദൈവകൃപയാൽ വിജയിച്ച് 1400 വർഷങ്ങൾക്കിപ്പുറവും ഞങ്ങൾ ഇപ്പോൾ ഒരു യുദ്ധത്തിലും ഏർപ്പെടുന്നില്ല.  അതിനാൽ, ഡോ. സവാഹിരി, മുസ്ലീങ്ങളെ വഴിതെറ്റിക്കുന്നതിനും അവരുടെ പ്രയോഗക്ഷമത സാർവത്രികമാക്കുന്നതിനും ഈ യുദ്ധ വാക്യങ്ങൾ ഉദ്ധരിക്കുന്നത് നിങ്ങൾ നിർത്തേണ്ടതുണ്ട്.

 

നമ്മൾ ഇപ്പോൾ ആധുനിക
ലോകത്താണ് ജീവിക്കുന്നത്;  നമ്മുടെ അന്താരാഷ്ട്ര ബന്ധങ്ങളെ നയിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ ചാർട്ടറാണ്, അത് എല്ലാ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും ഉൾപ്പെടെ ലോകമെമ്പാടും ഒപ്പുവെച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി മുതൽ  ഒരു സംസ്ഥാനത്തിനും പുതിയ പ്രദേശങ്ങൾ കീഴടക്കി അതിന്റെ ഭരണം  സ്ഥാപിക്കാൻ സാധ്യമല്ല. അതിനാൽ, ലോകത്തിന്റെ ഈ ഭാഗത്ത്, വർഷത്തിൽ ഒരിക്കലെങ്കിലും ജിഹാദ് നടത്തുന്നതിനെക്കുറിച്ചുള്ള എല്ലാ സംസാരവും, ഖുർആനും  ഹദീസും നിർബന്ധമാക്കിയാലും അവസാനിപ്പിക്കേണ്ടതാണ്. ഇത് അപ്രായോഗികമാണ്, അസാധ്യമായ ജോലികൾ ചെയ്യാൻ അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നില്ല. എന്തുതന്നെയായാലും, അൽ-ക്വയ്ദ, ഐസ്.ഐസ് തുടങ്ങിയ ഗ്രൂപ്പുകൾക്ക് ജിഹാദിന് ആജ്ഞാപിക്കാൻ ശരീഅത്തിൽ യാതൊരു അധികാരവും  ഇല്ല.മറ്റെല്ലാ സംസ്ഥാനവുമായുള്ള മുൻ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചതിന് ശേഷം ജിഹാദിന് തുടക്കം കുറിക്കാൻ കഴിയുന്ന ഒരു ഇസ്ലാമിക് രാഷ്ട്രം മാത്രമാണിത്. മുസ്ലിമുകൾ നന്നായി മനസ്സിലാക്കേണ്ട ഇസ്‌ലാമിക ശരീഅത്തിന്റെ നിർദ്ദേശമാണിതെല്ലാം.

 

മുസ്ലിംകളോട് ആഗോള ഖിലാഫത്തിനു വേണ്ടി ആവശ്യപ്പെടുന്ന രേഖകൾ ഖുർആനിലോ ഹദീസിലോ കാണാൻ കഴിയില്ല. മീസാഖ് ഇ മദീന നൽകിയ ഭരണഘടന പ്രകാരം മുഹമ്മദ് നബി (സ) ആവിഷ്കരിച്ച ആദ്യത്തെ ഇസ്ലാമിക് സ്റ്റേറ്റുമായി ആധുനിക ബഹുസ്വര രാഷ്ട്രങ്ങൾ വളരെയധികം യോജിക്കുന്നുണ്ട്. മുസ്‌ലിംകൾക്ക് ആഗോള ഖിലാഫത്തിന്റെ ആവശ്യമില്ല, കാരണം ഖുർആൻ അനുവദിച്ച സാഹോദര്യത്തിന്റെ മനോഭാവത്തിൽ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾക്ക് കൂടുതൽ  സഹകരിക്കാനും മുസ്‌ലിം രാജ്യങ്ങളുടെ കോമൺ‌വെൽത്ത് രൂപീകരിക്കാനും സാധിക്കുന്നതാണ്.

 

ഡോ. സവാഹിരി, ജനാധിപത്യത്തിനെതിരായ നിങ്ങളുടെ അപവാദം തീർത്തും ഇസ്ലാമിക വിരുദ്ധമാണ്.അമറഹും ശൂറാ ബൈനഹും എന്ന ഖുർആനിക വചനത്തിന്റെ പൂർത്തീകരണമാണ് ആധുനിക ജനാധിപത്യം. അതിനാൽ തന്നെ, മുസ്ലീങ്ങൾ ഭൂരിപക്ഷ സമുദായമായി അല്ലെങ്കിൽ മതന്യൂനപക്ഷമായി ജീവിക്കുന്ന രാജ്യങ്ങളിലെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇസ്‌ലാം ഒരു ഏകാധിപത്യ, ഫാസിസ്റ്റ്, എക്സ്ക്ലൂസിവിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല, മറിച്ച് പ്രാഥമികമായി രക്ഷയിലേക്കുള്ള ഒരു ആത്മീയ പാതയാണെന്ന് അംഗീകരിക്കുന്നതിനേക്കാൾ മികച്ചതായി ഒന്നും തന്നെയില്ല, വിവിധ പ്രവാചകന്മാരിലൂടെ വിവിധ യുഗങ്ങളിൽ അള്ളാഹു  മനുഷ്യരാശിക്കയച്ച പ്രവാചകരണവർ(ഖുർആൻ  2: 136, 21:25, 21:92).സൽകർമ്മങ്ങൾ ചെയ്യുന്നതിൽ പരസ്പരം മത്സരിക്കാൻ അള്ളാഹു നമ്മോട് ആവശ്യപ്പെട്ടിട്ടുണ്ട് [ഖുർആൻ 2: 148, 23:61] അതാണ് നാം ശ്രദ്ധിക്കേണ്ടത്. മുമ്പത്തെ എല്ലാ വിശ്വാസങ്ങളെയും സ്ഥിരീകരിക്കാൻ ഖുർആൻ വന്നതിനാൽ, മറ്റെല്ലാ മതങ്ങളെയും ഒരേ ദൈവത്വത്തിലേക്കുള്ള പാതകളായി മാത്രമേ നമുക്ക് ബഹുമാനിക്കാനും സ്വീകരിക്കാനും കഴിയുകയുള്ളു. ഡോ. സവാഹിരി, നിങ്ങളെപ്പോലുള്ളവർ പ്രചരിപ്പിച്ച അൽ-വലാ വൽ -ബരായുടെ (അള്ളാഹുനുവേണ്ടിയുള്ള സ്നേഹവും ശത്രുതയും) സിദ്ധാന്തം മറ്റെവിടെയും പോലെ കശ്മീരികളിലേക്കുള്ള ഈ ദൗത്യത്തിലും തെറ്റിദ്ധാരണാ ജനകവും  അപ്രായോഗികവുമാണ്.  അത് ആഗോള സമൂഹത്തെ സങ്കീർണ്ണമായി പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ് ചെയ്തിട്ടുള്ളത്.

 

ഡൽഹി ആസ്ഥാനമായുള്ള പുരോഗമന ഇസ്ലാമിക് വെബ്‌സൈറ്റായ ന്യൂ ഏജ് ഇസ്ലാമിന്റെ സ്ഥാപക എഡിറ്ററാണ് സുൽത്താൻ ഷാഹിൻ.
ഈ ലേഖനം ആദ്യം പ്രത്യക്ഷപ്പെട്ടത് കശ്മീർ ഇമേജസിലാണ്.

English Article:

Sultan Shahin’s Response to Dr Ayman Al-Zawahirl’s Message Inciting Kashmiris for Jihad: Kashmiris Know Their Islam Better than You Think, Stop Trying to Misguide Them

URL: http://www.newageislam.com/malayalam-section/sultan-shahin,-founder-editor,-new-age-islam/sultan-shahin’s-response-to-dr-ayman-al-zawahiri’s-message-inciting-kashmiris-for-jihad-കശ്മീരികൾ-അവരുടെ-ഇസ്‌ലാമിനെ-നിങ്ങൾ-ചിന്തിക്കുന്നതിനേക്കാൾ-നന്നായി-അറിയുന്നുണ്ട്/d/119245

New Age IslamIslam OnlineIslamic WebsiteAfrican Muslim NewsArab World NewsSouth Asia NewsIndian Muslim NewsWorld Muslim NewsWomen in IslamIslamic FeminismArab WomenWomen In ArabIslamophobia in AmericaMuslim Women in WestIslam Women and Feminism
TOTAL COMMENTS:-    


Compose Your Comments here:
Name
Email (Not to be published)
Comments
Fill the text
 
Disclaimer: The opinions expressed in the articles and comments are the opinions of the authors and do not necessarily reflect that of NewAgeIslam.com.

Content